Image

ഹിന്ദി പ്രചാരസഭയിലെ ക്രമക്കേടില്‍ കേസെടുത്തു

Published on 24 November, 2011
ഹിന്ദി പ്രചാരസഭയിലെ ക്രമക്കേടില്‍ കേസെടുത്തു
കൊച്ചി: കൊച്ചിയിലെ ദക്ഷിണഭാരത ഹിന്ദി പ്രചാര സഭയിലെ അധ്യാപക നിയമനത്തിലെ അഴിമതിയുമായി ബന്ധപ്പെട്ട് സി.ബി.ഐ കേസ് രജിസ്റ്റര്‍ ചെയ്തു. അഡ്മിനിസ്‌ട്രേറ്റര്‍ ബിജു സി വള്ളുവനാടന്‍, ഇടനിലക്കാരന്‍ സാജു എന്നിവര്‍ക്കെതിരെയാണ് കേസെടുത്തത്. ഐ.എന്‍.ടി.യു.സി നേതാവാണ് ബിജു സി വള്ളുവനാടന്‍. ഹിന്ദി പ്രചാര സഭയിലെ ക്രമക്കേടില്‍ രജിസ്റ്റര്‍ ചെയ്യപ്പെടുന്ന ആദ്യ കേസാണിത്. കോഴ വാങ്ങി നാല് പേര്‍ക്ക് അധ്യാപക തസ്തികയില്‍ സ്ഥിരനിയമനം നല്‍കിയെന്നാണ് കേസ്.

ചൊവ്വാഴ്ച സി.ബി.ഐ നടത്തിയ പരിശോധനയില്‍ കോടികളുടെ സാമ്പത്തിക ക്രമക്കേടുകള്‍ നടന്നിട്ടുള്ളതായി കണ്ടെത്തിയിരുന്നു.

കേന്ദ്ര സര്‍ക്കാരില്‍ നിന്ന് ഗ്രാന്‍റായി കിട്ടുന്ന തുക ഉള്‍പ്പെടെ പ്രതിവര്‍ഷം 10 കോടി രൂപയുടെ വരുമാനം ഹിന്ദി പ്രചാരസഭയ്ക്കുണ്ട്. ചെലവുകള്‍ക്ക് അനുസൃതമായ വൗച്ചറുകള്‍ ഇല്ലാത്തതും വ്യാജ വൗച്ചറുകളും ടെന്‍ഡര്‍ ഇല്ലാതെ നിര്‍മാണ പ്രവര്‍ത്തനങ്ങളുമാണ് സിബിഐക്ക് പ്രഥമദൃഷ്ട്യാ ബോധ്യപ്പെട്ടത്. ജീവനക്കാരുടെ പ്രോവിഡന്‍റ് ഫണ്ടിലെ 35 ലക്ഷത്തിന്റെ ക്രമക്കേടും സിബിഐ പരിശോധിക്കുന്നുണ്ട്. ബന്ധപ്പെട്ടവരെ സിബിഐ ചോദ്യം ചെയ്തു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക