Image

തടവുകാരുടെ കൈമാറ്റം; ഇന്ത്യ- യുഎഇ കരാര്‍ ഒപ്പുവെച്ചു

Published on 23 November, 2011
തടവുകാരുടെ കൈമാറ്റം; ഇന്ത്യ- യുഎഇ കരാര്‍ ഒപ്പുവെച്ചു
ന്യൂദല്‍ഹി: തടവുകാരുടെ കൈമാറ്റം സംബന്ധിച്ച്‌ ഇന്ത്യയും യുഎഇയും ധാരണയായി. ന്യൂദല്‍ഹിയില്‍ കേന്ദ്ര ആഭ്യന്തരമന്ത്രി പി. ചിദംബരവും യുഎഇ ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ലഫ്‌.ജനറല്‍ ശൈഖ്‌ സെയ്‌ഫ്‌ ബിന്‍ സയ്യിദ്‌ അല്‍ നഹ്യാനും ഇത്‌ സംബന്ധിച്ച കരാറില്‍ ഒപ്പു വച്ചു.

തീവ്രവാദം, ആസൂത്രിത കുറ്റകൃത്യങ്ങള്‍, മയക്കുമരുന്ന്‌ കടത്ത്‌,ആയുധക്കടത്ത്‌ തുടങ്ങിയവ തടയുന്നതിനായി സുരക്ഷാ സഹകരണ കരാറിലും ഇരുനേതാക്കളും ഒപ്പു വച്ചു.

തടവുകാരുടെ കൈമാറ്റ കരാര്‍ ഇന്ത്യക്ക്‌ ഏറെ പ്രയോജനം ചെയ്യും. അന്‍പതോളം സ്‌ത്രീകളടക്കം 1200 ഇന്ത്യക്കാര്‍ വിവിധ കേസുകളില്‍ ശിക്ഷിക്കപ്പെട്ട്‌ യുഎഇ ജയിലുകളിലുണ്ട്‌. ഒരു യുഎഇ പൗരന്‍ മാത്രമാണ്‌ ഇന്ത്യന്‍ ജയിലില്‍ കഴിയുന്നത്‌.

യുഎഇ ജയിലുകളിലുള്ള പൗരന്മാരെ ആറു മാസമെങ്കിലും ശിക്ഷാ കാലാവധി ബാക്കിയുണ്ടെങ്കില്‍ ഇന്ത്യന്‍ ജയിലുകളിലേക്ക്‌ കൈമാറാനാണ്‌ കരാര്‍. ഇവരുടെ ശിക്ഷാകാലാവധി ഇന്ത്യന്‍ ജയിലുകളില്‍ പൂര്‍ത്തിയാക്കും. മാത്രമല്ല ഇവര്‍ക്കെതിരെ മറ്റു കുറ്റങ്ങള്‍ ചുമത്തിയിട്ടില്‌ളെന്നും ഉറപ്പാക്കും.

നിലവില്‍ ശിക്ഷ അനുഭിക്കുന്നവര്‍ക്കാണ്‌ കരാര്‍ ബാധകമാവുന്നത്‌. വിചാരണനേരിട്ട്‌ കൊണ്ടിരിക്കുന്നവര്‍ക്ക്‌ ഇത്‌ ബാധകമല്ല.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക