Image

സോളാര്‍ സ്വപ്‌നം സരിതയുടേയും ബിജുവിന്റേയുംകഥയല്ല: രാജു ജോസഫ്‌

Published on 24 June, 2014
സോളാര്‍ സ്വപ്‌നം സരിതയുടേയും ബിജുവിന്റേയുംകഥയല്ല: രാജു ജോസഫ്‌
സോളാര്‍ സ്വപ്‌നം എന്ന സിനിമ സരിതയുടെയും ബിജു രാധാകൃഷ്‌ണന്റേയും കഥയല്ലെന്ന്‌ ചിത്രത്തിന്റെ, നിര്‍മ്മാതാവും തിരക്കഥാകൃത്തുമായ രാജു ജോസഫ്‌ പറഞ്ഞു. പത്താം വയസില്‍ തന്നെ ക്രൂരമായി മാനഭംഗം ചെയ്‌തു നശിപ്പിച്ച കെആര്‍പി എന്ന രാഷ്‌്‌ട്രീയക്കാരനെതിരേയുള്ള ഒരു പെണ്‍കുട്ടിയുടെ ഒറ്റയാള്‍ പോരാട്ടത്തിന്റെ കഥയാണ്‌ ഈ ചിത്രത്തിലൂടെ പറയുന്നതെന്ന്‌ രാജു ജോസഫ്‌ പറഞ്ഞു.

ചിത്രം കാണാതെയാണു ചിത്രത്തെ വിലയിരുത്തിയതെന്നും സോളാര്‍ എന്ന പേരു വന്നുപോയതുകൊണ്ടു മാത്രം അത്‌ ബിജു രാധാകൃഷ്‌ണന്റെയും, സരിതയുടെയും കഥയായി മാറുമോയെന്നും രാജു ജോസഫ്‌ ചോദിക്കുന്നു. ഒരു ചിത്രം നിര്‍മ്മിക്കുന്നതിലൂടെ ആ ചിത്രത്തില്‍ പ്രവര്‍ത്തിച്ച അനേകം ടെക്‌നീഷ്യന്മാരും അവരുടെ കുടുംബവുമാണു ജീവിക്കുന്നത്‌. അവരുടെയെല്ലാം പ്രതീക്ഷകളെയാണ്‌ ഇത്തരം നടപടികള്‍കൊണ്ട്‌ മുറിവേല്‍പ്പിക്കുന്നത്‌ എന്ന്‌ രാജു ജോസഫ്‌ പറഞ്ഞു.

ബിജു രാധാകൃഷ്‌ണനെക്കുറിച്ചും സരിതയെക്കുറിച്ചും ചിത്രത്തില്‍ ഒരു പരാമര്‍ശം പോലും ഇല്ലെന്നും ചിത്രം കണ്ടാല്‍ അതു മനസിലാകുമെന്നും രാജു ജോസഫ്‌ പറയുന്നു. സോളാര്‍ സ്വപ്‌നം എന്നചിത്രത്തിനെതിരേ ബിജു രാധാകൃഷ്‌ണന്റെ കേസിനെ തുടര്‍ന്നു ചിത്രം തിരുവനന്തപുരം അഡീഷണല്‍ മുനിസിപ്പല്‍ കോടതി സ്റ്റേ ചെയ്‌തിരുന്നു.
സോളാര്‍ സ്വപ്‌നം സരിതയുടേയും ബിജുവിന്റേയുംകഥയല്ല: രാജു ജോസഫ്‌
സോളാര്‍ സ്വപ്‌നം സരിതയുടേയും ബിജുവിന്റേയുംകഥയല്ല: രാജു ജോസഫ്‌
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക