Image

കേന്ദ്രമന്ത്രി ശരത് പവാറിന്റെ മുഖത്തടിച്ചു

Published on 24 November, 2011
കേന്ദ്രമന്ത്രി ശരത് പവാറിന്റെ മുഖത്തടിച്ചു
ന്യൂഡല്‍ഹി: കേന്ദ്ര കൃഷിമന്ത്രി ശരത് പവാറിനെ അക്രമി മുഖത്തടിച്ചു. ഡല്‍ഹി എന്‍.ഡി.എം.സി ഓഡിറ്റോറിയത്തില്‍ സിഖുകാരനായ അരവിന്ദ് സിങാണ് മന്ത്രിയെ ആക്രമിച്ചത്. അവശ്യസാധനങ്ങളുടെ വിലക്കയറ്റത്തിനു കാരണം പവാറാണെന്ന് അക്രമി ഉറക്കെ വിളിച്ചുപറയുകയും ചെയ്തു.

എന്‍.ഡി.എന്‍.സി ഓഡിറ്റോറിയത്തില്‍ സെമിനാറില്‍ പങ്കെടുത്തശേഷം സംഘാടകരുമായി സംസാരിക്കുന്നതിനിടെ രണ്ടുമണിയോടെയാണ് സുരക്ഷാ ഉദ്യോഗസ്ഥരെ കബളിപ്പിച്ച് അക്രമി മന്ത്രിയെ ആക്രമിച്ചത്.

പുറംഭാഗത്തുനിന്ന് ആക്രമിച്ചയുടനെ ഇയാളെ പിടിച്ചുമാറ്റി. തുടര്‍ന്ന് അരയില്‍ സൂക്ഷിച്ചിരുന്ന കൃപാണ്‍ ഉയര്‍ത്തിയ അക്രമിയെ പോലീസ് കീഴടക്കുകയായിരുന്നു. കോടതി വളപ്പില്‍ കഴിഞ്ഞ ദിവസം സുഖ്‌റാമിനെ ആക്രമിച്ചയാള്‍തന്നെയാണ് താനെന്ന് അക്രമി വിളിച്ചുപറയുന്നുണ്ടായിരുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക