Image

വിദേശ നിക്ഷേപകര്‍ തുക പിന്‍വലിക്കുന്നതില്‍ ആശങ്ക: പ്രണബ്‌ മുഖര്‍ജി

Published on 23 November, 2011
വിദേശ നിക്ഷേപകര്‍ തുക പിന്‍വലിക്കുന്നതില്‍ ആശങ്ക: പ്രണബ്‌ മുഖര്‍ജി
ന്യൂഡല്‍ഹി: വിദേശ നിക്ഷേപകര്‍ തുക പിന്‍വലിക്കുന്നതാണ്‌ രൂപയുടെ മൂല്യത്തകര്‍ച്ചയ്‌ക്ക്‌ പിന്നിലെന്ന്‌ കേന്ദ്ര ധനകാര്യ മന്ത്രി പ്രണബ്‌ മുഖര്‍ജി വെളിപ്പെടുത്തി. തകര്‍ച്ച പിടിച്ചുനിര്‍ത്താന്‍ റിസര്‍വ്‌ ബാങ്കിന്‍െറ ഇടപെടല്‍ മാത്രം മതിയാകില്ല. ആഗോള സമ്പദ്‌ഘടനയുടെ ചാഞ്ചാട്ടം ഉള്‍പ്പെടെ നിരവധി കാരണങ്ങള്‍ മൂല്യത്തകര്‍ച്ചയ്‌ക്ക്‌ കാരണമാകുന്നുവെന്നും അദ്ദേഹം പറഞ്ഞു.

ഡോളറിനെതിരെ രൂപയുടെ വിനിമയ മൂല്യത്തില്‍ കഴിഞ്ഞ ദിവസം റെക്കോഡ്‌ തകര്‍ച്ചയാണ്‌ കഴിഞ്ഞദിവസം രേഖപ്പെടുത്തിയത്‌. ഒരു ഡോളറിന്‌ ചൊവ്വാഴ്‌ച 52.73 രൂപയായിരുന്നു വില.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക