Image

കവിതയും നവമാധ്യമങ്ങളും (ജോസഫ്‌ നമ്പിമഠം)

Published on 03 July, 2014
കവിതയും നവമാധ്യമങ്ങളും (ജോസഫ്‌ നമ്പിമഠം)
(2014 ജൂലൈ 4,5,6 തീയതികളില്‍, ചിക്കാഗോ ഓഹെയര്‍ ഹയറ്റ്‌ ഹോട്ടലില്‍ നടക്കുന്ന ഫൊക്കാന അന്തര്‍ദേശീയ സമ്മേളനത്തിന്റെ ഭാഗമായ സാഹിത്യ സമ്മേളനത്തില്‍, കവിതാ ചര്‍ച്ചക്കുവേണ്ടി തയ്യാറാക്കിയത്‌)

ജര്‍മന്‍ തത്വചിന്തകനും കവിയുമായ നീഷേയുടെ വാക്കുകള്‍ ഉദ്ധരിച്ചു കൊണ്ട്‌ ഒരാള്‍ ഒരു ചുവരില്‍ ഇങ്ങിനെ കുറിച്ചു, ദൈവം മരിച്ചു നീഷേ. ഒരു രസികന്‍ അതിനു ചുവട്ടില്‍ ഇങ്ങിനെ എഴുതി നീഷേ മരിച്ചു ദൈവം. ഇതുപോലെ, കവിത മരിച്ചു എന്ന്‌ കേള്‍ക്കാന്‍ തുടങ്ങിയിട്ട്‌ കാലം കുറെ ആയി. അതിനുമൊരു അടിക്കുറിപ്പ്‌ ആവശ്യമായിരിക്കുന്നു. കവിത മരിച്ചു എന്ന്‌ പറഞ്ഞവര്‍ മരിച്ചു, കവിത ഇന്നും ജീവിക്കുന്നു. യഥാര്‍ത്ഥത്തില്‍ കവിത അല്ല മരിക്കുന്നത്‌, അതിന്റെ പഴയ രൂപങ്ങളാണ്‌, എന്ന്‌ കവിതയുടെ ചരിത്രം പരിശോധിച്ചാല്‍ മനസിലാകും. മനുഷ്യ സൃഷ്ടിയായ കവിത, മനുഷ്യന്റെ പരിണാമത്തോടൊപ്പം പരിണാമം പ്രാപിച്ചു , പുതിയ രൂപ ഭാവങ്ങള്‍ ഉള്‍ക്കൊണ്ട്‌ കൊണ്ട്‌ മുന്നോട്ടു പോകുന്നു. കവിതയുടെ ഉത്ഭവം, ചരിത്രം, പരിണാമം,അതിനെ മറ്റു മനുഷ്യരിലേക്ക്‌ എത്തിക്കാന്‍ ഉടലെടുത്ത മാധ്യമങ്ങള്‍, ആ മാധ്യമങ്ങളുടെ പരിണാമം, ഇതാണ്‌ ചര്‍ച്ചാവിഷയം.

Poem ,Potery എന്നീ പദങ്ങള്‍ ഉത്ഭവിച്ചത്‌ poiesis എന്ന ഗ്രീക്ക്‌ പദത്തില്‍ നിന്നാണ്‌. Poieo എന്ന ഗ്രീക്ക്‌ പദത്തിനു, I create എന്നാണര്‍ത്ഥം. അതില്‍ നിന്ന്‌ മൂന്ന്‌ പദങ്ങള്‍ രൂപപ്പെട്ടു poet (creator) Posey (the creation ) poem (the created ). പ്രകൃതിയിലെ താളങ്ങള്‍ ഉള്‍ക്കൊണ്ട്‌ ഉരുത്തിരിഞ്ഞതിനാല്‍, കവിതയുടെ ആദി രൂപം താള നിബദ്ധമായിരുന്നു. പാട്ടിലും കവിതയിലും താളം ഒഴിച്ചുകൂടാനാവാത്ത ഘടകമായിരുന്നു. ക്ലാസിക്‌ ഗ്രീക്ക്‌, ലത്തീന്‍ കവിതകള്‍ പ്രാസനിബദ്ധമായിരുന്നില്ല. കവിതയുടെ ആദി രൂപം, വായ്‌മൊഴിയായി പാടി നടന്നിരുന്ന നാടന്‍ പാട്ടുകളാണ്‌ (folklore). ഗ്രീക്ക്‌ പുരാണങ്ങളായ ഹോമെറിന്റെ ഇല്യഡും, Odyssey യും ലോക സാഹിത്യത്തെ, പ്രത്യേകിച്ച്‌ ഇംഗ്ലീഷ്‌ സാഹിത്യത്തെ വളരയേറെ സ്വാധീനിച്ചിട്ടുണ്ട്‌ (Homer lived around 850 BC). ബൈബിളിലെ പല ഭാഗങ്ങളിലും ആധുനികകവിതയുടെ വേരുകള്‍ കണ്ടെത്താനാകും, ഉത്തമ ഗീതങ്ങള്‍, വെളിപാട്‌ തുടങ്ങിയ ഭാഗങ്ങളിലെ ഗദ്യ കവിതാ ശൈലി ഉദാഹരണം. Hebrew , Aramaya ഭാഷയിലെ കവിതകള്‍ക്ക്‌ വൃത്തവും പ്രാസവും നിര്‍ബന്ധമായിരുന്നില്ല. എല്ലാ ഭാഷയിലെയും കവികള്‍ മറ്റു ഭാഷ കളില്‍ നിന്നും സംസ്‌കാരങ്ങളില്‍ നിന്നും ആശയങ്ങളും കവിതാ രീതികളും രൂപങ്ങളും കടം കൊണ്ടിട്ടുണ്ട്‌. അങ്ങിനെ പുതിയ ശൈലികളും പുതിയ ഭാഷയും പുതിയ രീതികളും കവിതയില്‍ ഉണ്ടാകുന്നു.

സംസ്‌കൃത സാഹിത്യത്തില്‍, ആദി കവിയായ വല്‌മീകിയില്‍ നിന്നും ആദ്യ ശ്ലോകം പിറന്നു എന്ന്‌ കരുതപ്പെടുന്നു. വല്‍മീകി 500 BC ക്കും100 BC ക്കും ഇടയില്‍ ജീവിച്ചിരുന്നതായി കരുതപ്പെടുന്നു. കാട്ടാളനായിരുന്നവനില്‍ നിന്നല്ല, ഋഷിയായി മാറിയവനില്‍ നിന്നാണ്‌ ആദ്യ കവിത പിറന്നത്‌ എന്നത്‌ ശ്രദ്ധേയമാണ്‌.

മാ നിഷാദ, പ്രതിഷ്ട്‌ടാ ത്വ
മഗമ:ശ്വാശ്വതീ:സമാ:
യത്‌ ക്രൗഞ്ച മിഥുനാദേകം
അവധീ: കാമ മോഹിതം
(അരുത്‌ കാട്ടാളാ, ഇണ ചേര്‍ന്നിരിക്കുന്ന കാമ മോഹിതരായക്രൗഞ്ചമിഥുനങ്ങളെ കൊന്നതിനാല്‍ നിനക്ക്‌ ഒരിക്കലും മനസ്വസ്ഥത ലഭിക്കില്ല.)

ഉത്‌ക്കടമായ മാനസിക വികാരത്തള്ളലില്‍ അറിയാതെ ആണ്‌ ഈ വരികള്‍ അദ്ദേഹത്തില്‍ നിന്ന്‌ പുറപ്പെട്ടത്‌. പിന്നീടു രാമായണം മുഴുവന്‍ ഈ വരികളുടെ വൃത്തത്തില്‍ എഴുതി പൂത്തിയാക്കി എന്ന്‌ വിശ്വസിക്കപ്പെടുന്നു. വല്‍മീകി രാമായണത്തില്‍ 24000 ശ്ലോകങ്ങള്‍ ഉള്‍കൊള്ളുന്നു. അതായത്‌ മഹാഭാരതത്തിന്റെ നാലിലൊന്ന്‌ എണ്ണം ശ്ലോകങ്ങള്‍, Iliadനേക്കാള്‍ നാലിരട്ടിയും. വല്‍മീകി, ശ്രീരാമന്റെ കാലത്ത്‌ ജീവിച്ചിരുന്നു എന്നും, ഉപേക്ഷിക്കപ്പെട്ട സീതയ്‌ക്ക്‌ അഭയം കൊടുത്തുവെന്നും, ലവ കുശന്മാര്‍ പിറന്നത്‌ വല്‌മീകിയുടെ ആശ്രമത്തില്‍ ആയിരുന്നുവെന്നും, അവരെ അദ്ദേഹം അതു പാടി പഠിപ്പിച്ചു എന്നും മനസിലാക്കുമ്പോള്‍ രാമായണം എന്ന ആദി കാവ്യത്തിന്റെ പ്രചരണ മാദ്യമം വാമൊഴി ആയിരന്നു എന്ന്‌ വ്യക്തം. അതായതു ഗ്രീക്ക്‌ പുരാണങ്ങള്‍ പോലെ തന്നെ ഭാരതീയ പുരാണങ്ങളുടെയും ആദി രൂപം വായ്‌ മൊഴി ആയിരുന്നു (oral form). ഉത്‌ക്കടമായ മാനസിക വികാരത്തള്ളലില്‍ അറിയാതെ ആണ്‌ ഈ വരികള്‍ അദ്ദേഹത്തില്‍ നിന്ന്‌ പുറപ്പെട്ടത്‌ എന്ന്‌ സൂചിപിച്ചുവല്ലോ, അതായത്‌ അത്‌ ബോധപൂര്‍വമായ ഒരു രചന ആയിരുന്നില്ല എന്ന്‌ ചുരുക്കം നല്ല കവിതകള്‍ അങ്ങിനെ ആയിരിക്കും, ആയിരിക്കണം. ഇത്‌ കൊണ്ടായിരിക്കും, Potery is the spontaneous overflow of powerful feelings; it takes its origin from emotions recollected int ranquilitty എന്ന്‌ പ്രശസ്‌ത ആംഗലേയ കവി Wordsworth പറഞ്ഞത്‌. കവിതയുടെ ഉത്ഭവം, അറിയാതെ ഹൃദയത്തില്‍ നിന്ന്‌ പുറത്തേക്കു വരുന്നതാകാം, കണ്ടും അറിഞ്ഞും ഉള്ള അനുഭവങ്ങളില്‍ നിന്നും, ഏകാന്തതയില്‍ അനുസ്‌മരിപ്പിക്കപ്പെടുന്നതുമാകാം.എങ്ങിനെ ആയാലും അത്‌ ഒരു പൂവ്‌ വിരിയും പോലെ സ്വാഭാവികമായ ഒരു പ്രക്രിയ ആയിരിക്കണം എന്ന്‌, ഇത്‌ നമ്മേ ഓര്‍മപ്പെടുത്തുന്നു.

വേദവ്യാസന്‍ 3000 BC കാലഘട്ടത്തില്‍ ജീവിച്ചിരുന്നതായി കരുതപ്പെടുന്നു. വല്‍മീകി, രാമായണത്തില്‍ ഒരു കഥാപാത്രമായിരിക്കുന്നപോലെ, വ്യാസനും മഹാഭാരതത്തിലെ ഒരു കഥാപാത്രമാണ്‌. പരാശര മുനിക്ക്‌ സത്യവതി എന്ന മത്സ്യഗന്ധിയില്‍ പിറന്ന കൃഷ്‌ണദ്വയിപായനന്‍, ജനിച്ച ഉടനെ തന്നെ പൂര്‍ണ വളര്‍ച്ച പ്രാപിച്ചു തപസിനായി പോയി എന്നാണ്‌ പുരാണം.സ്ഥാനം കൊണ്ട്‌ കൗരവരുടെയും പാണ്ടവരുടേയും മുത്തച്ഛനായ വ്യാസന്‍, മനുഷ്യ ജീവിതത്തിന്റെ എല്ലാ വശങ്ങളും കണ്ടും അറിഞ്ഞും ജീവിച്ച ശേഷം,ജീവിത സായാഹ്നത്തില്‍ ഹിമാലയത്തിന്റെ ഗുഹകളില്‍ പ്രവേശിച്ചു ധ്യാനനിമഗ്‌ദനായി കഴിഞ്ഞു. ഭൂത കാല സ്‌മരണകള്‍കൌരവ പാണ്ഡവ കഥകള്‍ ഹൃദയത്തിലൂടെ കൂലം കുത്തി ഒഴുകുന്ന നദി പോലെ പ്രവഹിച്ചപ്പോള്‍ അത്‌ പകര്‍ത്തി എഴുതാന്‍ പ്രാപ്‌തിയുള്ള ഒരാളെ വേണമെന്ന്‌ തോന്നുകയാല്‍ ബ്രഹ്മാവിനോട്‌ അപേക്ഷിക്കുകയും ആ ഉദ്യമത്തിന്‌ പറ്റിയ ആള്‍ ഗണപതി ആയതിനാല്‍ അദ്ധേഹത്തെ അതിനു നിയോഗിക്കുകയും ചെയ്‌തു വ്യാസന്‍ അനര്‍ഗളമായി അത്‌ പറഞ്ഞു കൊടുക്കുകയും, ഗണപതി അതു പകര്‍ത്തുകയും ചെയ്‌തു. രണ്ടര വര്‍ഷം കൊണ്ട്‌ മഹാഭാരതം എഴുതി പൂര്‍ത്തിയാക്കിയ ശേഷം വ്യാസന്‍ അത്‌ ശിഷ്യന്മാരെ പഠിപ്പിച്ചു. അവര്‍ അത്‌ പാടി പ്രചരിപ്പിച്ചു. വാല്‌മീകിക്ക്‌ രാമായണത്തിലെ ആദ്യ നാലുവരികള്‍ അപ്രതീക്ഷിതമായി ഹൃദയത്തില്‍ നിന്ന്‌ പുറപ്പെടുകയും, പിന്നീട്‌ അതില്‍ നിന്ന്‌ 24000 ശ്ലോകങ്ങള്‍ സൃഷ്ടിക്കുകയും ചെയ്‌തു. വേദവ്യാസന്‌ കാവ്യം മുഴുവന്‍ എകാന്തയില്‍ അനുസ്‌മരിപ്പിക്കപ്പെട്ട വികാരമായിരുന്നു. എന്നാല്‍ രണ്ടിന്റെയും പിറവി ഹൃദയത്തില്‍ നിന്നാണ്‌.

കാവ്യ സ്വരൂപത്തെ നിര്‍ദ്ധാരണം ചെയ്യാന്‍ സംസ്‌കൃതത്തില്‍ പിറന്ന ശാസ്‌ത്രത്തെ, ഭാരതീയ കാവ്യശാസ്‌ത്രമെന്ന്‌ വിളിക്കുന്നു. ഇത്‌ എഴുതിയവരെ ആലങ്കാരികന്‍മാര്‍ എന്നും വിളിക്കുന്നു. ഭരതന്‍, അഭിനവ ഗുപ്‌തന്‍, ദണ്‌ഡി,വാമനന്‍, ആനന്ദവര്‍ധനന്‍, രാജശേഖരന്‍,ക്ഷേമേന്ദ്രന്‍, ഭോജന്‍, വാഗ്‌ഭടന്‍ തുടങ്ങി ധാരാളം ആലങ്കാരികന്‍മാര്‍ പ്രശസ്‌തരായിട്ടുണ്ട്‌. കവിയുടെ കര്‍മ്മമാണ്‌ കാവ്യം എന്ന്‌, അവര്‍ നിര്‍വചിക്കുന്നു.കാവ്യത്തെ ഗദ്യം, പദ്യം, മിശ്രം, എന്നും ദൃശ്യം ശ്രവ്യം എന്നും അവര്‍ വിഭജിച്ചു. കാവ്യാസ്വാദനകലയെ സൗന്ദര്യ ശാസ്‌ത്രമെന്നു ഭാരതീയരും, Aesthetics എന്ന്‌ പാശ്ചാത്യരും വിളിച്ചു. ഭാരതീയ കാവ്യ ശാസ്‌ത്രം, ഭാരത മുനിയില്‍ തുടങ്ങുന്നു. ഭരതന്റെ നാട്യ ശാസ്‌ത്രത്തില്‍ കാവ്യശാസ്‌ത്രത്തെപ്പറ്റിയും പ്രതിപാദിച്ചിരിക്കുന്നു. ഭരതന്‍ BC രണ്ടാം നൂറ്റാണ്ടിനും AD രണ്ടാം നൂറ്റാണ്ടിനും ഇടയില്‍ ജീവിച്ചിരുന്നു. ഭാരതീയ കാവ്യ ശാസ്‌ത്രത്തിന്റെ ആധാര ശിലയായ രസസിദ്ധാന്തത്തിന്റെ ഉപജ്ഞാതാവ്‌ ഭരത മുനിയാണ്‌. ഭരതന്‍ രസത്തിനു പ്രാധാന്യം നല്‍കുമ്പോള്‍, വാമനന്‍ രീതിക്ക്‌ പ്രാധാന്യം നല്‌കുന്നു. (രീതിരാത്മാകാവ്യസ്യ), ആനന്ദ വര്‍ധനന്‍ ആകട്ടെ ധ്വനിക്ക്‌ പ്രാധാന്യം കൊടുക്കുന്നു. (കാവ്യസ്യാത്മാ ധ്വനി) വാച്യം അപ്രസക്തമാകുകയും വ്യംഗ്യം പ്രധാനമാകുകയും ചെയ്യുന്ന അവസ്ഥയാണ്‌ ധ്വനി.

വികാര നിര്‍ഭരമായ ഹൃദയം, നിയതമോ അനിയതമോ ആയ താളത്തില്‍, ഭാഷയിലൂടെ ആവിഷ്‌ക്കാരം കണ്ടെത്തുന്നതാണ്‌ കവിത. (Potery is when an emotion has found its thought and the thought has found words) . കവിയുടെ മാധ്യമം ഭാഷയാകയാല്‍ ഉചിതമായ ശബ്ദമാണ്‌ കവി ഉപയോഗിക്കേണ്ടത്‌. ഉചിതമായ പദങ്ങള്‍ വേണ്ടപോലെ ഉപയോഗിക്കുമ്പോള്‍ അത്‌ കവിതക്ക്‌ മാറ്റ്‌ കൂട്ടുന്നു. കവിയുടെ വ്യക്തിത്വം, പൂര്‍ണമായി ഭാഷയില്‍ പ്രതി ഫലിക്കുമ്പോള്‍ അയാള്‍ക്ക്‌ തനതായ വ്യക്തിതം അവകാശപ്പെടാന്‍ ആകുന്നു.സഹൃദയന്റെ ഹൃദയത്തിനു ആഹ്ലാദകരമായ അര്‍ഥം ആവിഷ്‌ക്കരിക്കാന്‍ ഉതകുന്ന പദാവലിയാണ്‌ കാവ്യത്തിന്റെ ശരീരമെന്നു ദണ്‌ഡി അഭിപ്രായപ്പെടുന്നു. Literary art, therefore will always be in some degree, suggestion: and the height of literary art is to make the power of suggestion as commanding, as far reaching, as vivid, as subtle, as possible. (Aber Crombie-Principles of Literary Criticism)

മനുഷ്യരെ പോലെതന്നെ കവിതകളും, വലിപ്പത്തിലും രൂപത്തിലും ഭാവത്തിലും വേറിട്ട്‌ നില്‍ക്കുന്നു.കവിതാശാഖയിലെ വന്‍മരങ്ങള്‍ ആണ്‌ ഇതിഹാസങ്ങള്‍. ഏറ്റവും ദൈര്‍ഘ്യമേറിയതും, വിവരണാത്മകവും, വീരഗാഥകള്‍ ഉള്‍ക്കൊള്ളുന്നതുമായ മഹാഗാഥകളാണ്‌ ഇത്‌. eg. Iliad,Odyssey Ramayana , Mahabharatha etc

മഹാകാവ്യം. അനേകം ശ്ലോകങ്ങള്‍ ഉള്ളത്‌, സര്‍ഗങ്ങള്‍ ആയി തിരിക്കപ്പെട്ടത്‌, ഒരു വൃത്തത്തിലോ പല വൃത്തങ്ങളിലോ ആകാം, എട്ടിലധികം സര്‍ഗങ്ങള്‍ ഉണ്ടായിരിക്കണം ,നായകന്‍ ഉന്നതകുല ജാതനൊ ദേവനോ ക്ഷത്രിയനോ ആയിരിക്കണം, തുടങ്ങിയുള്ള നിബന്ധനകള്‍ പാലിച്ചു എഴുതുന്ന വലിയ കാവ്യമാണ്‌ ഇത്‌

ഖണ്ഡകാവ്യം. മഹാകാവ്യത്തിന്റെ യത്രവലിപ്പമില്ല. ഖണ്ഡ എന്നാല്‍ മുറിക്കപ്പെട്ട എന്നും, മഹാ കാവ്യ ലക്ഷണങ്ങള്‍ ഇല്ലാത്തതുമായ ചെറിയ കാവ്യം.

ഗീതകം (sonnet )14 വരിയുള്ള കവിത (A fixed verse form of Italian origin.Shakespeare,Milton,Thomas Gray, Wordsworth, G Sankarakurup, Vyloppilly etc )

ശ്ലോകം. ഓരോ വരിയിലും ഇന്നയിന്ന ഗണങ്ങള്‍ എന്ന്‌ വ്യവസ്ഥയുള്ള 4 വരിയുള്ള, സംസ്‌കൃത വൃത്തത്തില്‍ എഴുതിയ പദ്യം.

മുക്തകം. ഒറ്റ ശ്ലോകം 4 വരി ഒറ്റയ്‌ക്ക്‌ നില്‌ക്കുന്ന ശ്ലോകം.

യുഗ്മകം. രണ്ടു ശ്ലോകങ്ങളിലൂടെ അര്‍ത്ഥ പൂര്‍ത്തിയുണ്ടാകുന്നത്‌.

Haiku . Japanese origin, in the 17th century . unrhymed form of potery with a fixed verse style of 17s yllable (ONJI) 5 in the first line 7s yllable in the second line and 5s yllables in third line.

Ode അര്‍ച്ചനാ ഗീതം,മംഗളഗാനം. ഗ്രീക്ക്‌ ലാറ്റിന്‍ ഉത്ഭവം.മൂന്ന്‌ ഭാഗങ്ങളുള്ള കൃതി. sung with or without musical instruments . Keat's Ode to a Nightingale

ഘ്യൃശര ജീലേൃ്യ ഭാവഗാനം. sung with the help of a Lyre വിപഞ്ചിയുടെ പശ്ചാത്തലത്തില്‍ ആലപിക്കുന്നത്‌

Elegy വിലാപകാവ്യം. Changampuzha രമണന്‍, Thomas Gray Elegy written in a coutnry Churchyard

പദ്യകഥകള്‍ . മൃഗങ്ങളും മറ്റും കഥാപാത്രമായി വരുന്നതും ഗുണപാഠങ്ങള്‍ ഉള്‍കൊള്ളുന്നതുമായ പദ്യരൂപത്തിലുള്ള കഥകള്‍. ഈസോപ്പ്‌ കഥകള്‍, പഞ്ചതന്ത്ര കഥകള്‍

Ghazal -Contains 5 to 15 rhyming couplets. Reflects a theme of unattainable love or divintiy which is common in Arabi, Persian,Turkish and Bengal potery

Satire ആക്ഷേപ ഹാസ്യം.(കുഞ്ചന്‍ നമ്പ്യാര്‍)

അസംബന്ധ കവിതകള്‍. Nonsense poems, Nonsense verse. Uses sensical and nonsensical elements to defy language conventions or logical reasoning (കടമ്മനിട്ടയുടെ മഴ പെയുന്നു മദ്ദളം കൊട്ടുന്നു).

Erotic Poems. സെക്‌സ്‌ വിഷയമാക്കി കാമ വികാരോത്തെജകമായി എഴുതുന്ന കവിത. Related to Greek lyric poetess Sappho,born on the island of Lesbos in Greece,from which the word Lesbian came to language. She lived around 625 BC.

Visual potery. ദൃശ്യ കാവ്യം. Visual arrangement of text in different forms

ഭാഷയിലെ വൃത്തങ്ങള്‍ അലങ്കാരങ്ങള്‍ പ്രാസങ്ങള്‍. Not to be explained here

മലയാള സാഹിത്യത്തിലും, പാട്ട്‌ പ്രസ്ഥാനത്തില്‍ നിന്നാണ്‌ കവിതയുടെ ഉല്‌പ്പത്തി. സര്‌പ്പം പാട്ട്‌ ഭദ്രകാളിപ്പാട്ട്‌ തുടങ്ങിയവ ഉദാഹരണങ്ങള്‍.പെരുമാള്‍ ഭരണ കാലത്ത്‌ ചെന്തമിഴിന്റെ ശക്തി കേരളത്തില്‍ വര്‍ധിച്ച്‌ചിരുന്നതായി കാണാം. പതിറ്റുപ്പത്ത്‌, ചിലപ്പതികാരം, മുതലായ തമിഴ്‌ കൃതികള്‍,കപിലര്‍,ഇളങ്കോവടികള്‍ തുടങ്ങിയ കേരളീയരില്‍ നിന്നാണ്‌ ഉണ്ടായതു. മണിപ്രവാളകാലഘട്ട മായപ്പോഴേക്കും(ലീലാ തിലകത്തിന്റെ കാലം) ഭാഷ തമിഴ്‌ മലയാളവും സംസൃതവും ചേര്‍ന്ന ഭാഷയെന്ന അര്‍ത്ഥത്തില്‍ മണിപ്രവാള ഭാഷ എന്നറിയപ്പെട്ടു. പതിനാലാം നൂറ്റാണ്ടിലാണ്‌ ലീലാതിലകം എഴുതപ്പെട്ടതു എന്ന്‌ കരുതുന്നു. സന്ദേശകാവ്യങ്ങളും ചമ്പുക്കളുമായിരുന്നു പ്രധാന കൃതികള്‍. പതിനാറാം ശതകത്തിന്റെ ആരംഭം വരെ പ്രാമുഖ്യം, മണിപ്രവാള കൃതികള്‍ക്കായിരുന്നു.കണ്ണശന്മാരും ചെറുശ്ശേരിയും മണിപ്രവാള കവികള്‍ ആയിരുന്നെങ്കിലും ഭാഷാ പദ്യസാഹിത്യത്തിന്റെ പാട്ട്‌ ശാഖയെ തമിഴിന്റെ പിടിയില്‍ നിന്നും സംസ്‌കൃതത്തിന്റെ പിടിയില്‍ നിന്നും മോചിപ്പിക്കുന്നതില്‍ പ്രധാന പങ്കു വഹിച്ചവരാണ്‌, പ്രത്യേകിച്ചും ചെറുശ്ശേരി. ശുദ്ധ മലയാളത്തിലേക്കുള്ള കവിതയുടെ പാത കൂടുതല്‍ സുഗമമാകിയതു ചെറുശ്ശേരി ആണ്‌.

16 17 നൂറ്റാണ്ടിനിടയില്‍ ജീവിച്ചിരുന്ന എഴുത്തച്ഛന്‍, മലയാള ഭാഷയുടെ പിതാവായി അറിയപ്പെട്ടത്‌ തമിഴിന്റെയും സംസ്‌കൃതത്തിന്റെയും പിടിയില്‍ നിന്ന്‌ ശുദ്ധ മലയാളത്തിലേക്കുള്ള പരിവര്‍ത്തനത്തിന്റെ പൂര്‍ത്തീകരണത്തിലൂടെയാണ്‌. മഹാ കാവ്യങ്ങളുടെ സ്വാധീനം, തമിഴ്‌ സ്വാധീനമുള്ള കൃതികളില്‍ തുടങ്ങി മണിപ്രവാളഘട്ടവും പിന്നിട്ടു കവിത്രയങ്ങളുടെ കാലം വരെ നീണ്ടു നിന്നു. മഹാകാവ്യ മെഴുതാതെ മഹാകവിയായി അറിയപ്പെട്ടത്‌ കുമാരനാശാനാണ്‌. വീണ പൂവ്‌ എന്ന സിംബോളിക്‌ ഖണ്ഡകാവ്യത്തിലൂടെ ക്ലാസ്സിസിസത്തില്‍ നിന്നു കാല്‌പ്പനികതയിലേക്കും മഹാകാവ്യ പ്രസ്ഥാനത്തില്‍ നിന്നു ഖണ്ഡകാവ്യത്തിലേക്കുമുള്ള വഴി തെളിച്ചു കുമാരനാശാന്‍. കാല്‌പനികത ഉദയം ചെയ്‌ത ഈ കാലഘട്ടത്തെ ഉദ്‌ഥാന ഘട്ടം എന്നും വിളിക്കപ്പെടുന്നു.

കുമാരനാശാന്‌ ശേഷം സിംബോളിക്‌ പ്രസ്ഥാനത്തിന്‌ ഏറ്റവും കൂടുതല്‍ സംഭാവന നല്‌കിയത്‌ ജീ ശങ്കരക്കുറുപ്പ്‌ ആണ്‌. പ്രകൃതി ഗായകന്‍,മിസ്റ്റിക്ക്‌, സിംബോളിസ്റ്റ്‌ എന്നെല്ലാമുള്ള വിശേഷണങ്ങലാല്‍ അറിയപ്പെട്ട ജീ, മലയാളത്തിനു ആദ്യ ജ്ഞാനപീഠം നേടിത്തന്നു. (1965 Dec 29 നു). 60 കവിതകളുടെ സമാഹാരമായ ഓടക്കുഴല്‍ എന്ന കൃതിക്കാണ്‌ ജ്ഞാനപീഠം ലഭിച്ചത്‌. ജീ എഴുത്തിലേക്ക്‌ കടന്നു വന്നത്‌ കവിത്രയങ്ങളുടെ കാലത്താണ്‌. ജീ യുടെ കാലത്തും അതിനു ശേഷവും ഉള്ള പ്രധാന എഴുത്തുകാര്‍, വെണ്ണിക്കുളം, പി. കുഞ്ഞിരാമന്‍ നായര്‍, പാലാ, എം പി അപ്പന്‍, ഇടപ്പള്ളി രാഘവന്‍ പിള്ള, ചങ്ങംപുഴ, വൈലോപ്പിള്ളി തുടങ്ങിയവര്‍ ആണ്‌. ക്ലാസ്സിസ്സിസവും റൊമാന്റിസ്സിസവും പിന്നിട്ട കവിത റിയലിസ പ്രസ്ഥാനത്തിലേക്ക്‌ കടന്നത്‌, വയലാര്‍, പി ഭാസ്‌കരന്‍, ഛചഢ തുടങ്ങിയവരിലൂടെയാണ്‌. ഇവര്‍ കവികള്‍ എന്ന നിലയിലും സിനിമാ ഗാനരചയിതാക്കള്‍ എന്ന നിലയിലും പ്രശസ്‌തി നേടി.സോഷ്യലിസ്റ്റ്‌ റീയലിസത്തിന്റെയും ഇടതു പക്ഷ ചിന്താഗതിയുടെയും ശക്തരായ വക്താക്കളായിരുന്നു ഈ കവികള്‍.

ഇടശ്ശേരി, അക്കിത്തം, ഒളപ്പമണ്ണ,കുഞ്ഞുണ്ണി എന്നീ കവികളെയും പിന്നിട്ടു മലയാള കവിത അടുത്ത സാഹിത്യ പ്രസ്ഥാനങ്ങളായ ആധുനികതയിലേക്കും, ഉത്തരാധുനികതയിലേക്കും (Modernism Post Modernism) കടന്നു . ആധുനികതയുടെ തലതൊട്ടപ്പന്‍ എന്നറിയപ്പെടുന്നതു ഡോക്ടറ്‌ അയ്യപ്പപ്പണിക്കാരാണ്‌. പുതിയ വീക്ഷണം, പുതിയ ശൈലി, പുതിയ ബിംബങ്ങള്‍,പുതിയ വിഷയം, പുതിയ ഭാഷ എന്നിവയിലുടെ കവിത കടന്നു പോന്ന എല്ലാ വഴികളെയും നിരാകരിച്ചു കൊണ്ടുള്ള ഒരു മുന്നേറ്റമായിരുന്നു ഇവര്‍ നടത്തിയത്‌. കവിതയുടെ പഴയ രൂപ ഭാവങ്ങളെ തന്നെ ഇവര്‍ തിരുത്തി കുറിച്ചു. വിഷ്‌ണു നാരായണന്‍ നമ്പൂതിരി കടമ്മനിട്ട, ചെറിയാന്‍ കെ ചെറിയാന്‍,സച്ചിദാനന്ദന്‍ കെ ജീ ശങ്കരപ്പിള്ള ബാലചന്ദ്രന്‍ ചുള്ളിക്കാട്‌ എ.അയ്യപ്പന്‍ തുടങ്ങി ധാരാളം കവികള്‍
ഈ കാലഘട്ടത്തെ പ്രധിനിധാനം ചെയുന്നു.

വിശ്വ സാഹിത്യം കടന്നു പോയ വഴികളെ അടയാളപ്പെടുത്തുന്നത്‌, അഞ്ചു സാഹിത്യ പ്രസ്ഥാനങ്ങളിലൂടെയാണ്‌, Clacissism, Romanticism, Realism, Modernism, Post modernism. ഇതില്‍, അവസാനത്തേതായ Post Modernism,പണ്ടേ മരിച്ചു കഴിഞ്ഞു എന്ന്‌ ചിലര്‍, ഇനിയും മരിച്ചിട്ടില്ല എന്ന്‌ വേറെ ചിലര്‍. ഏതായാലും ഒരു കാര്യം ഉറപ്പ്‌. ഉത്തരാധുനികതയുടെ പ്രാഭവ കാലഘട്ടം കഴിഞ്ഞിരിക്കുന്നു. അപ്പോള്‍ ഇത്‌ കാലനില്ലാത്ത കാലം പോലെ, പ്രസ്ഥാനമില്ലാത്ത കാലഘട്ടമാണോ? ഉത്താരാധുനികതക്ക്‌ ശേഷം എന്താണ്‌?ചിലര്‍ അതിനെ scientific realism, Pseudo modernism, Metamodernism , എന്നൊക്കെ വിളിക്കുന്നു Pseudo എന്നാല്‍ യഥാര്‍ത്ഥ മല്ലാത്തത്‌ എന്നര്‍ത്ഥം. അറിവ്‌ വിരല്‍ത്തുമ്പില്‍ ആയിരിക്കുന്ന ഈ കാലം സാഹിത്യത്തിനുംബാധകമായിരിക്കുന്നു.

വാമൊഴി ആയി പാടി നടന്നിരുന്ന കവിത, നാരായം എഴുത്തോല എന്നതും കടന്ന്‌ പേനയും കടലാസിലേക്കും, അവിടെ നിന്ന്‌ keyboard to computer അവിടെ നിന്ന്‌ internet ലൂടെ സോഷ്യല്‍ മീഡിയകളിലേക്ക്‌ , ബ്ലോഗ്‌ രചനകളിലേക്ക്‌, ലേഃ ോലമൈഴല കള്‍ ആയി, ഈമൈലുകളായി,ഓണ്‍ലൈന്‍ പത്രങ്ങളിലൂടെയും ഒക്കെ വായനക്കാരിലേക്ക്‌ എത്തിച്ചേരുന്നു.അച്ചടി മാദ്യമങ്ങളെ നിരാകരിച്ചു കൊണ്ടുള്ള സ്വയം പ്രസിദ്ധീകരണമാണ്‌ ഇവിടെ സംഭവിക്കുന്നത്‌. പ്രസിദ്ധീകരണങ്ങള്‍ക്ക്‌ അയച്ചു കൊടുത്ത ശേഷം മാസങ്ങള്‍ കഴിഞ്ഞു പ്രസിദ്ധീകരിക്കുമോ ചവറ്റുകൊട്ടയില്‍ വീഴുമോ എന്നുറപ്പില്ലാത്ത കൃതികള്‍ പോലും, ഇപ്പോള്‍ മിനിട്ടുകള്‍ക്കുള്ളില്‍ വെളിച്ചം കണ്ടു കഴിയും. എഴുത്തുകാരനും വായനക്കാരനും തമ്മിലുള്ള ദൂരം വളരെ കുറഞ്ഞു കഴിഞ്ഞിരിക്കുന്നു. കൃതികള്‍ ഇന്ന്‌ പുസ്‌തകരൂപത്തില്‍ നിന്ന്‌ പരിണാമം പ്രാപിച്ച്‌, സശിറഹല പോലെ ഉള്ള ലഹലരീേിശര മീഡിയ കളില്‍ എത്തി ചേര്‍ന്നിരിക്കുന്നു.ഈ നവമാധ്യമങ്ങളിലൂടെ പഴയതും പുതിയതുമായ സാഹിത്യ രചനകളും പുസ്‌തകങ്ങളും മൃരവശ്‌ല ചെയ്യാനും എപ്പോള്‍ വേണമെങ്കിലും വീണ്ടെടുക്കാനും സാധിക്കുന്നു. (readily available at your finger tip ). യാത്ര ചെയ്യുന്നവര്‍ ഇന്ന്‌ തടിയന്‍ പുസ്‌തകങ്ങള്‍ കൊണ്ട്‌ നടക്കാറില്ല. ആധുനിക മനുഷ്യന്റെ സന്തത സഹചാരിയായ laptop,kindle ...തുടങ്ങിയ ഇലക്ട്രോണിക്‌ മാധ്യമങ്ങള്‍ ആ സ്ഥാനം കയ്യടക്കിയിരിക്കുന്നു. Potery, in fact all forms of literature, is more accessible now and reaches more readers than ever before.

കവിത എന്നും വളരെ വഴക്കമുള്ള ഒരു സാഹിത്യ രൂപമായിരുന്നു.
(a very flexible form of art ) ഏതു സാഹചര്യങ്ങളുമായും ഇണങ്ങിച്ചേരാനും, അന്യ സംസ്‌കാരങ്ങളുമായും, ഭാഷകളുമായും, ഇണങ്ങിച്ചേരാനും കടം കൊള്ളാനുമുള്ള അതിന്റെ കഴിവ്‌, അപാരമാണ്‌. അതു തന്നെയല്ലേ, പരിണാമ സിദ്ധാന്തത്തിന്റെയും കാതല്‍? Survival of the fittest . ("Evolution is a gradual process in which something changes into a different and usually more complex or better form". "The origin of existing species from ancestors, unlike them". "A change in genetic composition of a population during successive generation as a result of natural selection")

കവിത എന്ന സാഹിത്യ രൂപത്തിന്‌ ഒരു ഉദ്ധേശമുണ്ട്‌ ഒരു ലക്ഷ്യമുണ്ട്‌. അതില്‍ വാചാലതക്ക്‌ ഒട്ടും ഇടമില്ല. പറയുന്നതില്‍ കൂടുതല്‍ പറയാതിരിക്കുംപോഴാണ്‌, അതിന്റെ മാറ്റു വര്‍ധിക്കുന്നതു. In a poem,as well as in any art, "perfection is achieved not when there is nothing more to add, but when there is nothing more to be taken out ". ഭാഷയില്‍ നിന്നു കടഞ്ഞെടുത്ത രൂപമെന്നോ, വാറ്റി എടുത്ത സൌന്ദര്യമെന്നോ ഒക്കെ അതിനെ വിശേഷിപ്പിക്കാം. മനുഷ്യന്‍ ഉള്ളടത്തോളം കാലം കവിതക്ക്‌ പ്രസക്തി ഉണ്ട്‌, മനുഷ്യന്‌ പരിണാമം ഉള്ള കാലത്തോളം കവിതയും, അതിന്റെ മാധ്യമങ്ങളും പരിണമിച്ചു കൊണ്ടേയിരിക്കും.
കവിതയും നവമാധ്യമങ്ങളും (ജോസഫ്‌ നമ്പിമഠം)
Join WhatsApp News
വിദ്യാധരൻ 2014-07-03 20:09:29
കവിതകൾ മരിച്ചെന്നു ആരു പറഞ്ഞു? കവിത മരിച്ചിട്ടില്ല കവിത കഥയാകുന്നു കവിത ഗദ്ധ്യമാകുന്നു വീണ്ടും വലിച്ചു നീട്ടി കവിതാകഥയാക്കുന്നു എന്ന് മാത്രം കവിത എഴുത്ത് നിറുത്തി കവിതയുടെ ചരിത്രം പറയാൻ പഴയ കവിതകളെ ആശ്രയിക്കുന്ന അവസരവാദികൾ. അല്ല കവിതയുടെ അടിവേരുകൾ കരളുന്ന മൂഷികർ കവിതയെ ആധുനികവും ഉത്തരാധുനികാവുമായി കടിച്ചു കീറുന്നവർ കവിതയുടെ ഉറവ വൈകാരിക സ്തോഭക്ഷോഭങ്ങളിൽ എങ്കിൽ കവിതയുടെ ഉറവയുടെ ആരംഭം ചിന്തകളിലാണ് കവിതയ്ക്ക് ചിന്തിപ്പിക്കാൻ കഴിയുന്നില്ലെങ്കിൽ കവിതക്ക്‌ കണ്‍പീലികളെ നനയിപ്പിക്കാൻ കഴിയുന്നില്ല എനികിൽ കവിതയ്ക്ക് കണ്‍പീലികളിലെ നനവ് തുടക്കാൻ കഴിയുന്നില്ലെങ്കിൽ കവിതയ്ക്ക് ചുണ്ടുകളിൽ പുഞ്ചിരി വിടർത്താൻ കഴിയുന്നില്ല എങ്കിൽ കവിതക്ക്‌ ആതമബലം പകരാൻ കഴിയുന്നില്ലയെങ്കിൽ കവിതക്ക്‌ അടിമത്തിത്തിന്റെ ചങ്ങലകളെ പൊട്ടിക്കാൻ കഴിയുന്നിലെങ്കിൽ കവിതക്ക് സ്വാതന്ത്ര്യത്തിന്റെ മധു നുണയിക്കാൻ കഴിയുന്നില്ലെങ്കിൽ കവിതയ്ക്ക് സ്നേഹിപ്പിക്കാൻ കഴിയുന്നില്ലായെങ്കിൽ കവികളെ ദയവു ചെയ്യുത് വായനക്കാരെ നിങ്ങളുടെ കവിതകൾകൊണ്ട് ബന്ധികളാക്കരുതെ
JOSEPH NAMBIMADAM 2014-07-08 12:27:44
ക്ഷ്രീരമുള്ളോരകിടിൻ ചുവട്ടിലും ചോര തന്നെവിദ്യാദരനു)കൊതുകിനുകൌതുകം
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക