Image

ഷെറി റഹ്‌മാനെ അമേരിക്കയുടെ പുതിയ പാക്‌ അംബിഡറായി നിയമിച്ചു

Published on 24 November, 2011
ഷെറി റഹ്‌മാനെ അമേരിക്കയുടെ പുതിയ പാക്‌ അംബിഡറായി നിയമിച്ചു
ഇസ്‌ലാമാബാദ്‌: അമേരിക്കയിലെ പാക്ക്‌ സ്‌ഥാനപതിയായിരുന്ന ഹുസൈന്‍ ഹഖാനി രാജിവച്ച ഒഴിവില്‍ ഷെറി റഹ്‌മാനെ പുതിയ പാക്‌ അംബിഡറായി നിയമിച്ചു. പാക്കിസ്‌ഥാന്‍ പീപ്പിള്‍സ്‌ പാര്‍ട്ടി അംഗമായി വാര്‍ത്താവിതരണ മന്ത്രിയായിരിക്കേ 2009 മാര്‍ച്ചില്‍ പാര്‍ട്ടിനേതൃത്വത്തോടുള്ള അഭിപ്രായവ്യത്യാസത്തെത്തുടര്‍ന്നു ഷെറി മന്ത്രിസ്‌ഥാനം രാജിവയ്‌ക്കുകയായിരുന്നു. അടുത്തകാലത്തായി പാര്‍ട്ടി നേതൃത്വത്തോടു വീണ്ടും അടുത്ത ഇവര്‍, ഇടവേളയില്‍ തന്റെ സംഘടനയായ ജിന്നാ ഇന്‍സ്‌റ്റിറ്റിയൂട്ടിലൂടെ രാജ്യത്തിന്റെ വിദേശകാര്യ വിഷയങ്ങളില്‍ സജീവമായ ഇടപെടലുകള്‍ നടത്തിയിരുന്നു.
ഷെറി റഹ്‌മാനെ അമേരിക്കയുടെ പുതിയ പാക്‌ അംബിഡറായി നിയമിച്ചു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക