Image

സൈറസ്‌ പി. മിസ്‌ട്രി ടാറ്റാ ഗ്രൂപ്പിന്റെ പുതിയ സാരഥിയാകും

Published on 23 November, 2011
സൈറസ്‌ പി. മിസ്‌ട്രി ടാറ്റാ ഗ്രൂപ്പിന്റെ പുതിയ സാരഥിയാകും
മുംബൈ: മുന്‍നിര വ്യവസായ ഗ്രൂപ്പായ ടാറ്റയുടെ അടുത്ത മേധാവിയായി സൈറസ്‌ പി. മിസ്‌ട്രി സ്ഥാനമേല്‍ക്കും. ഇതിന്റെ ആദ്യപടിയായി ഇദ്ദേഹത്തെ ടാറ്റാ ഗ്രൂപ്പിന്റെ വൈസ്‌ ചെയര്‍മാനായി കമ്പനി നിയമിച്ചു.

രത്തന്‍ ടാറ്റ 2012 ഡിസംബറില്‍ വിരമിക്കുന്നതോടെ ഇദ്ദേഹം ചെയര്‍മാനായി ചുമതലയേല്‍ക്കും. ടാറ്റാ സണ്‍സിന്റെ ഏറ്റവും വലിയ വ്യക്തിഗത ഓഹരി ഉടമയായ പലോഞ്‌ജി മിസ്‌ട്രിയുടെ ഇളയ മകനാണ്‌ സൈറസ്‌. ഷപൂര്‍ജി പലോഞ്‌ജി ഗ്രൂപ്പിന്റെ മാനേജിങ്‌ ഡയറക്ടറാണ്‌ നിലവില്‍ അദ്ദേഹം. 2006 മുതല്‍ ടാറ്റാ സണ്‍സിന്റെ ഡയറക്ടര്‍ ബോര്‍ഡ്‌ അംഗമാണ്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക