Image

ഡാലസില്‍ സംയുക്ത ക്രിസ്‌മസ്‌ കരോള്‍ ഡിസംബര്‍ 3 ന്‌

ജോസഫ്‌ മാര്‍ട്ടിന്‍ വിലങ്ങോലില്‍ Published on 24 November, 2011
ഡാലസില്‍ സംയുക്ത ക്രിസ്‌മസ്‌ കരോള്‍ ഡിസംബര്‍ 3 ന്‌
ഡാലസ്‌: വിവിധ ക്രിസ്‌തീയ സഭകള്‍പങ്കെടുത്തു കൊണ്ടുള്ള ഡാലസിലെ ഈ വര്‍ഷത്തെ സംയുക്ത ക്രിസ്‌മസ്‌ കരോള്‍. ഡിസംബര്‍ മൂന്നിന്‌ ശനിയാഴ്‌ച നടക്കും. ഗാര്‍ലന്‍ഡ്‌ എംജിഎം ഓഡിറ്റോറിയത്തില്‍ !വൈകുന്നേരം 5.30 മുതല്‍ രാത്രി 9.30 വരെയാണ്‌ സംയുക്ത കരോള്‍.

ഡാലസിലെ 22 മലയാളം പള്ളികളെ പങ്കെടുപ്പിച്ചുകൊണ്ടുള്ള ഈ വര്‍ഷത്തെ സംയുക്ത കരോളിനു ആഥിത്യമരുളുന്നതു സെന്റ്‌. തോമസ്‌ മലങ്കര ഓര്‍ത്തഡോക്‌!സ്‌ ചര്‍ച്ച്‌ ഓഫ്‌ ഡാലസ്‌ ആണ്‌. കരോളിനു മുന്നോടിയായി തിരുപിറവിയുടെ ദൃശ്യാവിഷ്‌കാവും ഉണ്ടായിരിക്കും.

റവ. ഫാ. രാജേഷ്‌. കെ. ജോണ്‍(പ്രസിഡന്റ്‌), റവ. ഫാ. എ. പി നോബിള്‍(വൈസ്‌. പ്രസിഡന്റ്‌), ഫിലിപ്പ്‌ തോമസ്‌(സെക്രട്ടറി), ഇടിക്കുള ജോര്‍ജ്‌ (ട്രഷറര്‍), ഷിനോയ്‌ ജോര്‍ജ്‌ (യുസിസി കോഓര്‍ഡിനേറ്റര്‍) എന്നിവരടങ്ങുന്ന കമ്മറ്റിയാണ്‌ ഈ വര്‍ഷത്തെ സംയുക്ത കരോളിനു നേതൃത്വം
നല്‍കുന്നത്‌. കാരോളിലേക്ക്‌ ഏവരെയും സ്വാഗതം ചെയ്യുന്നതായി സംഘാടകര്‍ അറിയിച്ചു

കരോള്‍ നടക്കുന്ന എംജിഎം ഓഡിറ്റോറിയത്തിന്റെ വിലാസം: 5210 Locus Grove Rd., Garland, TX 75043
ഡാലസില്‍ സംയുക്ത ക്രിസ്‌മസ്‌ കരോള്‍ ഡിസംബര്‍ 3 ന്‌
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക