Image

ദ്രാവിഡ് ടെസ്റ്റ് ക്രിക്കറ്റില്‍ 13,000 റണ്‍സ് തികച്ചു

Published on 24 November, 2011
ദ്രാവിഡ് ടെസ്റ്റ് ക്രിക്കറ്റില്‍ 13,000 റണ്‍സ് തികച്ചു
മുംബൈ: രാഹുല്‍ ദ്രാവിഡിന് ടെസ്റ്റ് ക്രിക്കറ്റില്‍ മറ്റൊരു പ്രധാനപ്പെട്ട നാഴികക്കല്ല് കൂടി. ടെസ്റ്റില്‍ 13,000 റണ്‍സ് തികയ്ക്കുന്ന രണ്ടാമത്തെ ബാറ്റ്‌സ്മാനായിരിക്കുകയാണ് ദ്രാവിഡ്. വെസ്റ്റിന്‍ഡീസിനെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റിന്റെ മൂന്നാം ദിനം സമി എറിഞ്ഞ 29-ാം ഓവറിലെ ആദ്യ പന്ത് എക്‌സ്ട്രാ കവറിലൂടെ അതിര്‍ത്തി കടത്തിയാണ് ദ്രാവിഡ് ചരിത്രനേട്ടം തികച്ചത്.

160-ാം ടെസ്റ്റില്‍ നിന്നാണ് 38കാരനായ ദ്രാവിഡ് ഈ നേട്ടം കൈവരിച്ചത്. 36 സെഞ്ച്വറികളും 61 അര്‍ധസെഞ്ച്വറികളുമുണ്ട് ദ്രാവിഡിന്റെ അക്കൗണ്ടില്‍. 183 ടെസ്റ്റില്‍ നിന്ന് 15086 റണ്‍സ് നേടിയ സച്ചിന്‍ തെണ്ടുല്‍ക്കറാണ് ദ്രാവിഡിന് മുന്നിലുള്ളത്. രണ്ടാം സ്ഥാനത്തിന് ദ്രാവിഡിന് പേരിനെങ്കിലും ഭീഷണി ഓസ്‌ട്രേലിയയുടെ റിക്കി പോണ്ടിങ്, ദക്ഷിണാഫ്രിക്ക ജാക് കാലിസ് എന്നിവരാണ്. 156 ടെസ്റ്റ് കളിച്ച പോണ്ടിങ് 12557 റണ്‍സ് നേടിയിട്ടുണ്ട്. എന്നാല്‍, പോണ്ടിങ് ഇപ്പോള്‍ അത്ര നല്ല ഫോമിലല്ല എന്നത് യാഥാര്‍ഥ്യം. കാലിസിന് 147 ടെസ്റ്റില്‍ നിന്ന് 12005 റണ്‍സ് സമ്പാദ്യമുണ്ട്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക