Image

ജോഷി സംവിധാനം ചെയ്യുന്ന മോഹന്‍ലാല്‍ ചിത്രത്തില്‍ മഞ്‌ജു നായിക

Published on 25 June, 2014
ജോഷി സംവിധാനം ചെയ്യുന്ന മോഹന്‍ലാല്‍ ചിത്രത്തില്‍ മഞ്‌ജു നായിക
പ്രശസ്‌ത സംവിധായകന്‍ ജോഷി സംവിധാനം ചെയ്യുന്ന മോഹന്‍ലാല്‍ ചിത്രത്തില്‍ മഞ്‌ജു വാര്യര്‍ നായികയാകും.

ബാളിവുഡിലെ മലയാളി എഴുത്തുകാരന്‍ സുരേഷ്‌ നായരാണ്‌ ഈ ചിത്രത്തിന്‌ തിരക്കഥ രചിക്കുന്നത്‌. സുരേഷ്‌ നായരുടെ ആദ്യ മലയാള ചിത്രമാവും ഇത്‌. അമലാപോളിനെ നായികയാക്കി ആരംഭിക്കാനിരുന്ന ലൈലാ ഓ ലൈല എന്ന ചിത്രമാണ്‌ പുതിയ സാഹചര്യത്തില്‍ മഞ്‌ജുവിലേക്കെത്തുന്നത്‌. ഫൈന്‍കട്ട്‌ ആണ്‌ ഈ ചിത്രത്തിന്റെ നിര്‍മ്മാതാക്കള്‍. ഹിന്ദി സംഗീതജ്ഞന്‍ അമിത്‌ മിശ്രയാണ്‌ ഈ ചിത്രത്തിന്റെ സംഗീതസംവിധാനം നിര്‍വഹിക്കുന്നത്‌. തമിഴ്‌നടന്‍ സത്യരാജും ഈ സിനിമയില്‍ ഒരു പ്രധാന വേഷത്തിലെത്തുന്നുണ്ട്‌.

കൂടാതെ സത്യന്‍ അന്തിക്കാടിന്റെ മോഹന്‍ലാല്‍ ചിത്രത്തിലും മഞ്‌ജുവായിരിക്കും നായിക. സ്‌നേഹവീടിന്‌ ശേഷം സത്യന്‍ അന്തിക്കാട്‌ മോഹന്‍ലാലിനൊപ്പം ഒന്നിക്കുന്ന സിനിമയാവും ഇത്‌. ആശീര്‍വാദ്‌ ഫിലിംസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ്‌ സത്യന്‍ലാല്‍ ചിത്രം നിര്‍മ്മിക്കുന്നത്‌. അധികം വൈകാതെ സിനിമയുടെ ചിത്രീകരണം ആരംഭിക്കും.

രഞ്‌ജന്‍ പ്രമോദാണ്‌ സത്യന്‍ ചിത്രത്തിന്‌ തിരക്കഥ രചിക്കുന്നത്‌. മനസ്സിനക്കരെയെന്ന വലിയ ഹിറ്റ്‌ സത്യനായി എഴുതിയത്‌ രഞ്‌ജനാണ്‌. അച്ചുവിന്റെ അമ്മ എന്ന മറ്റൊരു ഹിറ്റും രഞ്‌ജന്‍ സത്യന്‍ ടീമിന്റെതായുണ്ട്‌. രഞ്‌ജന്‍ പ്രമോദ്‌ വീണ്ടും സത്യനൊപ്പം ഒന്നിക്കുന്നു എന്നതും ചിത്രത്തെപ്പറ്റിയുള്ള പ്രതീക്ഷകളെ ഉയര്‍ത്തിയിട്ടുണ്ട്‌.
ജോഷി സംവിധാനം ചെയ്യുന്ന മോഹന്‍ലാല്‍ ചിത്രത്തില്‍ മഞ്‌ജു നായിക
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക