Image

നമ്മള്‍ എന്നും താംഗ്‌സ്‌ ഉള്ളവരാകുക: മാം

തോമസ്‌ പി. ആന്റണി Published on 24 November, 2011
നമ്മള്‍ എന്നും താംഗ്‌സ്‌ ഉള്ളവരാകുക: മാം
മേരിലാന്‍ഡ്‌: 2011ലെ താംഗ്‌സ്‌ ഗിവിംഗ്‌ ഡേ ആഘോഷിക്കുമ്പോള്‍ നമ്മള്‍ പ്രവാസി മലയാളികള്‍ എന്നും ഈശ്വരനോടും അമേരിക്കയോടും നന്ദിയും കടപ്പാടും ഉള്ളവരായിരിക്കണമെന്ന്‌ മലയാളി അസോസിയേഷന്‍ ഓഫ്‌ മേരിലാന്‍ഡ്‌ (മാം) ചെയര്‍മാന്‍ തോമസ്‌ പി. ആന്റണി താംഗ്‌സ്‌ ഗിവിംഗ്‌ സന്ദേശത്തില്‍ പറഞ്ഞു.

പട്ടിണിയും പരിവട്ടവുമായി കഴിയുമ്പോള്‍ നമുക്ക്‌ മെച്ചപ്പെട്ട ജീവിത സൗകര്യങ്ങള്‍ നല്‍കിയ അമേരിക്കന്‍ രാഷ്‌ട്രത്തോട്‌ നമുക്ക്‌ പറഞ്ഞറിയിക്കാന്‍ പറ്റാത്ത കടപ്പാടാണുള്ളത്‌. നമ്മള്‍ക്ക്‌ വിദ്യാഭ്യാസവും സ്‌പോണ്‍സര്‍ഷിപ്പും മറ്റും നല്‍കി സഹായിച്ച മാതാപിതാക്കളോടും മറ്റെല്ലാവരോടും നമ്മള്‍ നന്ദിയും കൃതജ്ഞതയും ഉള്ളവരായിരിക്കണമെന്ന്‌ അദ്ദേഹം പറഞ്ഞു. മറ്റുള്ളവര്‍ക്ക്‌ നല്ല മനസുകൊടുത്ത ജഗതീശ്വരന്‌ നാം എത്ര നന്ദി പറഞ്ഞാലും മതിയാകുകയില്ല. രാജ്യത്തിന്റെ പ്രത്യേകം എടുത്തുപറയപ്പെട്ട അമൂല്യമായ ചാരിറ്റി ഗിവിംഗ്‌ നമ്മളും കൂടുതലായി പരിശീലിക്കണമെന്നും തോമസ്‌ പി. ആന്റണി അഭിപ്രായപ്പെട്ടു.
നമ്മള്‍ എന്നും താംഗ്‌സ്‌ ഉള്ളവരാകുക: മാം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക