Image

സാന്റിയാഗോ സെയിന്റ് ഇഗ്നേഷ്യസ് യാക്കോബായ പള്ളിപ്പെരുന്നാള്‍

ഫെലിക്‌സ് കെ.മാത്യൂസ് Published on 24 November, 2011
സാന്റിയാഗോ സെയിന്റ് ഇഗ്നേഷ്യസ് യാക്കോബായ പള്ളിപ്പെരുന്നാള്‍

സാന്റിയാഗോ സെയിന്റ് ഇഗ്നേഷ്യസ് യാക്കോബായ പള്ളിയുടെ സെയിന്റ് ഇഗ്നേഷ്യസ് ഡേയും പള്ളിപ്പെരുന്നാളും 2011 ഡിസംബര്‍ 3-ാം തീയ്യതി ശനിയാഴ്ച സിറിയക് ഓര്‍ത്തഡോക്‌സ് ചര്‍ച്ചിന്റെ അമേരിക്കയിലെ മലങ്കര ഭദ്രാസന ആര്‍ച്ച്ബിഷപ്പ് മാര്‍ തീത്തോസ് എല്‍ദോ മെത്രാപ്പോലീത്തയുടെ പ്രധാന കാര്‍മ്മികത്വത്തില്‍ , 41 ഐസ്ട്രീറ്റ് ചൂളവിസ്തായില്‍ , രാവിലെ 9.15 ന് പ്രഭാത പ്രാര്‍ത്ഥനയോടുകൂടി ആരംഭിക്കുന്നു.

വിശുദ്ധ പെരുന്നാളില്‍ ബഹുമാനപ്പെട്ട ഇടവക മെത്രാപ്പോലീത്തായോടൊപ്പം പള്ളി വികാരി ഫാ. സാബു തോമസും, ഫീനിക്‌സ് സെയിന്റ് പീറ്റേര്‍സ് യാക്കോബായ പള്ളിവികാരി ഫാ.സജി മര്‍ക്കോസും കാര്‍മ്മികത്വം വഹിക്കുന്നതായിരിക്കും.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക