Image

തിരുവല്ല ആസ്ഥാനമാക്കി ജില്ല വേണം: ഫ്രണ്ട്‌സ്‌ ഓഫ്‌ തിരുവല്ല

ഷാജി രാമപുരം Published on 24 November, 2011
തിരുവല്ല ആസ്ഥാനമാക്കി ജില്ല വേണം: ഫ്രണ്ട്‌സ്‌ ഓഫ്‌ തിരുവല്ല
ഡാളസ്‌: കേരള സംസ്ഥാനത്തിലെ വളരെ പ്രധാനപ്പെട്ടതും ധൃതഗതിയില്‍ വികസിച്ചുവരുന്നതുമായ മദ്ധ്യതിരുവിതാംകൂറിന്റെ ഹൃദയഭാഗത്ത്‌ സ്ഥിതിചെയ്യുന്ന തിരുവല്ല ആസ്ഥാനമാക്കി മദ്ധ്യതിരുവിതാംകൂര്‍ ജില്ലയ്‌ക്ക്‌ അനുമതി നല്‍കണമെന്ന്‌ ഫ്രണ്ട്‌സ്‌ ഓഫ്‌ തിരുവല്ല ഭാരവാഹികള്‍ ഒരു പ്രസ്‌താവനയിലൂടെ ഗവണ്‍മെന്റിനോട്‌ ആവശ്യപ്പെട്ടു. ഇതിനായി ചെങ്ങന്നൂര്‍ താലൂക്ക്‌, മല്ലപ്പള്ളി, തിരുവല്ലയും പരിസര പ്രദേശങ്ങളും ഉള്‍പ്പെടുത്താവുന്നതാണെന്ന്‌ യോഗം വിലയിരുത്തി. നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങളും പുഷ്‌പഗിരി മെഡിക്കല്‍ കോളജും പുതുതായി വരുന്ന ട്രാന്‍സ്‌പോര്‍ട്ട്‌ കോര്‍പ്പറേഷന്‍ വക മെഗാ കോംപ്ലക്‌സും മറ്റും ജില്ലയുടെ വികസനത്തിന്‌ ഉപകരിക്കും. ഇപ്പോള്‍ പത്തനംതിട്ടയിലെത്തി ജില്ലാ സ്ഥാപനങ്ങളില്‍ കയറിയിറങ്ങി തിരുവല്ലക്കാര്‍ ബുദ്ധിമുട്ടുകയാണെന്ന്‌ പ്രസ്‌താവനയില്‍ എടുത്തുപറഞ്ഞു.

യോഗത്തില്‍ പ്രസിഡന്റ്‌ ജോസഫ്‌ രാജന്‍ അധ്യക്ഷതവഹിച്ചു. അഡൈ്വസറി ബോര്‍ഡ്‌ ചെയര്‍മാന്‍ ജോണ്‍ സാമുവേല്‍ (കൊച്ചുമോന്‍) ആശംസാ പ്രസംഗം നടത്തി. ഫ്രണ്ട്‌സ്‌ ഓഫ്‌ തിരുവല്ലയുടെ മെമ്മോറാണ്ടവുമായി മുഖ്യമന്ത്രിയെ സന്ദര്‍ശിക്കുവാന്‍ ശ്രീ പി.സി. മാത്യുവിനെ യോഗം ചുമതലപ്പെടുത്തി. തോമസ്‌ ഏബ്രഹാം, വര്‍ഗീസ്‌ കോയിപ്പുറം, തോമസ്‌ ചെള്ളേത്ത്‌ എന്നിവര്‍ പ്രസംഗിച്ചു. സുകു വര്‍ഗീസ്‌ നന്ദി പറഞ്ഞു.
തിരുവല്ല ആസ്ഥാനമാക്കി ജില്ല വേണം: ഫ്രണ്ട്‌സ്‌ ഓഫ്‌ തിരുവല്ല
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക