Image

മുന്‍ രഞ്ജി താരം മുഹമ്മദ് ഇബ്രാഹിം അന്തരിച്ചു

Published on 24 November, 2011
മുന്‍ രഞ്ജി താരം മുഹമ്മദ് ഇബ്രാഹിം അന്തരിച്ചു
തിരുവനന്തപുരം: കേരളത്തിന്റെ മുന്‍ രഞ്ജി ട്രോഫി താരം മുഹമ്മദ് ഇബ്രാഹിം (61) അന്തരിച്ചു. കേരളത്തിന്റെ ഓപ്പണിങ് ബൗളറായ മുഹമ്മദ് ഇബ്രാഹിം 1967-68 സീസണില്‍ ഹൈദരാബാദിനെതിരെയാണ് അരങ്ങേറ്റം കുറിച്ചത്.

1980-81 സീസണില്‍ കര്‍ണാടകയ്‌ക്കെതിരെയായിരുന്നു അവസാന മത്സരം. ഇടങ്കയ്യന്‍ ബാറ്റ്‌സ്മാനും ബൗളറുമായ ഇബ്രാഹിം കേരളത്തിനുവേണ്ടി 40 മത്സരങ്ങള്‍ കളിച്ചിട്ടുണ്ട്. രഞ്ജിയില്‍ 736 റണ്‍സ് നേടിയ ഇബ്രാഹിം 81 വിക്കറ്റുകള്‍ വീഴ്ത്തുകയും ചെയ്തു. 34-6 ആണ് ഏറ്റവും മികച്ച പ്രകടനം.

2003ല്‍ ബി.സി.സി. ഐ.യുടെ മാച്ച് റഫറിമാരുടെ പാനലിലും അംഗമായിരുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക