Image

പീഡിപ്പിച്ചെന്ന നടിയുടെ പരാതി; സംവിധായകന്‍ അറസ്റ്റില്‍

Published on 25 June, 2014
പീഡിപ്പിച്ചെന്ന നടിയുടെ പരാതി; സംവിധായകന്‍ അറസ്റ്റില്‍
മുംബൈ: നടിയെ പീഡിപ്പിച്ചെന്ന പരാതിയില്‍ അറസ്റ്റിലായ സംവിധായകനെ കോടതി പോലീസ്‌ കസ്റ്റഡിയില്‍ വിട്ടു.

ബോളിവുഡ്‌ നടി ഗീതിക ത്യാഗിന്റെ പരാതിയെ തുടര്‍ന്നാണ്‌ സംവിധായകന്‍ സുഭാഷ്‌ കപൂറിനെ അറസ്റ്റ്‌ ചെയ്‌തത്‌. കഴിഞ്ഞ ഏപ്രിലില്‍ വെര്‍സോവ പൊലീസ്‌ സ്‌റ്റേഷനില്‍ ഗീതിക നല്‍കിയ പരാതിയെ തുടര്‍ന്നാണ്‌ അറസ്റ്റ്‌ ചെയ്‌തത്‌. മദ്യ ലഹരിയില്‍ സംവിധായകനായ സുഭാഷ്‌ കപൂര്‍ തന്നെ പീഡിപ്പിക്കാന്‍ ശ്രമിച്ചെനനാണ്‌ നടിയുടെ പരാതി.

2012 മെയിലാണ്‌ കേസിനാസ്‌പദമായം സംഭവം നടന്നത്‌. അസോസിയേറ്റായ ഡാനിഷിനൊപ്പം തന്റെ താമസ്ഥലത്തെത്തിയ സുഭാഷ്‌ കപൂര്‍ അപമര്യാദയായ രീതിയില്‍ സ്‌പര്‍ശിക്കാന്‍ ശ്രമിച്ചുവെന്ന്‌ ഗീതികയുടെ പരാതിയില്‍ പറയുന്നു. ഈ സംഭവത്തെ തുടര്‍ന്ന്‌ ഗീതിക സുഭാഷിന്റെ ചെകിടത്തടിക്കുന്ന വീഡിയോ സോഷ്യല്‍ മീഡിയകളില്‍ വൈറലായിരുന്നു. ജോളി എല്‍ എല്‍ ബി എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ സംവിധായകനാണ്‌ സുഭാഷ്‌ കപൂര്‍.
പീഡിപ്പിച്ചെന്ന നടിയുടെ പരാതി; സംവിധായകന്‍ അറസ്റ്റില്‍
പീഡിപ്പിച്ചെന്ന നടിയുടെ പരാതി; സംവിധായകന്‍ അറസ്റ്റില്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക