Image

ഗീതു മോഹന്‍ദാസിന്റെ ഹിന്ദി ചിത്രത്തില്‍ മഞ്‌ജു നായികയെന്ന്‌

Published on 23 June, 2014
ഗീതു മോഹന്‍ദാസിന്റെ ഹിന്ദി ചിത്രത്തില്‍ മഞ്‌ജു നായികയെന്ന്‌
നടിയും സംവിധായികയുമായ ഗീതു മോഹന്‍ദാസ്‌ ഒരുക്കുന്ന ഹിന്ദി ചിത്രത്തില്‍ മഞ്‌ജു വാര്യര്‍ നായികയാകുന്നുവെന്ന്‌ റിപ്പോര്‍ട്ട്‌. ഗീതുവിന്റെ ഭര്‍ത്താവും മികച്ച ഛായാഗ്രാഹകനുള്ള ദേശീയ അവാര്‍ഡ്‌ നേടിയ രാജീവ്‌ രവിയാണ്‌ ഈ സിനിമയ്‌ക്കും ക്യാമറ ചലിപ്പിക്കുക. പതിനാല്‌ വര്‍ഷത്തിനു ശേഷം സിനിമയിലേക്ക്‌ തിരിച്ചു വന്ന മഞ്‌ജു വാര്യര്‍ക്ക്‌ സ്വപ്‌നതുല്യമായ വരവേല്‍പാണ്‌ ലഭിച്ചത്‌. മഞ്‌ജു നായികയായ ഹൗ ഓള്‍ഡ്‌ ആര്‍ യു എന്ന സിനിമ ഇപ്പോഴും നിറഞ്ഞ സദസില്‍ പ്രദ!ര്‍ശനം തുടരുകയാണ്‌. ചിത്രത്തെ സംബന്ധിച്ച്‌ കൂടുതല്‍ വിവരങ്ങളൊന്നും ലഭ്യമായിട്ടില്ല.

അതിനിടെ ബോളിവുഡില്‍ സൂപ്പര്‍ ഹിറ്റായ കഹാനി എന്ന ചിത്രത്തിന്റെ മലയാളം റീമേക്കില്‍ മഞ്‌ജു വാര്യരെ നായികയാക്കാന്‍ ഉദ്ദേശിയ്‌ക്കുന്നതായി ചിത്രത്തിന്റെ തിരക്കഥാകൃത്തായ സുരേഷ്‌ നായര്‍ അറിയിച്ചു. ഹിന്ദി കഹാനിയ്‌ക്ക്‌ തിരക്കഥയെഴുതിയത്‌ മലയാളിയായ സുരേഷ്‌ നായരായിരുന്നു. മഞ്‌ജുവിന്റെ മടങ്ങി വരവ്‌ അറിഞ്ഞപ്പോള്‍ തന്നെ മലയാളത്തില്‍ കഹാനിയുടെ റീമേക്കെടുത്താല്‍ അവരെ നായകയാക്കുമെന്ന്‌ ഉറപ്പിച്ചതാണെന്നും സുരേഷ്‌ നായര്‍ ഒരു അഭിമുഖത്തിലാണ്‌ അദ്ദേഹം ഇക്കാര്യം പറഞ്ഞത്‌. അധികം വൈകാതെ മഞ്‌ജുവിനെ നായികയാക്കി താനൊരു ചിത്രമൊരുക്കുമെന്നും ഇദ്ദേഹം പറഞ്ഞു.
ഗീതു മോഹന്‍ദാസിന്റെ ഹിന്ദി ചിത്രത്തില്‍ മഞ്‌ജു നായികയെന്ന്‌
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക