Image

പ്രീതി സിന്റ മാധ്യമ പ്രവര്‍ത്തകരോട്‌ മാപ്പ്‌ അപേക്ഷിച്ചു

Published on 23 June, 2014
പ്രീതി സിന്റ മാധ്യമ പ്രവര്‍ത്തകരോട്‌ മാപ്പ്‌ അപേക്ഷിച്ചു
മുംബൈ: ബോളിവുഡ്‌ സിനിമാ താരം പ്രീതി സിന്റ മാധ്യമ പ്രവര്‍ത്തകരോട്‌ മാപ്പ്‌ അപേക്ഷിച്ചു. അമേരിക്കയില്‍ നിന്നും മുംബൈ വിമാനത്താവളത്തിലിറങ്ങിയ ശേഷം മാധ്യമ പ്രവര്‍ത്തകരെ അവഗണിച്ച്‌ പോയതിനാണ്‌ താരം ക്ഷമാപണം നടത്തിയത്‌. സോഷ്യല്‍ നെറ്റ്‌ വര്‍ക്കിംഗ്‌ സൈറ്റായ ഫേസ്‌ബുക്കിലൂടെയാണ്‌ പ്രീതി സിന്റെ ഇക്കാര്യം പറഞ്ഞത്‌.

താന്‍ നല്‍കിയ പീഡന കേസില്‍ അന്വേഷണം നടന്നുകൊണ്ടിരിക്കുന്നതിനാല്‍ കേസുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ക്ക്‌ മറുപടി പറയാന്‍ തനിക്ക്‌ പറ്റില്ലെന്നും പ്രീതി ഫേസ്‌ബുക്കില്‍ പറഞ്ഞു. ഇക്കാര്യവുമായി ബന്ധപ്പെട്ട്‌ തന്റെ സുഹൃത്തുക്കളെയോ സ്റ്റാഫിനെയോ വിളിക്കരുതെന്നും നടി മാധ്യമപ്രവര്‍ത്തകരോട്‌ അഭ്യര്‍ഥിച്ചു. ഛത്രപതി ശിവാജി വിമാനത്താവളത്തിലെത്തിയ പ്രീതി സിന്റ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങളെ അവഗണിച്ച്‌ പോകുകയായിരുന്നു. മുന്‍ കാമുകനും വ്യവസായിയുമായ നെസ്‌ വാഡിയയ്‌ക്കെതിരെ പരാതി നല്‍കി അമേരിക്കിലേക്ക്‌ പോയ ശേഷം ആദ്യമായാണ്‌ പ്രീതി സിന്റ നാട്ടില്‍ വരുന്നത്‌.
പ്രീതി സിന്റ മാധ്യമ പ്രവര്‍ത്തകരോട്‌ മാപ്പ്‌ അപേക്ഷിച്ചുപ്രീതി സിന്റ മാധ്യമ പ്രവര്‍ത്തകരോട്‌ മാപ്പ്‌ അപേക്ഷിച്ചു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക