Image

ആനി പോളിന്‌ ഊഷ്‌മളമായ സ്വീകരണം നല്‍കി

ജയപ്രകാശ്‌ നായര്‍/മൊയ്‌തീന്‍ പുത്തന്‍ചിറ Published on 25 November, 2011
 ആനി പോളിന്‌ ഊഷ്‌മളമായ സ്വീകരണം നല്‍കി
ന്യൂയോര്‍ക്ക്‌: റോക്ക്‌ലാന്റ്‌ കൗണ്ടി ലജിസ്ലേറ്ററായി തെരഞ്ഞെടുക്കപ്പെട്ട ശ്രീമതി ആനി പോളിന്‌ ഫൊക്കാനയും ഹഡ്‌സന്‍വാലി മലയാളി അസ്സോസിയേഷനും ഊഷ്‌മളമായ സ്വീകരണം നല്‍കി.

നവംബര്‍ 19 ശനിയാഴ്‌ച ഓറഞ്ച്‌ബര്‍ഗിലുള്ള സിത്താര്‍ പാലസ്സില്‍ വെച്ചായിരുന്നു സ്വീകരണം. ഫൊക്കാനയും ഹഡ്‌സന്‍വാലി മലയാളി അസ്സോസിയേഷനും സംയുക്തമായി സംഘടിപ്പിച്ച അനുമോദനച്ചടങ്ങില്‍  സമൂഹത്തിലെ നാനാ തുറകളില്‍പ്പെട്ട അനേകം പ്രമുഖര്‍ പങ്കെടുത്തു. കൂടാതെ, വിവിധ സംഘടനകളെ പ്രതിനിധീകരിച്ച്‌ നിരവധി പേര്‍ ആനി പോളിന്‌ ആശംസകളര്‍പ്പിക്കാന്‍ എത്തിയിരുന്നു.

ഡയാന ഇന്നസന്റ്‌  അമേരിക്കന്‍ ദേശീയ ഗാനവും ടിന്റു ഫ്രാന്‍സി സ്‌ ഇന്ത്യന്‍ ദേശീയ ഗാനവും ആലപിച്ചു. ഹഡ്‌സന്‍വാലി മലയാളി അസ്സോസിയേഷന്‍ പ്രസിഡന്റ്‌ തമ്പി പനയ്‌ക്കല്‍ എല്ലാവര്‍ക്കും സ്വാഗതം ആശംസിച്ചു.

റോക്ക്‌ലാന്റിന്റെ മാത്രമല്ല, അമേരിക്കയിലെ മുഴുവന്‍ മലയാളികളുടേയും അഭിമാനമായി മാറിക്കഴിഞ്ഞ ആനി പോളിന്‌ ഹൃദയത്തിന്റെ ഭാഷയില്‍ അഭിനന്ദനങ്ങളും ആശംസകളും പ്രസിഡന്റ്‌ തമ്പി പനയ്‌ക്കല്‍ നേര്‍ന്നു. കഠിനപ്രയത്‌നത്തിലൂടെ നേടിയെടുത്ത ഈ വിജയത്തില്‍ ലജിസ്ലേച്ചര്‍ ആനി പോള്‍ എല്ലാ മലയാളികള്‍ക്കും ഒരു മാതൃകയായിരിക്കുകയാണെന്നും, ആനിക്ക്‌ എല്ലാ ഭാവുകങ്ങളും നേരുന്നു എന്ന്‌ ഫൊക്കാന ട്രസ്റ്റീ ബോര്‍ഡ്‌ ചെയര്‍മാന്‍ പോള്‍ കറുകപ്പിള്ളില്‍ ആശംസിച്ചു.

അസ്സോസിയേഷന്‍ സെക്രട്ടറി അലക്‌സാണ്ടര്‍ പൊടിമണ്ണില്‍, ആനി പോളിന്റെ തെരഞ്ഞെടുപ്പ്‌ പ്രചരണത്തിന്‌ നേതൃത്വം നല്‍കിയ ഇന്നസന്റ്‌ ഉലഹന്നാന്‍, ജോസ്‌ഫ്‌ കുരിയപ്പുറം (ജോ. സെക്രട്ടറി, ഫൊക്കാന), മത്തായി പി. ദാസ്‌ (പ്രിന്‍സിപ്പല്‍ വിദ്യാജ്യോതി മലയാളം സ്‌കൂള്‍), ജയിംസ്‌ ഇളാംപുരയിടത്തില്‍ (കേരള ജ്യോതി മുഖ്യ പത്രാധിപര്‍), ജോണ്‍ പോള്‍ (കേരള സമാജം വൈസ്‌ പ്രസിഡന്റ്‌), കെ.കെ. ജോണ്‍സണ്‍ (സെക്രട്ടറി, വെസ്റ്റ്‌ചെസ്റ്റര്‍ മലയാളി അസ്സോസിയേഷന്‍), റോയ്‌ എണ്ണശ്ശേരില്‍ (ചേംബര്‍ ഓഫ്‌ കോമേഴ്‌സ്‌ പ്രസിഡന്റ്‌), ജയപ്രകാശ്‌ നായര്‍ (സെക്രട്ടറി, എന്‍.ബി.എ., എച്ച്‌.വി.എം.എ. മെംബര്‍), മൊയ്‌തീന്‍ പുത്തന്‍ചിറ (ഫ്രീലാന്‍സ്‌ ജേര്‍ണലിസ്റ്റ്‌, സെക്രട്ടറി-ട്രൈസിറ്റി ഇന്ത്യാ അസ്സോസിയേഷന്‍, ആല്‍ബനി), ഫാ. തദേവൂസ്‌ അരവിന്ദത്ത്‌ (റോക്ക്‌ലാന്റ്‌ സീറോ മലബാര്‍ മിഷന്‍ ഡിറക്ടര്‍), ജോണ്‍ ആകശാല (ചേംബര്‍ ഓഫ്‌ കോമേഴ്‌സ്‌ മുന്‍ പ്രസിഡന്റ്‌), പ്രീതാ നമ്പ്യാര്‍ (കേരള എഞ്ചിനീയേഴ്‌സ്‌ അസ്സോസിയേഷന്‍), റോക്ക്‌ലാന്റില്‍ റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥിയായി മത്സരിച്ച ഷിബു എബ്രഹാം, ടോം നൈനാന്‍, തോമസ്‌ കൂവള്ളൂര്‍ (ഇന്ത്യന്‍ അമേരിക്കന്‍ മലയാളി കമ്യൂ ണിറ്റി ഓഫ്‌ യോങ്കേഴ്‌സ്‌), കുരുവിള ചെറിയാന്‍ (സ്‌പ്രിംഗ്‌വാലി ടാക്‌സ്‌ റിസീവര്‍), ആനി പോളിന്റെ നിയമോപദേശകന്‍ ലോറന്‍സ്‌ വെയ്‌സ്‌മാന്‍, ഡോ. ആനി കോശി, കുരിയാക്കോസ്‌ തരിയന്‍, ഫിലിപ്പോസ്‌ ഫിലിപ്പ്‌, വര്‍ഗീസ്‌ ഒലഹന്നാന്‍, യൂത്ത്‌ കോ-ഓര്‍ഡിനേറ്റര്‍ ജോര്‍ജ്ജ്‌ മുണ്ടന്‍ചിറ  എന്നിവര്‍ ആനി പോളിന്‌ അനുമോദനങ്ങള്‍ അര്‍പ്പിച്ചു.

തന്റെ ഈ നേട്ടം എല്ലാവരുടേയുമാണെന്നും, കൂട്ടായ പരിശ്രമത്തിന്റെ ഫലമായി ലഭിച്ച ഈ നേട്ടത്തില്‍ താന്‍ എല്ലാവരോടും ഏറെ കടപ്പെട്ടിരിക്കുകയാണെന്നും ആനി പോള്‍ തന്റെ നന്ദിപ്രസംഗത്തില്‍ സൂചിപ്പിച്ചു. ഹഡ്‌സണ്‍വാലി മലയാളി അസ്സോസിയേഷന്‍ പ്രസിഡന്റ്‌ തമ്പി പനയ്‌ക്കലും ഫൊക്കാന ബോര്‍ഡ്‌ ഓഫ്‌ ട്രസ്റ്റീ ചെയര്‍മാന്‍ പോള്‍ കറുകപ്പിള്ളിയും പ്രശംസാ ഫലകങ്ങള്‍ നല്‍കി ആനി പോളിനെ ആദരിച്ചു.
റോക്ക്‌ലാന്റ്‌ കൗണ്ടി ഡമോക്രാറ്റിക്‌ പാര്‍ട്ടി നല്‌കുന്ന കെന്‍ സെബ്രോസ്‌കി കമ്മ}ണിറ്റി അവാര്‍ഡ്‌ നേടിയ ഇന്നസന്റ്‌ ഉലഹന്നാനെ അനുമോദിച്ചുകൊണ്ട്‌ ടോം നൈനാന്‍ സംസാരിച്ചു. തമ്പി പനയ്‌ക്കല്‍ പ്രശംസാ ഫലകം നല്‍കി ആദരിച്ചു.

പ്രോഗ്രാം കോഓര്‍ഡിനേറ്റര്‍ ലൈസി അലക്‌സ്‌ ആയിരുന്നു മാസ്റ്റര്‍ ഓഫ്‌ സെറിമണി.
 ആനി പോളിന്‌ ഊഷ്‌മളമായ സ്വീകരണം നല്‍കി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക