Image

ജലനിരപ്പ്‌ 120 അടിയായി താഴ്‌ത്തണം: സര്‍വകക്ഷി യോഗം

Published on 23 November, 2011
 ജലനിരപ്പ്‌ 120 അടിയായി താഴ്‌ത്തണം: സര്‍വകക്ഷി യോഗം
തിരുവന്തപുരം: മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ്‌ 120 അടിയായി താഴ്‌ത്തണമെന്ന്‌ സര്‍വകക്ഷി യോഗം അഭിപ്രായപ്പെട്ടു. ഇവിടെ പുതിയ ഡാം നിര്‍മ്മിക്കണം. പുതിയ അണക്കെട്ടിന്റെ മുഴുവന്‍ ചിലവും സംസ്ഥാന സര്‍ക്കാര്‍ വഹിക്കുമെന്ന്‌ സര്‍വ്വ കക്ഷി യോഗത്തിനുശേഷം മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു.തമിഴ്‌നാടിന്‌ നല്‍കുന്ന വെള്ളത്തില്‍ കുറവുവരുത്തില്ലെന്നും യോഗം അഭിപ്രായപ്പെട്ടു.

പുതിയ ഡാം സംബന്ധിച്ച നിര്‍ദ്ദേശങ്ങള്‍ കേന്ദ്രസര്‍ക്കാരിന്‌ സമര്‍പ്പിക്കാന്‍ മന്ത്രിമാരുടെ സംഘം ഉടന്‍ ന്യൂഡല്‍ഹിയില്‍ പോകും. ഇന്ത്യയുടെ പ്രശ്‌നമായിക്കണ്ട്‌ മുല്ലപ്പെരിയാര്‍ വിഷയത്തില്‍ കേന്ദ്രസര്‍ക്കാര്‍ അടിയന്തരമായി ഇടപെടണമെന്ന്‌ ആവശ്യപ്പെടാനും ഇന്ന്‌ ചേര്‍ന്ന സര്‍വകക്ഷിയോഗം തീരുമാനിച്ചു.യോഗത്തില്‍ വിവിധ കക്ഷി നേതാക്കള്‍ പങ്കെടുത്തു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക