Image

നയന്‌ പുതിയ പ്രണയം; ഗണേശ്‌ വെങ്കട്ടരാമന്‍ പുതിയ കാമുകന്‍

Published on 28 June, 2014
നയന്‌ പുതിയ പ്രണയം; ഗണേശ്‌ വെങ്കട്ടരാമന്‍ പുതിയ കാമുകന്‍
പ്രശസ്‌ത നടി നയന്‍ താരയ്‌ക്ക്‌ പുതിയ പ്രണയം മൊട്ടിട്ടതായി വാര്‍ത്തകള്‍. തെന്നിന്ത്യന്‍ താരം ഗണേശ്‌ വെങ്കട്ടരാമനാണ്‌ നയന്‍താരയുടെ പുതിയ കാമുകനെന്നാണ്‌ റിപ്പോര്‍ട്ടുകള്‍ വരുന്നത്‌. തനി ഒരുവന്‍ എന്ന തമിഴ്‌ ചിത്രത്തില്‍ അഭിനയിച്ചുവരികയാണ്‌ ഗണേഷും നയന്‍താരയും ഇപ്പോള്‍. ഈ ചിത്രത്തിന്റെ ഷൂട്ടിംഗ്‌ ഇടവേളകളില്‍ നയന്‍താരയും ഗണേഷും ഒരുമിച്ച്‌ ധാരാളം സമയം ചെലവഴിക്കുന്നതായാണ്‌ റിപ്പോര്‍ട്ട്‌. ഇരുവര്‍ക്കുമിടയില്‍ പിരിയാനാവാത്ത അടുപ്പം ഉണ്‌ടായിരിക്കുന്നുവത്രേ. നയന്‍താരയും ജയം രവിയുമാണ്‌ ഈ ചിത്രത്തിലെ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നതെങ്കിലും ഗണേഷ്‌ വെങ്കട്ടരാമന്‍ പ്രധാനവേഷത്തില്‍ അഭിനയിക്കുന്നുണ്‌ട്‌.

എം. രാജയാണ്‌ ചിത്രം സംവിധാനം ചെയ്യുന്നത്‌. ഗണേഷ്‌ വെങ്കട്ടരാമന്‍ പ്രധാനവേഷത്തില്‍ മലയാളത്തിലും അഭിനയിച്ചിട്ടുണ്‌ട്‌. മോഹന്‍ലാലും അമിതാഭ്‌ ബച്ചനും ഒന്നിച്ച കാണ്ഡഹാര്‍ എന്ന മേജര്‍രവി ചിത്രത്തിലാണ്‌ ഗണേഷ്‌ അഭിനയിച്ചത്‌.

തമിഴിലെ സൂപ്പര്‍താരവും മുന്‍കാമുകനുമായ പ്രഭുദേവയുമായി നയന്‍താര വീണ്‌ടും അടുക്കുന്നതായി അടുത്തിടെ ഗോസിപ്പുയര്‍ന്നിരുന്നു.
നയന്‌ പുതിയ പ്രണയം; ഗണേശ്‌ വെങ്കട്ടരാമന്‍ പുതിയ കാമുകന്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക