Image

ജയലളിതയെ വീണ്ടും ചോദ്യം ചെയ്തു

Published on 23 November, 2011
ജയലളിതയെ വീണ്ടും ചോദ്യം ചെയ്തു
ബാംഗ്ലൂര്‍: അനധികൃത സ്വത്ത് സമ്പാദന കേസില്‍ തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയെ ബുധനാഴ്ച വീണ്ടും ചോദ്യം ചെയ്തു. ചൊവ്വാഴ്ച ആറ് മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലിനിടെ ജയലളിത 580 ചോദ്യങ്ങള്‍ക്ക് മറുപടി പറഞ്ഞിരുന്നു. ശേഷിച്ച 192 ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കാനാണ് ജയലളിത ബുധനാഴ്ച വീണ്ടും ബാംഗ്ലൂരിലെ പ്രത്യേക കോടതിയില്‍ ഹാജരായത്.

പാരപ്പന അഗ്രഹാര സെന്‍ട്രല്‍ ജയിലിലുള്ള കോടതിയിലാണ് വിചാരണയ്ക്ക് സൗകര്യമൊരുക്കിയത്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക