Image

മോഹിച്ചത്‌ ഒരു മലബാറുകാരനെ: കാവ്യ

Published on 28 June, 2014
മോഹിച്ചത്‌ ഒരു മലബാറുകാരനെ: കാവ്യ
താന്‍ വിവാഹം കഴിക്കാന്‍ ആഗ്രഹിച്ചത്‌ ഒരു മലബാറുകാരനെ ആയിരുന്നെന്ന്‌ നടി കാവ്യമാധ്യവന്‍ പറഞ്ഞു. ഒരു മലബാറുകാരനെ വിവാഹം കഴിച്ച്‌ സുഖമായിട്ടു കഴിയാനായിരുന്നു കൗമാരക്കാലത്തെ ആഗ്രഹം. എന്നാല്‍ സിനിമയിലെത്തി, പിന്നീട്‌ ജീവിതം സിനിമ പോലെയായിപ്പോയതായും താരം ഒരു മാസികയ്‌ക്ക്‌ നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

എന്നാല്‍ തനിക്കു നഷ്ടമായത്‌ തന്റെ സഹോദരന്‍ മിഥുന്‌ ലഭിച്ചു. സഹോദരന്‍ മിഥുന്റെ വിവാഹകാര്യം വന്നപ്പോള്‍ മലബാറില്‍ നിന്നുള്ള വധു മതിയെന്ന്‌ പറഞ്ഞത്‌ കാവ്യ മാധവനായിരുന്നു. പിന്നീട്‌ അതുപോലെ സംഭവിച്ചു. തലശേരിക്കാരി റിയയാണ്‌ മിഥുന്റെ വധു.

കാവ്യാമാധവന്റെ വിവാഹം തിരുവനന്തപുരം സ്വദേശിയായ നിഷാല്‍ ചന്ദ്രയുമായിട്ടായിരുന്നു. കുവൈറ്റില്‍ ഉദ്യോഗസ്ഥനായിരുന്ന നിഷാലുമായുള്ള ബന്ധം അധികകാലം നീണ്ടുനിന്നില്ല. പിന്നീട്‌ അത്‌ വിവാഹമോചനത്തില്‍ കലാശിച്ചു. ഇപ്പോള്‍ കൊച്ചിയില്‍ അച്ഛനമ്മമാരോടൊപ്പമാണ്‌ കാവ്യ.
മോഹിച്ചത്‌ ഒരു മലബാറുകാരനെ: കാവ്യ
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക