Image

ബോളിവുഡ്‌ ഭ്രമിപ്പിക്കുന്നില്ല: നിത്യ

Published on 04 July, 2014
ബോളിവുഡ്‌ ഭ്രമിപ്പിക്കുന്നില്ല: നിത്യ
തന്നെ ബോളിവുഡ്‌ സിനിമ ഭ്രമിപ്പിക്കുന്നില്ലെന്ന്‌ തമിഴ്‌, മലയാളം നടി നിത്യാ മേനോന്‍ പറഞ്ഞു. ഹിന്ദി സിനിമയെന്നത്‌ കേവലം ഭാഷയുടെ മാത്രം പ്രശ്‌നമല്ല. അത്‌ വ്യത്യസ്‌തമായ ഒരു മേഖലയാണ്‌. ബോളിവുഡില്‍ നിന്ന്‌ രസകരവും അതേസമയം എന്നെ ത്രില്ലടിപ്പിക്കുന്നതുമായ ഒരു വേഷം ലഭിച്ചാല്‍ ഞാന്‍ അത്‌ ചെയ്‌തേക്കും. എന്നാല്‍ അങ്ങനെയൊന്ന്‌ ലഭിക്കുമോയെന്ന്‌ അറിയില്ലെന്നും നടി പറഞ്ഞു.

തെന്നിന്ത്യയില്‍ ഇപ്പോഴുള്ള സ്ഥാനത്തില്‍ താന്‍ തൃപ്‌തയാണ്‌. ബോളിവുഡില്‍ നിന്ന്‌ തനിക്ക്‌ നിരവധി ഓഫറുകള്‍ ലഭിക്കുന്നുണ്ടെന്ന്‌ നിത്യ വെളിപ്പെടുത്തി.

ഹനുമാന്‍ എന്ന ഇംഗ്ലീഷ്‌ സിനിമയിലെ ബാല താരമായായിരുന്നു. കൂടാതെ തികച്ചും ഇംഗ്ലീഷ്‌ ആഖ്യാന ശൈലിയില്‍ സംവിധാനം ചെയ്യപ്പെട്ട ആകാശ ഗോപുരം എന്ന സിനിമയിലും നിത്യാ മേനോന്‍ പ്രകടനം കാഴ്‌ച വച്ചു. മലയാളത്തിനു പുറത്ത്‌ മറ്റു ഇന്ത്യന്‍ ഭാഷകളിലും കൂടുതല്‍ ആരാധകരേ നേടാന്‍ നിത്യ മേനോനു കഴിഞ്ഞു. പൃഥ്വിരാജിന്റെ ഉറുമി എന്ന ചിത്രത്തില്‍ ശ്രദ്ധേയമായ വേഷം ചെയ്‌തിരുന്നു.
ബോളിവുഡ്‌ ഭ്രമിപ്പിക്കുന്നില്ല: നിത്യബോളിവുഡ്‌ ഭ്രമിപ്പിക്കുന്നില്ല: നിത്യ
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക