Image

കര്‍ഷക ആത്മഹത്യയ്‌ക്ക്‌ കാരണം എല്‍.ഡി.എഫ്‌ നയങ്ങള്‍ പിന്തുടരാത്തത്‌: പിണറായി

Published on 24 November, 2011
കര്‍ഷക ആത്മഹത്യയ്‌ക്ക്‌ കാരണം എല്‍.ഡി.എഫ്‌ നയങ്ങള്‍ പിന്തുടരാത്തത്‌: പിണറായി
ആലപ്പുഴ: കേരളത്തില്‍ കര്‍ഷക ആത്മഹത്യകള്‍ പെരുകുന്നതിന്‌ കാരണം ഇടത്‌ സര്‍ക്കാര്‍ സ്വീകരിച്ച നയങ്ങള്‍ പിന്തുടരാന്‍ യു.ഡി.എഫ്‌ തയാറാകാത്തതുകൊണ്ടാണെന്ന്‌ സി.പി.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ ആരോപിച്ചു. കേന്ദ്ര സര്‍ക്കാറിന്റെ ഉദാര നയങ്ങള്‍ ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ ആവേശത്തോടെ നടപ്പാക്കുന്നതും ആത്മഹത്യ വര്‍ധിക്കാന്‍ കാരണമാകുന്നുവെന്നും അദ്ദേഹം പറഞ്ഞു. കുട്ടനാടിന്റെ ആവാസവ്യവസ്ഥയ്‌ക്കും പാരിസ്ഥിതിക ഘടനയ്‌ക്കും യോജിച്ച തരത്തില്‍ കുട്ടനാട്‌ പാക്കേജ്‌ തയാറാക്കണമെന്നും പിണറായി അഭിപ്രായപ്പെട്ടു.മങ്കൊമ്പില്‍ കര്‍ഷക കണ്‍വെന്‍ഷന്‍ ഉദ്‌ഘാടനം ചെയ്യുകയായിരുന്നു പിണറായി വിജയന്‍.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക