Image

എസ്‌.ബി, അസംപ്‌ഷന്‍ പൂര്‍വ്വ വിദ്യാര്‍ത്ഥി സംഘടന മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ അനുമോദിച്ചു

ജോയിച്ചന്‍ പുതുക്കുളം Published on 07 June, 2011
എസ്‌.ബി, അസംപ്‌ഷന്‍ പൂര്‍വ്വ വിദ്യാര്‍ത്ഥി സംഘടന മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ അനുമോദിച്ചു
ന്യൂയോര്‍ക്ക്‌: കേരളാ മുഖ്യമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ട എസ്‌.ബി കോളജ്‌ പൂര്‍വ്വ വിദ്യാര്‍ത്ഥി ശ്രീ. ഉമ്മന്‍ചാണ്ടിയെ ന്യൂയോര്‍ക്കിലെ എസ്‌.ബി ആന്‍ഡ്‌ അസംപ്‌ഷന്‍ കോളജ്‌ പൂര്‍വ്വ വിദ്യാര്‍ത്ഥി സംഘടന അഭിനന്ദിച്ചു.

ബ. ഉമ്മന്‍ചാണ്ടിയുടെ പദവി ലോകമെമ്പാടുമുള്ള എസ്‌.ബി പൂര്‍വ്വ വിദ്യാര്‍ത്ഥി സമൂഹത്തിനും കോളജിനും അഭിമാനമാണെന്ന്‌ മുഖ്യമന്ത്രിക്ക്‌ അയച്ച ഇമെയില്‍ സന്ദേശത്തിലും കത്തിലും സംഘടനാ ഭാരവാഹികള്‍ അറിയിച്ചു. മുഖ്യമന്ത്രിക്ക്‌ സംഘടന എല്ലാ മംഗളങ്ങളും നേരുകയും എസ്‌.ബിയില്‍ നിന്നും ലഭിച്ച ആദര്‍ശങ്ങളും ആശയങ്ങളും അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങളെ നയിക്കട്ടെയെന്നും സന്ദേശത്തില്‍ ആശംസിച്ചു. എസ്‌..ബി ആന്‍ഡ്‌ അസംപ്‌ഷന്‍ പൂര്‍വ്വ വിദ്യാര്‍ത്ഥി സംഘടനയ്‌ക്കുവേണ്ടി ജോണ്‍ ചാക്കോ ന്യൂയോര്‍ക്ക്‌ അറിയിച്ചതാണിത്‌.
എസ്‌.ബി, അസംപ്‌ഷന്‍ പൂര്‍വ്വ വിദ്യാര്‍ത്ഥി സംഘടന മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ അനുമോദിച്ചു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക