Image

ദീക്ഷ മികച്ച ഹ്രസ്വചിത്രം; വിതപ്പാട് ഡോക്യുമെന്‍ററി

Published on 04 July, 2014
ദീക്ഷ മികച്ച ഹ്രസ്വചിത്രം; വിതപ്പാട് ഡോക്യുമെന്‍ററി
തിരുവനന്തപുരം: സംസ്ഥാന യുവജനക്ഷേമ ബോര്‍ഡ് സംഘടിപ്പിച്ച പ്രഥമ പത്മരാജന്‍ ഹ്രസ്വചിത്രമേളയില്‍ മനോജ് ശ്രീലകം സംവിധാനം ചെയ്ത ‘ദീക്ഷ’ മികച്ച ഷോര്‍ട്ട് ഫിലിമായി. സുരാജ് നായര്‍ സംവിധാനം ചെയ്ത ‘എക്കോ’ രണ്ടും രജീഷ്ലാലിന്‍െറ ‘ലോഡ്ജ്’ മൂന്നും സ്ഥാനങ്ങള്‍ നേടി. ഡോക്യുമെന്‍ററി വിഭാഗത്തില്‍ കെ.എം. അനീഷ് സംവിധാനംചെയ്ത ‘വിതപ്പാട്’ ഒന്നാമതത്തെി. സരിത പറക്കോട് സംവിധാനം ചെയ്ത ‘പര്യവസാനം’ രണ്ടാം സ്ഥാനം നേടി. ശ്രീജിത്ത് വള്ളത്തോളാണ് മികച്ച നടന്‍ (എക്കോ), മികച്ച നടിമാരായി സുരഭി (ദീക്ഷ), ലക്ഷ്മി മേനോന്‍ (ഒൗര്‍ വേള്‍ഡ് ഗോഡ്സ് ഓണ്‍ കണ്‍ട്രി) എന്നിവര്‍ തെരഞ്ഞെടുക്കപ്പെട്ടു. അരുണ്‍രാജ് കര്‍ത്ത സംവിധാനം ചെയ്ത ‘ത്രിനേത്ര’മാണ് മികച്ച ആല്‍ബം.
സംവിധായകന്‍ ശ്യാമപ്രസാദ് സമാപന ചടങ്ങ് ഉദ്ഘാടനം ചെയ്തു. ബോര്‍ഡ് വൈസ് ചെയര്‍മാന്‍ പി.എസ്. പ്രശാന്ത് അധ്യക്ഷത വഹിച്ചു. പത്മരാജന്‍െറ ഭാര്യയും എഴുത്തുകാരിയുമായ രാധാലക്ഷ്മി അവാര്‍ഡുകള്‍ വിതരണം ചെയ്തു. ബോര്‍ഡംഗം സി.ആര്‍. മഹേഷ് സ്വാഗതം പറഞ്ഞു. ഫെസ്റ്റിവല്‍ ഡയറക്ടര്‍ വിനോദ് സെന്‍, എം.എഫ്. തോമസ്, കെ.ജെ. ജയന്‍, ശാന്തിവിള ദിനേശ്, കെ. രാധാകൃഷ്ണന്‍ നായര്‍ തുടങ്ങിയവര്‍ സംസാരിച്ചു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക