ഡാലസില്‍ ആയിരം പോസ്റ്റല്‍ ജീവനക്കാര്‍ക്ക് തൊഴില്‍ നഷ്ട്‌ടപ്പെടും?
എബി മക്കപ്പുഴPublished on 25 November, 2011
ഡാലസ്: ഡാലസിലുള്ള യു. എസ്. പോസ്റ്റല്‍ പ്രോസിസ്സിംഗ് സെന്റര്‍ അടുത്ത
സിറ്റിയിലുള്ള കോപ്പേല്‍ , ഫോര്‍ട്ട് വോര്‍ത്ത് എന്നി സെന്ററുമായി
യോജിപ്പിക്കുന്നതിലൂടെ ഏകദേശം ആയിരം പേരുടെ ജോലി നഷ്ട്‌ടപെടുമെന്ന്
റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നു. കടുത്ത നഷ്ട്‌ടത്തില്‍് നടത്തി വരുന്ന
പോസ്റ്റല്‍ വകുപ്പ് അടുത്ത സാമ്പത്തീക വര്‍ഷത്തില്‍ അമേരികയുടെ വിവിധ
സംസ്ഥാനങ്ങളില്‍ 3500 പോസ്റ്റ് ഓഫീസുകള്‍ നിര്‍ത്തലാക്കുമെന്നാണ് അറിവ്. അതുപോലെ
ആഴ്‌ചയില്‍് അഞ്ചു പ്രവര്‍ത്തി ദിവസം ആക്കുവനുള്ള ആലോചനയും നിലവിലുണ്ട്.
ഡാലസ് പ്രോസിസ്സിംഗ് സെന്റര്‍ നീക്കം ചെയ്യുന്നതിലൂടെ 6.8 മില്യന്‍
ഡോളറിന്റെ ലാഭാമുണ്ടാകും എന്നാണ് പോസ്റ്റല്‍ അധികാരികളുടെ നിഗമനം. പൊതു ജനങ്ങളുടെ
അഭിപ്രായം ആരായുവാന്‍ ഡിസംബര്‍ എട്ടാം തിയതി ഏഴുമണിക്ക് ഗ്രപെവിന് കണ്‍വെന്‍ഷന്‍
സെന്റെറില്‍ പൊതു യോഗം സംഘടിപ്പിച്ചിട്ടുണ്ട്.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല