Image

പരുമല തിരുമേനിയുടെ തിരുനാളും ജൂബിലി സമാപനവും

ജോയിച്ചന്‍ പുതുക്കുളം Published on 24 November, 2011
പരുമല തിരുമേനിയുടെ തിരുനാളും ജൂബിലി സമാപനവും
ന്യൂജേഴ്‌സി: ന്യൂജേഴ്‌സിയിലെ പ്രഥമ മലങ്കര സിറിയന്‍ ഓര്‍ത്തഡോക്‌സ്‌ ദേവാലയമായ കാര്‍ട്ടറൈറ്റ്‌ സെന്റ്‌ ജോര്‍ജ്‌ സിറിയന്‍ ഓര്‍ത്തഡോക്‌സ്‌ പള്ളിയില്‍ പരിശുദ്ധ പരുമല തിരുമേനിയുടെ ഓര്‍മ്മപ്പെരുന്നാളും ഒരുവര്‍ഷം നീണ്ടുനിന്ന സില്‍വര്‍ ജൂബിലിയുടെ സമാപനവും പ്രൗഢഗംഭീരമായി നടത്തപ്പെട്ടു.

ഭദ്രാസനാധിപനും പാത്രിയര്‍ക്കാ വികാരിയുമായ ആര്‍ച്ച്‌ ബിഷപ്പ്‌ യല്‍ദോ മോര്‍ തീത്തോസ്‌ മെത്രാപ്പോലീത്തയോടൊന്നിച്ച്‌, ക്‌നാനായ ഭദ്രാസന മെത്രാപ്പോലീത്ത മാര്‍ സില്‍വാനിയോസും ചേര്‍ന്ന്‌ വിശുദ്ധ മൂന്നിന്‍മേല്‍ കുര്‍ബാന അര്‍പ്പിച്ചു. കുര്‍ബാന മധ്യേ മാര്‍ സില്‍വാനോസ്‌ തിരുമേനി പെരുന്നാള്‍ സന്ദേശം നല്‍കി.

സില്‍വര്‍ ജൂബിലി സമാപനത്തോടനുബന്ധിച്ച്‌ നടന്ന പൊതുസമ്മേളനത്തില്‍ ഭദ്രാസന മെത്രാപ്പോലീത്ത അധ്യക്ഷതവഹിച്ചു. ചടങ്ങില്‍ കാര്‍ട്ടറൈറ്റ്‌ ടൗണ്‍ഷിപ്പ്‌ മേയര്‍ ദാനിയേല്‍ റിമാനെ പ്രതിനിധീകരിച്ച്‌ കൗണ്‍സില്‍ വുമണ്‍ സൂസന്‍ നേപ്പിള്‍ സംബന്ധിച്ചു. പള്ളിയുടെ സില്‍വര്‍ ജൂബിലിയെ അനുമോദിച്ചുകൊണ്ടുള്ള മേയറുടെ പ്രശംസാ ഫലകം, കൗണ്‍സില്‍ വുമണ്‍ സൂസന്‍ നേപ്പിള്‍ കൊണ്ടുവരികയും, മേയറുടെ അംഗീകാരപത്രം സദസ്സില്‍ അവര്‍ വായിക്കുകയും ചെയ്‌തു.

ഇടവക വികാരി ഫാ.ഡോ. എ.പി. ജോര്‍ജ്‌, സഹവികാരി വെരി റവ. ഡോവിഡ്‌ കോര്‍എപ്പിസ്‌കോപ്പ എന്നിവര്‍ സ്വാഗത പ്രസംഗങ്ങള്‍ നടത്തി. പള്ളിയുടെ നാളിതുവരേയുള്ള ചരിത്രം ജൂബിലി ജനറല്‍ കണ്‍വീനര്‍ ജേക്കബ്‌ കുര്യാക്കോസ്‌ അവതരിപ്പിച്ചു. വിവിധ ഭക്തസംഘനടകളെ പ്രതിനിധീകരിച്ച്‌ രാജു ഏബ്രഹാം, ആനി ഏബ്രഹാം, ഷാജന്‍ ജോണ്‍, രജി മറ്റപ്പള്ളില്‍, ഷെവലിയാര്‍ ഏബ്രഹാം മാത്യു എന്നിവര്‍ ആശംസാ പ്രസംഗങ്ങള്‍ നടത്തി. ചടങ്ങില്‍ പള്ളിയുടെ മുന്‍ വികാരിമാരെ അനുമോദിച്ചു.

സഹോദര ഇടവകകളില്‍ നിന്നും അനേകം ഭക്തജനങ്ങള്‍ പെരുന്നാളിലും സില്‍വര്‍ ജൂബിലി ആഘോഷങ്ങളിലും പങ്കെടുക്കാനെത്തിയിരുന്നു. ന്യൂജേഴ്‌സി ലിവിംഗ്‌സ്റ്റണ്‍ സിറിയന്‍ ഓര്‍ത്തഡോക്‌സ്‌ പള്ളിക്കാരുടെ ചെണ്ടമേളം പെരുന്നാള്‍ ചടങ്ങുകള്‍ക്ക്‌ കൊഴുപ്പേകി. സമ്മേളനാനന്തരം വിഭവസമൃദ്ധമായ സദ്യയും, നേര്‍ച്ചവിളമ്പും ഉണ്ടായിരുന്നു.

ഷാജന്‍ ജോണ്‍ ആന്‍ഡ്‌ ഫാമിലി, മാത്യു പോള്‍ ആന്‍ഡ്‌ ഫാമിലി, റോയി സ്‌കറിയ ആന്‍ഡ്‌ ഫാമിലി, എം.ജെ. ചെറിയാന്‍ ആന്‍ഡ്‌ ഫാമിലി എന്നിവരാണ്‌ ഇത്തവണത്തെ പെരുന്നാള്‍ ഏറ്റെടുത്ത്‌ നടത്തിയത്‌.

സില്‍വര്‍ ജൂബിലി പബ്ലിസിറ്റ്‌ കോര്‍ഡിനേറ്റര്‍ ലാലു കുര്യാക്കോസ്‌ ഒരു പത്രക്കുറിപ്പിലൂടെ അറിയിച്ചതാണിത്‌.

കൂടുതല്‍ വിവരങ്ങള്‍ക്ക്‌: റവ.ഡോ. എ.പി. ജോര്‍ജ്‌ (201 575 9932), അസോസിയേറ്റ്‌ വികാരി വെരി റവ ഡേവിഡ്‌ ചെറുതോട്ടില്‍ കോര്‍എപ്പിസ്‌കോപ്പ (973 328 7079), സെക്രട്ടറി റോയി സ്‌കറിയ (201 280 8003), ട്രസ്റ്റി ബോബന്‍ ജോണ്‍ (609 598 2653).
പരുമല തിരുമേനിയുടെ തിരുനാളും ജൂബിലി സമാപനവും
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക