Image

ചിക്കാഗോ സേക്രട്ട് ഹാര്‍ട്ട് ഇടവകയില്‍ തിരുഹൃദയതിരുന്നാള്‍ ആഘോഷിച്ചു

ജോസ് കണിയാലി Published on 07 June, 2011
ചിക്കാഗോ സേക്രട്ട് ഹാര്‍ട്ട് ഇടവകയില്‍ തിരുഹൃദയതിരുന്നാള്‍ ആഘോഷിച്ചു
ചിക്കാഗോ: പ്രഥമ പ്രവാസി ക്‌നാനായ കത്തോലിക്കാ ഇടവകയായ ചിക്കാഗോ സേക്രട്ട് ഹാര്‍ട്ട് പള്ളിയില്‍ തിരുഹൃദയ ദര്‍ശനതിരുനാള്‍ ജൂണ്‍ 3, 4, 5 തീയതികളില്‍ ഭക്ത്യാഡംബരപൂര്‍വ്വം ആഘോഷിച്ചു. ജൂണ്‍ 3 ന് വെള്ളിയാഴ്ച ചിക്കാഗോ സെന്റ് തോമസ് സീറോ മലബാര്‍ രൂപതാദ്ധ്യക്ഷന്‍ മാര്‍ ജേക്കബ് അങ്ങാടിയത്ത് പതാക ഉയര്‍ത്തി. തുടര്‍ന്ന് മാര്‍ ജേക്കബ് അങ്ങാടിയത്തിന്റെ മുഖ്യകാര്‍മ്മികത്വത്തില്‍ നടന്ന സമൂഹബലിയില്‍ വികാരി മോണ്‍. അബ്രഹാം മുത്തോലത്ത്, കുമരകം വള്ളാറപ്പള്ളി ഇടവക വികാരി ഫാ. സാബു മാലിത്തുരുത്തേല്‍, കോട്ടയം ചൈതന്യ പാസ്റ്ററല്‍ സെന്റര്‍ ഡയറക്ടര്‍ ഫാ. മൈക്കിള്‍ വെട്ടിക്കാട്ട് എന്നിവര്‍ സഹകാര്‍മ്മികരായിരുന്നു. സേക്രട്ട് ഹാര്‍ട്ട്, സെന്റ് മേരീസ് ക്‌നാനായ ഇടവകകളിലെ വിവിധ മിനിസ്ട്രികളുടെ നേതൃത്വത്തില്‍ കലാപരിപാടികള്‍ നടത്തപ്പെട്ടു. ശനിയാഴ്ച വികാരി മോണ്‍. അബ്രഹാം മുത്തോലത്തിന്റെ മുഖ്യ കാര്‍മ്മികത്വത്തില്‍ നടന്ന ദിവ്യബലിയെ തുടര്‍ന്ന് വിവിധ കൂടാരയോഗങ്ങളുടെ നേതൃത്വത്തില്‍ കലാസന്ധ്യ അരങ്ങേറി. ഞായറാഴ്ച കോട്ടയം അതിരൂപതാദ്ധ്യക്ഷന്‍ മാര്‍ മാത്യു മൂലക്കാട്ടിന്റെ മുഖ്യകാര്‍മ്മികത്വത്തില്‍ നടന്ന ദിവ്യബലിയില്‍ മോണ്‍. അബ്രഹാം മുത്തോലത്ത് സഹകാര്‍മ്മികനായിരുന്നു. വാദ്യമേളങ്ങളോടുകൂടിയ പ്രദക്ഷിണം ഭക്തിനിര്‍ഭരമായി. അല്‍ഫോന്‍സാ കൂടാരത്തിലെ 59 കുടുംബങ്ങളായിരുന്നു തിരുനാള്‍ പ്രസുദേന്തിമാര്‍. ജോസ് കണിയാലി (ജനറല്‍ കണ്‍വീനര്‍), സണ്ണി ഇണ്ടിക്കുഴി, ജോയി വരകുകാലായില്‍, അലക്‌സ് കണ്ണച്ചാന്‍പറമ്പില്‍, ജോസ് താഴത്തുവെട്ടം, ഷിബു മുളയാനിക്കുന്നേല്‍, സജി മാലിത്തുരുത്തേല്‍, റീന ഇടിയാലില്‍ എന്നിവരുടെ നേതൃത്വത്തിലുള്ള കമ്മറ്റി പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.
ചിക്കാഗോ സേക്രട്ട് ഹാര്‍ട്ട് ഇടവകയില്‍ തിരുഹൃദയതിരുന്നാള്‍ ആഘോഷിച്ചുചിക്കാഗോ സേക്രട്ട് ഹാര്‍ട്ട് ഇടവകയില്‍ തിരുഹൃദയതിരുന്നാള്‍ ആഘോഷിച്ചുചിക്കാഗോ സേക്രട്ട് ഹാര്‍ട്ട് ഇടവകയില്‍ തിരുഹൃദയതിരുന്നാള്‍ ആഘോഷിച്ചുചിക്കാഗോ സേക്രട്ട് ഹാര്‍ട്ട് ഇടവകയില്‍ തിരുഹൃദയതിരുന്നാള്‍ ആഘോഷിച്ചു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക