Image

സപ്താഹ മഹാ യജ്ഞം വിജയകരമായി സമാപിച്ചു

Ganesh G.Nair Published on 01 July, 2014
സപ്താഹ മഹാ യജ്ഞം വിജയകരമായി സമാപിച്ചു
ന്യുജഴ്‌സി: നാമത്തിന്റെ നേതൃത്വത്തില്‍ നടന്ന സപ്താഹ മഹാ യജ്ഞം വിജയകരമായി സമാപിച്ചു. 200 ല്‍ അധികം ഭക്ത ജനങ്ങള്‍ ദിനം പ്രതി പങ്കെടുക്കുകയുണ്ടായി. യജ്ഞാചാര്യന്‍ മണ്ണടി ഹാശിജി അതാതു ദിവസത്തേ പാരായണത്തിനുശേഷം സന്ദര്‍ഭം വിവരിച്ചുളള പ്രഭാഷണങ്ങള്‍ നല്‍കി. വിവിധ തരത്തിലുളള വിശിഷ്ട പൂജകള്‍ യജ്ഞ ശാലയില്‍ നല്‍കുകയുണ്ടായി.
തികച്ചും സൗജന്യമായി ഭക്ഷണവും രജിസ്‌ട്രേഷനും നാമത്തിന് ഭക്ത ജനങ്ങള്‍ക്കു നല്‍കുവാന്‍ സാധിച്ചു. സപ്താഹ ദിനങ്ങളില്‍ വിശിഷ്ടാതിഥികളായി സമാന്തര സംഘടന പ്രസിഡന്റും മറ്റു ഭാരവാഹികളും എത്തിച്ചേരും. മഹാത്മ പ്രഭാഷണങ്ങളില്‍ പങ്കുചേരുകയും ഉണ്ടായി. ഈ മഹായജ്ഞം ഇത്രയും ഭംഗിയായും ചിട്ടയായും നടത്തുവാന്‍ സാധിച്ചതില്‍ അതീവ കൃതാര്‍ത്ഥരാണെന്ന് നാമം പ്രസിഡന്റ് യജ്ഞ യജമാനനുമായ മാധവന്‍ നായര്‍ തന്റെ നന്ദി പ്രകാശനത്തില്‍ പ്രസ്താവിച്ചു.

സപ്താഹ യജ്ഞത്തിലെ പൗരാണികരായ പാര്‍ത്ഥ സാരഥിപിളള, വാസുദേവ് പുളിക്കല്‍, സരോജിനി അമ്മ, ശ്രീധരന്‍ നായര്‍, ഭാനുമതി അമ്മ എന്നിവരെ നാമം പ്രസിഡന്റ് മാധവന്‍ നായര്‍ പൊന്നാട നല്‍കി ആദരിക്കും നാമത്തിന്റെ ഉപഹാരം ആയി 7 ദിവസ പൂജ നടത്തിയ ആറന്മുളള കണ്ണാടി നല്‍കുകയും ചെയ്തു. നോര്‍ത്ത് അമേരിക്കയുടെ വിവിധ ഭാഗങ്ങളില്‍ നിന്നും ഹിന്ദു സംഘടനകളുടെ ധാരാളം പ്രതിനിധികള്‍ യജ്ഞ ശാലയില്‍ എത്തിയിരുന്നു.
സമൂഹത്തിന്റെ നാനാതുറയില്‍പ്പെട്ട സംഘടന പ്രതിനിധികള്‍ യജ്ഞ ശാലയില്‍ ഭക്ത ജനങ്ങളായി എത്തിയതില്‍ തന്റെ അകൈതവമായ സ്‌നേഹാദരവുകള്‍ രേഖപ്പെടുത്തുന്നതായി നാമം പ്രസിഡന്റ് മാധവന്‍ നായര്‍ കൂട്ടിച്ചേര്‍ത്തു. മഹിമ പ്രസിഡന്റ് ബാഹുലേയന്‍ രാഘവന്‍ സെക്രട്ടറി ഉണ്ണി കൃഷ്ണന്‍ തമ്പി, വൈസ് പ്രസിഡന്റ് സരസ്വതി നായര്‍, ശ്രീനാരായണ അസോസിയേഷന്‍ പ്രസിഡന്റ് പ്രസന്നന്‍ ഗംഗാധരന്‍, മുന്‍ പ്രസിഡന്റ് ഗോപാലന്‍, ജനാര്‍ദ്ദനന്‍, ഗോവിന്ദന്‍, ഓമന വാസുദേവ്, നായര്‍ ബനവലന്റ് അസോസിയേഷന്‍ പ്രസിഡന്റ് രഘുവരന്‍ നായര്‍, മുന്‍ പ്രസിഡന്റ് വനജ നായര്‍, ട്രഷറര്‍ പ്രദീപ് മേനോന്‍.

രാമദാസ് കൊച്ചു രാജഗോപാല്‍ കുന്നപ്പിളില്‍, പ്രദിപ് കുമാര്‍ നായര്‍, ബീനാ മോനന്‍, കെഎച്ച്എന്‍എ ട്രസ്റ്റി ബോര്‍ഡ് സെക്രട്ടറി വിനോദ് കെയാര്‍കെ, കെഎച്ച്എന്‍എ ജനറല്‍ സെക്രട്ടറി ഗണേഷ് നായര്‍, വേള്‍ഡ് അയ്യപ്പ സേവാ ട്രസ്റ്റ് ജനറല്‍ സെക്രട്ടറി ഡോ. പ്രദീപ് പ്രേമം എന്നിവരുടെ സാന്നിധ്യം പ്രത്യേകം ശ്രേഷ്ഠമായി. മനോജ് കൈപ്പിളളിയുടെ ഭക്തി ഗാനങ്ങളും വളരെ ഹൃദ്യവും കര്‍ണ്ണാനന്ദം ജനിപ്പിക്കുന്നതുമായിരുന്നുയെന്ന് മാധവന്‍ നായര്‍ കൂട്ടിച്ചേര്‍ത്തു.
സംഘടന മികവുകൊണ്ടും അതിഥി സ്വീകരണ ശൈലി കൊണ്ടും ഈ യജ്ഞം നോര്‍ത്ത് അമേരിക്കയില്‍ നടന്ന മറ്റു ജനങ്ങളെക്കാള്‍ ഒരു പിടി മുന്നിലായിരുന്നു യജ്ഞത്തിന്റെ ചീഫ് കോര്‍ഡിനേറ്റര്‍ സജ്ജീവ് കുമാര്‍ അഭിപ്രായപ്പെട്ടു. വളരെ അപൂര്‍വ്വമായി പങ്കെടുക്കാന്‍ അവസരം ലഭിക്കുന്ന ഈ മഹായജ്ഞത്തില്‍ പങ്കെടുത്ത് അളവറ്റ കര്‍ണ്ണാനന്ദം നല്‍കി എന്ന് ഭാഗവത പൗരാണികരായ വാസുദേവ് പുളിക്കല്‍, പാര്‍ത്ഥസാരഥി പിളള എന്നിവര്‍ അഭിപ്രായപ്പെട്ടു.

300 ല്‍ അധികം ജനങ്ങളെ ഉള്‍ക്കൊളളുന്ന യജ്ഞ വേദിയാകുന്നു സപ്താഹ യജ്ഞത്തോടു അനുബന്ധിച്ചു നടത്തി വന്ന കള്‍ച്ചറല്‍ പ്രോഗ്രാമിനായി ഒരുക്കിയിരുന്നത്. യജ്ഞത്തില്‍ പങ്കെടുത്ത എല്ലാവര്‍ക്കും യജ്ഞ പ്രവാസമായി ആറന്മമുള കണ്ണാടി ഉള്‍പ്പെടെയുളള ഉപഹാരങ്ങള്‍ നല്‍കുകയുണ്ടായി ഭക്ത ജനങ്ങള്‍ക്ക് താമസ സൗകര്യം യാത്ര സൗകര്യം എന്നിവ ഒരുക്കിയ സജിവ് കുമാര്‍, അജിത്ത് കുമാര്‍, സജിത്ത് നായര്‍, വിനിത നായര്‍, പ്രേം നാരായണന്‍ എന്നിവരെ പ്രസിഡന്റ് മാധവന്‍ നായര്‍ പ്രത്യേകം അഭിനന്ദിച്ചു.
സമസ്ത ലോക അഭിവൃദ്ധിക്കായി നടത്തിയ ഈ മഹായജ്ഞത്തിന് വന്‍ വിജയം ആക്കിതീര്‍ത്ത ഓരേ ഭക്ത ജനങ്ങളോടും ഉളള നാമത്തിന്റെ പ്രത്യേക നന്ദി പ്രസിഡന്റ് മാധവന്‍ നായര്‍ തത് അവസരത്തില്‍ അറിയിച്ചു. സാമൂഹിക സേവനത്തിലൂടെ സാംസ്‌കാരിക ഉന്നതി എന്ന ലക്ഷ്യവും കേരളത്തനിമ നഷ്ടപ്പെടാതെ സൂക്ഷിക്കുവാന്‍ എന്നും മുന്‍കൈ എടുക്കുന്ന നാമത്തിന്റെ പ്രവര്‍ത്തനങ്ങളില്‍ ഒരു പൊന്‍തൂവല്‍ ആയി ഈ യജ്ഞം മാറിയതായി സപ്താഹ സമിതി അഭിപ്രായപ്പെട്ടു. പ്രഭാഷണ ചാതുരിയിലൂടെ ഭക്തജനങ്ങളെ അത്യാനന്ദത്തില്‍ എത്തിച്ച മണ്ണടി ഹരികുമാറുടെ മികവുറ്റ സേവനം വരും തലമുറയ്ക്കും നോര്‍ത്ത് അമേരിക്കയുടെ മറ്റു ഭാഗങ്ങളും പ്രയോജനപ്പെടുത്തട്ടേ എന്നും തന്റെ നന്ദി പ്രകാശനത്തില്‍ അഭിപ്രായപ്പെട്ടു.

യജ്ഞാസനം നടന്ന അഭിവൃദ്ധ മംഗളവസാന ഘോഷയാത്ര പാര്‍ത്ഥ സാരഥി പിളള, സനല്‍ ഗോപി, എന്‍എസ്എസ് നോര്‍ത്ത് അമേരിക്ക ജനറല്‍ സെക്രട്ടറി സുധാ കര്‍ത്ത എന്നിവര്‍ നേതൃത്വം നല്‍കി. ഭാരതീയ പുരാണങ്ങള്‍ കാലഘട്ടത്തിന്റെ സന്ദേശം ആണെന്നും ധര്‍മ്മത്തില്‍ മനസ് ഉറപ്പിച്ചു ജീവിക്കുവാനും ഇത്തരം മഹായജ്ഞങ്ങള്‍ സഹായിക്കുമെന്ന് സുധാ കര്‍ത്തയും സനല്‍ ഗോപിയും ഒരേ സ്വരത്തില്‍ അഭിപ്രായപ്പെട്ടു.
കാലം കെടുത്താത്ത കെടാ വിളക്ക് ആയി സര്‍വ്വ ലോകരുടെ ഐശ്വര്യ പ്രാപ്തിക്കായി നടത്തിയ ഈ മഹായജ്ഞത്തിന്റെ ഭാഗമായി നടത്തിയ നൃത്തനൃത്ത്യങ്ങള്‍ മാലിനി നായര്‍, ബിന്‍സ്യ പ്രസാദ്, മിനി ദേവദാസ്, പ്രിതാ മേനോന്‍, കലാ ഗണേഷ്, നിഷാ പ്രദീപ് എന്നിവരുടെ നേതൃത്വത്തില്‍ നടന്നു. മറ്റു വര്‍ഷങ്ങളിലും ഇതുപോലെ ജനോപകാര പ്രദമായ സദ്പ്രവര്‍ത്തികള്‍ ഏറ്റെടുത്തു നടത്തുവാന്‍ നാമത്തിനു ആകട്ടെ എന്ന് ഡോ. അംബികാ നായര്‍, അരുണ്‍ ശര്‍മ്മ, ബിന്ദു സജ്ജീവ്, ഡോ. ഗിരോഷ് തമ്പി, സജിത് പരമേശ്വരന്‍ എന്നിവര്‍ ആശംസിച്ചു. വളരെ അധികം ഭാരിച്ച സാമ്പത്തിക ചിലവു വരുന്ന ഈ മഹായജ്ഞം നടത്തുവാന്‍ സധൈര്യം മുന്നോട്ട് വന്ന നാമം പ്രസിഡന്റ് മാധവന്‍ നായരേ മുഴുവന്‍ നാമം കമ്മിറ്റി അംഗങ്ങളും അഭിനന്ദിച്ചു.
ഈ മഹാ യജ്ഞത്തിന്റെ പുറകില്‍ പ്രവര്‍ത്തിച്ച എല്ലാവരെയും അവരോടൊപ്പം അന്നദാനത്തില്‍ പങ്കുചേര്‍ന്ന ഏവര്‍ക്കും നാമം പ്രസിഡന്റ് മാധവന്‍ നായര്‍, സെക്രട്ടറി ബിന്ദു സജ്ജീവ്, സപ്താഹം കോര്‍ഡിനേറ്റര്‍ സജ്ജീവ് കുമാര്‍, സപ്താഹ സമിതി ചെയര്‍മാന്‍ പാര്‍ത്ഥ സാരഥി പിളള, പൂജ കമ്മിറ്റി ചെയര്‍മാന്‍ ശ്രീകുമാര്‍ ഉണ്ണിത്താന്‍ ആകൈതവായ നന്ദി രേഖപ്പെടുത്തി. ഭംഗിയായും ചിട്ടയായും ഈ യജ്ഞം നടത്തി ഈ മഹായജ്ഞത്തിന്റെ ഭാഗമായി യജ്ഞാജാര്യനൊപ്പം പ്രവര്‍ത്തിച്ച യജ്ഞ യജമാനന്‍ മാധവന്‍ നായരോടുളള നന്ദി എല്ലാവരും മഹായജ്ഞ സമാപന വേളയില്‍ രേഖപ്പെടുത്തി.
സപ്താഹ മഹാ യജ്ഞം വിജയകരമായി സമാപിച്ചുസപ്താഹ മഹാ യജ്ഞം വിജയകരമായി സമാപിച്ചുസപ്താഹ മഹാ യജ്ഞം വിജയകരമായി സമാപിച്ചുസപ്താഹ മഹാ യജ്ഞം വിജയകരമായി സമാപിച്ചുസപ്താഹ മഹാ യജ്ഞം വിജയകരമായി സമാപിച്ചുസപ്താഹ മഹാ യജ്ഞം വിജയകരമായി സമാപിച്ചുസപ്താഹ മഹാ യജ്ഞം വിജയകരമായി സമാപിച്ചുസപ്താഹ മഹാ യജ്ഞം വിജയകരമായി സമാപിച്ചുസപ്താഹ മഹാ യജ്ഞം വിജയകരമായി സമാപിച്ചു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക