Image

ഒന്നിച്ചഭിനയിക്കില്ലന്നു: കരീന

Published on 02 July, 2014
ഒന്നിച്ചഭിനയിക്കില്ലന്നു: കരീന
ഭര്‍ത്താവായ സെയ്‌ഫ്‌ അലിഖാനുമൊത്ത്‌ അഭിനയിക്കാന്‍ താത്‌പര്യമില്ലെന്ന്‌ ബോളിവുഡ്‌ താരം കരീന കപൂര്‍ വ്യക്തമാക്കി. ഭര്‍ത്താവാകുന്നതിനു മുമ്പ്‌ ഒപ്പം അഭിനയിച്ചതൊക്കെ ശരിതന്നെ പക്ഷേ സെയ്‌ഫിനൊപ്പം ഇനി അഭിനയിക്കാന്‍ താത്‌പര്യമില്ലെന്ന്‌ കരീന കപൂര്‍.

സംവിധായകന്‍ നിഖില്‍ അദ്വാനി സെയ്‌ഫ്‌ അലിഖാന്റെ നായികയായി അഭിനയിക്കാന്‍ കരീനയെ സമീപിപ്പോഴാണ്‌ നടിയുടെ വെളിപ്പെടുത്തല്‍.

അതുപോലെതന്നെ സെയ്‌ഫിനും ഇരുവരും ഒന്നിച്ചഭിനയിക്കുന്നതിനോട്‌ തീരെ താത്‌പര്യമില്ലെന്നും റിപ്പോര്‍ട്ടുണ്ട്‌. 2015 പകുതിയോടെ സെയഫ്‌ അലി ഖാനെ നായകനാക്കി നിഖില്‍ മറ്റൊരു ചിത്രം സംവിധാനം ചെയ്യുന്നുണ്‌ട്‌. 2015 പകുതിയോടെ ചിത്രത്തിന്റെ ഷൂട്ടിംഗ്‌ ആരംഭിക്കും. എന്തായാലും ഭര്‍ത്താവിനൊപ്പം അഭിനയിക്കില്ലെന്ന്‌ കരീനയും ഭാര്യയ്‌ക്കൊപ്പം അഭിനയിക്കില്ലെന്ന്‌ തീരുമാനിച്ച്‌ സെയ്‌ഫും നിഖിലിനെ അറിയിച്ചു.
ഒന്നിച്ചഭിനയിക്കില്ലന്നു: കരീന
ഒന്നിച്ചഭിനയിക്കില്ലന്നു: കരീന
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക