Image

പവാറിന്‌ ഒരു അടിയേ കിട്ടിയുള്ളോ എന്ന്‌ ഹസ്സാരെ

Published on 24 November, 2011
പവാറിന്‌ ഒരു അടിയേ കിട്ടിയുള്ളോ എന്ന്‌ ഹസ്സാരെ
റലേഗാവ്‌ സിദ്ധീ: കേന്ദ്രമന്ത്രി ശരത്‌ പവാറിന്‌ ഒരടി മാത്രമെ കിട്ടിയുള്ളോ എന്ന്‌ അന്നാ ഹസാരെ മാധ്യമ പ്രവര്‍ത്തകരോട്‌ ചോദിച്ചു. പവാറിനെ ആക്രമിച്ചതിനെപ്പറ്റിയുള്ള പ്രതികരണം ആരാഞ്ഞപ്പോഴാണ്‌ ഹസ്സാരെ ഇപ്രകാരം ആക്ഷേപിച്ചത്‌. അക്രമി ഹര്‍വീന്ദര്‍ സിംഗ്‌ അന്നാ ഹസാരെ ആവശ്യപ്പെട്ടതുപോലെ ലോക്‌പാല്‍ ബില്ല്‌ നടപ്പാക്കാന്‍ സര്‍ക്കാരിനായില്ലെന്നും മന്ത്രിമാരുടെ അഴിമതിയില്‍ നിരാശനാണെന്നും വിളിച്ചു പറഞ്ഞിരുന്നു.

അതിനിടെ പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനത്തില്‍ തന്നെ ലോക്‌പാല്‍ ബില്ല്‌ പാസാക്കിയില്ലെങ്കില്‍ ശരത്‌ പവാറിനു നേരെ ഉണ്‌ടായതുപോലെ കൂടുതല്‍ രാഷ്‌ട്രീയ നേതാക്കള്‍ അക്രമിക്കപ്പെടാന്‍ ഇടയുണ്‌ടെന്ന്‌ അന്നാ ഹസാരെ സംഘാംഗം കിരണ്‍ ബേദി പറഞ്ഞു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക