Image

`നമ്മുടെ ഭാവി നമ്മുടെ കരങ്ങളില്‍'; സെമിനാര്‍ ഫൊക്കാനാ കണ്‍വന്‍ഷനില്‍

ജോയിച്ചന്‍ പുതുക്കുളം Published on 24 June, 2014
`നമ്മുടെ ഭാവി നമ്മുടെ കരങ്ങളില്‍'; സെമിനാര്‍ ഫൊക്കാനാ കണ്‍വന്‍ഷനില്‍
ഷിക്കാഗോ: ജീവിതത്തിലെ `പ്രതിസന്ധികളും പരിഹാരങ്ങളും' എന്ന വിഷയത്തെ ആസ്‌പദമാക്കി പ്രശസ്‌ത മനശാസ്‌ത്ര വിദഗ്‌ധനായ ഡോ. ലൂക്കോസ്‌ മണിയാട്ട്‌ നയിക്കുന്ന സെമിനാര്‍ ജൂലൈ 4 മുതല്‍ 6 വരെ ഷിക്കാഗോയില്‍ നടക്കുന്ന ഫൊക്കാനാ കണ്‍വന്‍ഷനില്‍ ഉണ്ടായിരിക്കുന്നതാണ്‌.

കുക്ക്‌ കൗണ്ടി ഹെല്‍ത്ത്‌ ആന്‍ഡ്‌ ഹോസ്‌പിറ്റല്‍ സിസ്റ്റത്തിന്റെ എക്‌സിക്യൂട്ടീവ്‌ ഡയറക്‌ടര്‍ ആഗ്‌നസ്‌ തേരാടി, അറ്റോര്‍ണി ദീപ പോള്‍, സൂസന്‍ ഇടമല, തങ്കമ്മ പോത്തന്‍ എന്നിവര്‍ ചര്‍ച്ചകളില്‍ പങ്കെടുക്കുന്നതാണ്‌. ഷിജി അലക്‌സ്‌ ആണ്‌ സെമിനാര്‍ മോഡറേറ്റര്‍.

പ്രായ-വര്‍ഗ്ഗ ഭേദമെന്യേ നിങ്ങള്‍ക്ക്‌ എങ്ങനെ സന്തോഷപ്രദമായ ഒരു ജീവിതം നയിക്കാന്‍ കഴിയുമെന്ന്‌ യഥാര്‍ത്ഥ ജീവിതത്തിലെ ഉദാഹരണങ്ങള്‍ സഹിതം ബോധ്യപ്പെടുത്തുന്നതായിരിക്കും. ജീവിത വിജയം കണ്ടെത്തിയവരുടെ ഉത്തേജനം നല്‍കുന്ന കഥകളും ഇതോടൊപ്പം സംഘാടകര്‍ അവതരിപ്പിക്കുന്നതാണ്‌. മാനുഷീക ബന്ധങ്ങള്‍, സാമൂഹികവും, സാംസ്‌കാരികവുമായ ഇടപഴകല്‍, ആരോഗ്യം എന്നിവയ്‌ക്ക്‌ ഊന്നല്‍ നല്‍കിക്കൊണ്ടുള്ളതാണ്‌ ഈ ക്ലാസ്‌. സെമിനാറില്‍ പങ്കെടുക്കുന്നവരില്‍ നിന്നുള്ള സംശയങ്ങള്‍ക്ക്‌ നിയമോപദേശകരും സാമ്പത്തിക വിദഗ്‌ധരും മറുപടി നല്‍കുന്നതാണ്‌. വര്‍ഗീസ്‌ പാലമലയില്‍ (ഫൊക്കാനാ ട്രഷറര്‍) അറിയിച്ചതാണിത്‌.
`നമ്മുടെ ഭാവി നമ്മുടെ കരങ്ങളില്‍'; സെമിനാര്‍ ഫൊക്കാനാ കണ്‍വന്‍ഷനില്‍
Join WhatsApp News
സഹന 2014-06-25 07:04:48
നമ്മുടെ ഭാവി നമ്മുടെ കരങ്ങളിൽ എന്നുള്ള വിഷയം കൊള്ളാം എന്നാൽ നമ്മൾ എന്ന് പറയുന്നതിൽ ഭര്ത്താവ് കാര്യമായി ഭാര്യേ കുടുംബ ജീവിതം കെട്ടിപ്പെടുക്കുന്നതിൽ സഹായിക്കാതെ ഏതു നേരവും സാമൂഹ്യ സേവനം എന്ന് പറഞ്ഞു നടന്നാൽ എന്ത് ചെയ്യും. അതിനെക്കുറിച്ച് പറഞ്ഞാൽ വീട്ടിൽ ചീത്ത വിളി വഴക്ക് കലം തല്ലിപൊട്ടിക്കൽ തുടങ്ങിയവയാണ്. ഒന്നും രണ്ടും ജോലി കഴിഞ്ഞു വന്നു കുഞ്ഞുങ്ങളുടെ കാര്യവും നോക്കി ആഹാരം പാകം ചെയ്യ്തു കിടക്കാൻ പോകുന്ന ഒരു വീട്ടമ്മയുടെ ഒരു മലയാളി നെഴുസിന്റെ ദുഖം സാമൂഹത്തെ നന്നാക്കാൻ ഓടി നടക്കുന്ന ഈ ഭര്ത്താവ് ഉദ്ദ്യോഗസ്തന്മാരുടെ മനസിലാകില്ല. ഓരോ മീറ്റിങ്ങിനും അറക്കാൻ കൊണ്ടുപോകുന്ന ആടിനെപ്പോലെ കൂടെ ചെന്ന് നോക്ക്കുത്തിയെപ്പോലെ ഇരുന്നു കൊടുത്തില്ലങ്കിൽ അതിന് വേറെ ചീത്ത വിളിയും ദേഹോപദ്രവും. ആരോടെങ്കിലും പറയാൻ പറ്റുമോ, കുഞ്ഞുങ്ങളുടെ ഭാവിയെ ഓർത്ത്‌ എല്ലാം കടിച്ചമർത്തി ജീവിക്കയാണ്. ഞാനും സൈക്കോളോജി പഠിച്ച ഒരു നേഴ്സാണ്. ഇവിടുത്തുകാരിയൊരു സ്ത്രീയായിരുന്നെങ്കിൽ ഇതുപോലുല്ലവന്മാരെ ഇട്ടിട്ടു അവരുടെ പാട്ടിനുപികുമായിരുന്നു. ഒരു മലയാളി അമ്മക്ക് അവര് പ്രസിവിച്ച കുട്ടികളെ ഇട്ടിട്ടു ഓടാൻ പറ്റുമോ. അതുകൊണ്ട് സ്ത്രീകൾ പങ്കെടുക്കുന്ന ഈ മീറ്റിംഗിൽ ഫൊക്കാനയിൽ കൂടുന്ന ആണുങ്ങൾ മുഴുവൻ കേൾക്കത്തക്ക രീതിയിൽ ഞാൻ എഴുതുന്നത്‌ വായിക്കും എന്ന് താത്പര്യപ്പെടുന്നു . റിട്ടയർ ആയി വെറുതെ ഇറക്കുന്ന എത്ര ആൾക്കാർ ഉണ്ട് അവര് സാമൂഹിയ സേവനം നടത്തട്ടെ. എന്തായാലും പാട്ടും കൂത്തും കുറച്ചു കള്ളുകുടിയും അല്ലാതെ എന്ത് സാമൂഹിയ സെവേനമാനുള്ളത്? പാട്ടിനും കൂത്തിനും എല്ലാ വര്ഷവും എത്ര പേരാ നാട്ടിൽ നിന്ന് വരുന്നത്? അതെല്ലാം എന്റെ ഭര്ത്താവ് പോയി കാണുകയും കേള്ക്കുകയും ചെയ്യും കൂടാതെ സംഘടനയിൽ നേതാവകുനുള്ള ശ്രമവും കാശ് ചിലവും. ഒരാളുടെ വരുമാനമേ ഉള്ളൂ എന്നാ ചിന്ത ഇല്ലാതെ ഉത്തരവാദിത്തം ഇല്ലാതെ ഇങ്ങനെ നടക്കുന്നവരുടെ സൈക്കോളോജി എന്താണെന്ന് അറിയാൻ എന്നെപ്പോലെ ആകാംഷയുള്ള ഒത്തിരി ഭാര്യമാർ അമേരിക്കയിൽ ഉള്ളത്കൊണ്ട് ഒരു സതിയാവസ്ഥ മനസിലാക്കിയുള്ള അവതരണം നിങ്ങളിൽ നിന്ന് പ്രതീക്ഷിക്കുന്നു. എന്റെ പേര് വച്ചാൽ മാന്യനായ എന്റെ ഭര്ത്താവ് ഇന്ന് വൈകിട്ട് കാണിക്കാൻപോകുന്ന ചവിട്ടുനാടകത്തിന്റെ ബാലിയാടാകുന്നത് ഞാനായിരിക്കും അതുകൊണ്ട് പേര് വയ്യിക്കാതെ സഹന എന്ന് വയ്യിക്കട്ടെ (സഹന-ശക്തിയുള്ളവൾ)
Anthappan 2014-06-25 11:03:18
I think Sahana has raised a genuine question. Many Malayaalees running for the FOAMA and FOKKANA office don’t contribute anything for the society (if they are running for US congress or Senate then it is quite understandable) rather wrecking the psychological state of their families mind in that process. Malayaalee women pay high price, especially if they are immigrants and married to a egocentric Malayaalee guy. These Malayaaless never get in the kitchen, cook, wash cloth or change the diaper of their child. And all they do is running for office either in the church or Malayaalee organizations. The most people suffer out of husbands non cooperative behavior are women and children at home. How much psychological impact it is going to have need to be discussed loud, as Sahana suggested. I hope the speakers will focus on horrible mental disease which destroys the foundation of family.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക