Image

പിറവം തെരഞ്ഞെടുപ്പ്‌ രാജ്യം നേരിട്ടുകൊണ്ടിരിക്കുന്ന പ്രശ്‌നങ്ങളുടെ വിലയിരുത്തല്‍: വി.എസ്‌

Published on 24 November, 2011
പിറവം തെരഞ്ഞെടുപ്പ്‌ രാജ്യം നേരിട്ടുകൊണ്ടിരിക്കുന്ന പ്രശ്‌നങ്ങളുടെ വിലയിരുത്തല്‍: വി.എസ്‌
പിറവം: പിറവം തെരഞ്ഞെടുപ്പ്‌ രാജ്യം നേരിട്ടുകൊണ്ടിരിക്കുന്ന പ്രശ്‌നങ്ങളുടെ വിലയിരുത്തലാകുമെന്ന്‌ പ്രതിപക്ഷ നേതാവ്‌ വി.എസ്‌. അച്യുതാനന്ദന്‍ വ്യക്തമാക്കി. നിയമസഭയിലെ കക്ഷിനിലയുമായി മാത്രം ബന്ധപ്പെട്ട പ്രാധാന്യമല്ല തെരഞ്ഞെടുപ്പിനുള്ളത്‌.
ഉമ്മന്‍ ചാണ്ടിതന്നെ അഭിപ്രായപ്പെട്ടപോലെ ഇരു മുന്നണികളുടെയും പ്രകടനത്തിന്റെ വിലയിരുത്തലാണ്‌ പിറവത്ത്‌ നടക്കാന്‍ പോകുന്നത്‌. രാജ്യം നേരിട്ടുകൊണ്ടിരിക്കുന്ന പ്രശ്‌നങ്ങളുടെകൂടി വിലയിരുത്തലായിരിക്കും പിറവത്ത്‌ നടക്കുക. കോര്‍പറേറ്റുകളെ പ്രീണിപ്പിക്കാനായി മന്‍മോഹന്‍ സിംഗിന്റെ നേതൃത്വത്തില്‍ നടക്കുന്ന നയപരിപാടികളുടെ ദുരന്തമാണ്‌ രാജ്യം നേരിട്ടുകൊണ്ടിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. പിറവത്ത്‌ ഇടതുമുന്നണി തെരഞ്ഞെടുപ്പ്‌ കണ്‍വെന്‍ഷന്‍ ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക