Image

`ലിറ്റില്‍ ഇന്ത്യ' എഡിസണില്‍ എം.ജി ശ്രീകുമാര്‍ ഉദ്‌ഘാടനം ചെയ്‌തു

ജോയിച്ചന്‍ പുതുക്കുളം Published on 24 November, 2011
`ലിറ്റില്‍ ഇന്ത്യ' എഡിസണില്‍ എം.ജി ശ്രീകുമാര്‍ ഉദ്‌ഘാടനം ചെയ്‌തു
ന്യൂജേഴ്‌സി: ന്യൂജേഴ്‌സിയിലെ പ്രമുഖ മലയാളി റിയല്‍ എസ്റ്റേറ്റ്‌ സ്ഥാപനമായ പബ്ലിക്‌ ട്രസ്റ്റിന്റെ പുതിയ ബ്രാഞ്ച്‌ ഓഫീസ്‌ `ലിറ്റില്‍ ഇന്ത്യ' എഡിസണില്‍ പ്രശസ്‌ത പിന്നണി ഗായകന്‍ എം.ജി ശ്രീകുമാര്‍ ഉദ്‌ഘാടനം ചെയ്‌തു.

റിയല്‍ എസ്റ്റേറ്റ്‌ മേഖലയില്‍ ഒരു ദശാബ്‌ദത്തെ പ്രവര്‍ത്തന പാരമ്പര്യമുള്ള പബ്ലിക്‌ ട്രസ്റ്റ്‌ റിയല്‍റ്റി ഗ്രൂപ്പിന്റെ രണ്ടാമത്തെ ഓഫീസാണ്‌ എം.ജി ശ്രീകുമാര്‍ ട്രൈസ്റ്റേറ്റ്‌ ഏരിയയിലെ മലയാളികള്‍ക്ക്‌ തുറന്നുകൊടുത്തത്‌. സിംഗിള്‍, ഫാമിലി, ടൗണ്‍ ഹൗസ്‌, അപ്പാര്‍ട്ട്‌മെന്റ്‌സ്‌, കൊമേഴ്‌സ്യല്‍, ബിസിനസ്‌ പ്രോപ്പര്‍ട്ടീസ്‌, ലാന്റ്‌ തുടങ്ങി ഒട്ടേറെ റിയല്‍ എസ്റ്റേറ്റ്‌ പ്രോപ്പര്‍ട്ടികള്‍ വാങ്ങുവാനും വില്‍ക്കുവാനും പബ്ലിക്‌ ട്രസ്റ്റിന്റെ സേവനം തേടാവുന്നതാണ്‌. ആദ്യമായി വീട്‌ വാങ്ങുന്നവര്‍ക്ക്‌ ടാക്‌സ്‌ അപ്പീലിനുമായി പ്രത്യേകം സെമിനാറുകള്‍ പബ്ലിക്‌ ട്രസ്റ്റ്‌ സംഘടിപ്പിക്കുന്നുണ്ട്‌.

ബാങ്ക്‌ ഓണ്‍ഡ്‌, ഷോര്‍ട്ട്‌ സെയില്‍ ഫോര്‍ ക്ലോഷര്‍ പ്രോപ്പര്‍ട്ടി എന്നിവ വാങ്ങുവാന്‍ താത്‌പര്യമുള്ളവരെ സഹായിക്കുവാന്‍ പ്രത്യേക ടീംതന്നെ പബ്ലിക്‌ ട്രസ്റ്റിനുണ്ട്‌.

പബ്ലിക്‌ ട്രസ്റ്റിന്റെ ടീനെക്കിലേയും, എഡിസണിലേയും ഓഫീസുകളിലൂടെ ന്യൂജേഴ്‌സിയിലുള്ള എല്ലാ മലയാളികള്‍ക്കും പബ്ലിക്‌ ട്രസ്റ്റിന്റെ സേവനം ലഭ്യമാക്കുമെന്ന്‌ മാനേജിംഗ്‌ പാര്‍ട്ട്‌ണര്‍മാരായ അരുണ്‍ തോമസും അനിയന്‍ ജോര്‍ജും അറിയിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക്‌: Public Trust Realt Group, 1963 Oak Tree Rd, Edison, NJ (ph: 732 902 6363)
`ലിറ്റില്‍ ഇന്ത്യ' എഡിസണില്‍ എം.ജി ശ്രീകുമാര്‍ ഉദ്‌ഘാടനം ചെയ്‌തു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക