Image

ദുരൈ മുരുഗന്റെ വസതികളില്‍ വിജിലന്‍സ് റെയ്ഡ്‌

Published on 24 November, 2011
ദുരൈ മുരുഗന്റെ വസതികളില്‍ വിജിലന്‍സ് റെയ്ഡ്‌
ന്യൂഡല്‍ഹി: ഡി.എം.കെ നേതാവും മുന്‍ മന്ത്രിയുമായ ദുരൈ മുരുഗന്റെ വസതികളിലും ബിസിനസ്സ് സ്ഥാപനങ്ങളിലും വിജിലന്‍സ് റെയ്ഡ്. വ്യാഴാഴ്ച രാവിലെയാണ് മുരുഗന്റെയും അടുത്ത ബന്ധുക്കളുടെയും വസതികളില്‍ റെയ്ഡ് തുടങ്ങിയത്. ചെന്നൈ, വെല്ലൂര്‍, കാഞ്ചീപുരം എന്നിവടങ്ങളിലായി ഒമ്പത് കേന്ദ്രങ്ങളിലാണ് റെയ്ഡ് നടക്കുന്നത്.

അനധികൃതമായ സ്വത്ത് സമ്പാദിച്ചതായ കേസിലാണ് പരിശോധന. ജയലളിത സര്‍ക്കാര്‍ അധികാരമേറ്റ ശേഷം വിജിലന്‍സ് റെയ്ഡിന് വിധേയനാകേണ്ടി വരുന്ന മുന്‍ മന്ത്രിമാരില്‍ ആറാമനാണ് ദുരൈമുരുഗന്‍. കെ.എന്‍ നെഹ്രു, ടി.എം അന്‍പഴകന്‍, കെ.പൊന്മുടി, എന്‍ സുരേഷ് രാജന്‍, എം.ആര്‍.കെ പനീര്‍ശെല്‍വം എന്നിവരുടെ വസതികളിലും നേരത്തെ റെയ്ഡ് നടന്നിരുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക