Image

‘അമ്മ’യില്‍ അംഗത്വ ഫീസ് ഇരട്ടിയാക്കി

Published on 03 July, 2014
‘അമ്മ’യില്‍ അംഗത്വ ഫീസ് ഇരട്ടിയാക്കി

കൊച്ചി: താര സംഘടനയായ ‘അമ്മ’യില്‍ അംഗത്വത്തിനുള്ള ഫീസ് ഒരുലക്ഷത്തി ആയിരം രൂപയായി വര്‍ധിപ്പിച്ചു. നേരത്തേ 50,000 രൂപയായിരുന്നു ഫീസ്. ഞായറാഴ്ച എറണാകുളത്ത് ചേര്‍ന്ന അമ്മ ജനറല്‍ ബോഡി യോഗത്തിലാണ് തീരുമാനം. സിനിമാ ഫീല്‍ഡില്‍നിന്ന് വിരമിച്ച അംഗങ്ങളായ 105 പേര്‍ക്ക് പ്രതിമാസം 5000 രൂപ പെന്‍ഷന്‍ നല്‍കുന്നത് തുടരാനും തീരുമാനിച്ചു.
പാര്‍ലമെന്‍റ് അംഗമായി തെരഞ്ഞെടുക്കപ്പെട്ട അമ്മയുടെ പ്രസിഡന്‍റ് ഇന്നസെന്‍റ് തന്‍െറ രാജിക്കാര്യം യോഗത്തെ അറിയിച്ചെങ്കിലും ജനറല്‍ ബോഡി അതിന് അനുവാദം നല്‍കിയില്ല. സംഘടനയില്‍ അംഗത്വമെടുക്കാത്ത വിനീത് ശ്രീനിവാസന്‍, ആന്‍ അഗസ്റ്റ്യന്‍ എന്നിവരുമായി സഹകരണം തുടരണോ എന്ന കാര്യത്തിലും തീരുമാനം എടുത്തില്ല.
നിലവില്‍ 464 അംഗങ്ങളാണ് അമ്മയിലുള്ളത്. മൂന്ന് ചിത്രങ്ങളിലെങ്കിലും അഭിനയിച്ചവര്‍ക്കാണ് അംഗത്വം. അതേസമയം അംഗത്വം ഇല്ലാത്തവര്‍ക്കും സിനിമയില്‍ അഭിനയിക്കുന്നതിന് തടസ്സമില്ളെന്ന് യോഗത്തിനുശേഷം പ്രസിഡന്‍റ് ഇന്നസെന്‍റ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. സിനിമയിലെ പ്രശ്നങ്ങള്‍ സംബന്ധിച്ച് അടൂര്‍ ഗോപാലകൃഷ്ണന്‍ കമ്മിറ്റിയുമായി ചര്‍ച്ച നടത്തും. സിനിമയിലെ അനാവശ്യ നിയന്ത്രണങ്ങള്‍ തടയുമെന്ന മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍െറ പ്രസ്താവനയെ സ്വാഗതം ചെയ്യുന്നതായും സിനിമക്ക് ഗുണകരമാകുന്ന ഏത് തീരുമാനത്തോടും സഹകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
സിനിമാ താരങ്ങള്‍ മരിച്ചാല്‍ അവരുടെ ആശ്രിതര്‍ക്ക് സഹായവുംകുട്ടികള്‍ക്ക് പഠനത്തിനുള്ള സഹായവും നല്‍കും. കൊച്ചിന്‍ ഹനീഫയുടെ കുടുംബവുമായി സംസാരിച്ച് അദ്ദേഹത്തിന്‍െറ കുട്ടികളെ സഹായിക്കാന്‍ വേണ്ടത് ചെയ്യും. ജഗതിശ്രീകുമാറിനും സഹായം നല്‍കാന്‍ ഉദ്ദേശിക്കുന്നുണ്ട്. ജനറല്‍ സെക്രട്ടറി മോഹന്‍ലാല്‍, വൈസ്പ്രസിഡന്‍റ് ദിലീപ്, ദേവന്‍, ജയസൂര്യ, കുഞ്ചാക്കോബോബന്‍, ലാലു അലക്സ്, കുക്കു പരമേശ്വരന്‍, കാവ്യാമാധവന്‍ എന്നിവരുംപങ്കെടുത്തു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക