Image

മുല്ലപ്പെരിയാറിലെ വെള്ളം തമിഴ്‌നാടിന്‌ നല്‍കാം: മുഖ്യമന്ത്രി

Published on 23 November, 2011
മുല്ലപ്പെരിയാറിലെ വെള്ളം തമിഴ്‌നാടിന്‌ നല്‍കാം: മുഖ്യമന്ത്രി
തിരുവനന്തപുരം: മുല്ലപ്പെരിയാറിലെ വെള്ളം തമിഴ്‌നാടിനു നല്‍കാന്‍ കേരളം തയാറാണ്‌. ഇതുസംബന്ധിച്ച ഉറപ്പ്‌ ആര്‍ക്കു വേണമെങ്കിലും നല്‍കാമെന്നു മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അറിയിച്ചു.

സര്‍ക്കാര്‍ ഡോക്‌ടര്‍മാരുടെ ശമ്പളം പരിഷ്‌കരിക്കാന്‍ മന്ത്രിസഭാ യോഗത്തില്‍ തീരുമാനമായി. ഇതു സംബന്ധിച്ച ശുപാര്‍ശകള്‍ക്ക്‌ മന്ത്രിസഭ അംഗീകാരം നല്‍കിയതായും അദ്ദേഹം അദ്ദേഹം അറിയിച്ചു. പന്ത്രണ്ടാം പദ്ധതി സമീപന രേഖ സംബന്ധിച്ച ക്രിയാത്മക വിമര്‍ശനങ്ങള്‍ സ്വീകരിക്കും. കോംട്രസ്‌റ്റ്‌ ഭൂമി ഏറ്റെടുക്കാന്‍ സര്‍ക്കാര്‍ നിയമനിര്‍മ്മാണം നടത്തും. മുല്ലപ്പെരിയാറിലെ വെള്ളം തമിഴ്‌നാടിനു നല്‍കാന്‍ കേരളം തയാറാണ്‌. ഇതുസംബന്ധിച്ച ഉറപ്പ്‌ ആര്‍ക്കു വേണമെങ്കിലും നല്‍കാമെന്നും മുഖ്യമന്ത്രി പറഞ്ഞു. തിരുവനന്തപുരത്തു മന്ത്രിസഭാ യോഗ തീരുമാനങ്ങള്‍ വിശദീകരിക്കുകയായിരുന്നു അദ്ദേഹം.

ഇതിനിടെ മുല്ലപ്പെരിയാര്‍ വിഷയത്തില്‍ തമിഴ്‌നാട്‌ പിടിവാശി ഉപേക്ഷിക്കണമെന്ന്‌ സംസ്ഥാന ജല വിഭവ മന്ത്രി പി ജെ ജോസഫ്‌. ഇക്കാര്യത്തില്‍ കേന്ദ്രം തീരുമാനമെടുക്കണമെന്നും ദേശീയ പാര്‍ട്ടികള്‍ തങ്ങളുടെ അഭിപ്രായമറിയിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. വിദഗ്‌ദധരുമായി നടത്തിയ കൂടിക്കാഴ്‌ചക്ക്‌ ശേഷം മാധ്യമപ്രവര്‍ത്തകരോട്‌ സംസാരിക്കുകയായിരുന്നു മന്ത്രി.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക