Image

സൗഹൃദ നഗരിയില്‍ സൗഹൃദത്തിന്റെ കരുത്തുമായി ഷാജി എഡ്വേര്‍ഡ്‌ (ഫൈസല്‍ എഡ്വേര്‍ഡ്‌)

ജോയിച്ചന്‍ പുതുക്കുളം Published on 20 June, 2014
സൗഹൃദ നഗരിയില്‍ സൗഹൃദത്തിന്റെ കരുത്തുമായി ഷാജി എഡ്വേര്‍ഡ്‌ (ഫൈസല്‍ എഡ്വേര്‍ഡ്‌)
ഫിലാഡല്‍ഫിയ: സംഘടനകളും സംഘടനാ പ്രവര്‍ത്തനങ്ങളും ഒഴിച്ചുകൂടാനാവാത്ത അമേരിക്കന്‍ മലയാളികള്‍ക്കു സാംസ്‌കാരികവും കലാമൂല്യമുള്ളതുമായി പരിപാടികളുമായി ഫോമാ കണ്‍വന്‍ഷന്‍ എത്തിക്കഴിഞ്ഞു. കൂടാതെ കണ്‍വന്‍ഷന്റെ ഭാഗമായുള്ള തെരഞ്ഞെടുപ്പും ഇത്തവണ ചരിത്ര താളുകളില്‍ ഇടംപടിക്കുമെന്ന്‌ ഏകദേശം ഉറപ്പായി. സൗഹൃദത്തിന്റേയും സാഹോദര്യത്തിന്റേയും നഗരിയായ ഫിലാഡല്‍ഫിയയില്‍ ഇത്തവണ ഫോമാ തെരഞ്ഞെടുപ്പ്‌ നടക്കുമ്പോള്‍ സൗഹൃദത്തിന്റെ കരുത്തുമായി തെരഞ്ഞെടുപ്പിനെ നേരിടാന്‍ എത്തുന്ന പ്രമുഖ സാമൂഹിക പ്രവര്‍ത്തകനാണ്‌ ഷാജി എഡ്വേര്‍ഡ്‌. ഫോമയുടെ സെക്രട്ടറിയായി മത്സരിക്കുന്ന ഷാജി, കലാ സാമൂഹ്യ സാംസ്‌കാരിക രംഗങ്ങളില്‍ നിറഞ്ഞുനില്‍ക്കുന്ന ബഹുമുഖ പ്രതിഭയാണെന്ന കാര്യത്തില്‍ സംശയമില്ല. സ്വന്തം സംഘടനയിലും ദേശീയ സംഘടനയിലും മര്‍മ്മപ്രധാനമായ നിരവധി സ്ഥാനങ്ങള്‍ അലങ്കരിച്ചിട്ടുള്ള ഷാജി തന്റെ സംഘടനാ പ്രയാണത്തില്‍ എപ്പോഴും താങ്ങും തണലുമായി നിന്നിട്ടുള്ളത്‌ തന്റെ സുഹൃത്തുക്കള്‍ തന്നെയാണെന്ന്‌ അടിവരയിട്ട്‌ പറയുന്നു. തന്റെ വ്യക്തിത്വരൂപീകരണത്തിലും സംഘടനാ പ്രവര്‍ത്തനത്തിലും തിളക്കമുള്ള സ്ഥാനം തന്നെയാണ്‌ താന്‍ സുഹൃത്തുക്കള്‍ക്ക്‌ നല്‍കിയിട്ടുള്ളത്‌ എന്നു പറയാനും ഷാജി മറക്കുന്നില്ല.

സംഘടനാ പ്രവര്‍ത്തനം ഇതിനോടകം ജീവിതത്തിന്റെ ഭാഗമായി കഴിഞ്ഞ ഷാജി പ്രവര്‍ത്തനങ്ങളെ നോക്കി കാണുന്നതും തന്റെ പ്രവാസ ജീവിതത്തിന്റെ ആദ്യനാളുകളില്‍ തന്നെയാണ്‌. പിതൃതുല്യനായ തന്റെ ജ്യേഷ്‌ഠന്‍ ഫ്രെഡ്‌ കൊച്ചിനോടൊപ്പം മലയാളി അസോസിയേഷന്‍ ഓഫ്‌ സ്റ്റാറ്റന്‍ഐലന്റിന്റെ കമ്മിറ്റി മീറ്റിംഗില്‍ വരാന്‍ പറ്റിയത്‌ ജീവിതത്തിലെ അവിസ്‌മരണീയമായ അനുഭവമായി ഷാജി കരുതുന്നു. നിരവധി മുതിര്‍ന്ന നേതാക്കളായ രാജു മൈലപ്ര, തോമസ്‌ തോമസ്‌, രാജു ഫിലിപ്പ്‌, സി.വി. വര്‍ഗീസ്‌, സണ്ണി കോന്നിയൂര്‍, എസ്‌.എസ്‌ പ്രകാശ്‌ തുടങ്ങി നിരവധി പേരോടൊപ്പം പ്രവര്‍ത്തിക്കുവാനും അതുപോലെതന്നെ മറ്റ്‌ സാമൂഹിക നേതാക്കന്മാരായ കൊച്ചുമ്മന്‍ കാമ്പിയില്‍, ബിനോയി തോമസ്‌, പൊന്നച്ചന്‍ ചാക്കോ, ഇടിക്കുള ചാക്കോ, തോമസ്‌ ഇടത്തിക്കുന്നേല്‍ എന്നിവരുമായി സൗഹൃദം സൂക്ഷിക്കാന്‍ കഴിഞ്ഞു എന്നതും ഭാഗ്യമായി കരുതുന്നു.

ദേശീയ സംഘടനയായ ഫോമയിലേക്കുള്ള പ്രവര്‍ത്തനവും ഈ സൗഹൃദതണലില്‍ ആയിരുന്നു. സംഘടനയില്‍ കൂടുതല്‍ പ്രവര്‍ത്തിക്കുക എന്നുള്ളതും കൂടുതല്‍ സുഹൃത്തുക്കളെ സമ്പാദിക്കുക എന്നതും ഒരു പ്രേരണയായി ഈ ചുവടുമാറ്റത്തിന്‌. പ്രവര്‍ത്തനനാളുകളില്‍ മറക്കാനാകാത്ത അനുഭവമാണ്‌ ബേബി ഊരാളിനോടും ബിനോയി തോമസിനോടുമൊപ്പം ട്രഷററായി പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞു എന്നത്‌. തികച്ചും കുടുംബാന്തരീക്ഷത്തിന്റെ ഊഷ്‌മളതയില്‍ വിശ്വസിക്കുന്ന ഷാജി, സൗഹൃദത്തിനും അതേ രീതിയിലുള്ള വിശ്വാസ്യതയും കരുത്തും കരുത്തും ഉണ്ടെന്ന്‌ വിശ്വസിക്കുന്നു. മുതിര്‍ന്ന നേതാക്കളായ ജോര്‍ജ്‌ കോശി, ശശിധരന്‍ നായര്‍, ജോണ്‍ ടൈറ്റസ്‌, ജോണ്‍ സി. വര്‍ഗീസ്‌, അനിയന്‍ ജോര്‍ജ്‌, ജെ. മാത്യൂസ്‌, സി.കെ. ജോര്‍ജ്‌, യോഹന്നാന്‍ ശങ്കരത്തില്‍, രാജു വര്‍ഗീസ്‌, ജോസഫ്‌ ഔസോ, എം.ജി മാത്യു, ജോര്‍ജ്‌ മാത്യു, ജോയി വാച്ചാച്ചിറ, സണ്ണി പൗലോസ്‌, മാത്യു ചെരുവില്‍, കളത്തില്‍ പാപ്പച്ചന്‍, ആനന്ദന്‍ നിരവേല്‍, മാത്യു വര്‍ഗീസ്‌, സേവി മാത്യു തുടങ്ങിയ നേതാക്കളെ പരിചയപ്പെടാനും അടുത്തറിയാനും സാധിച്ചു.
പ്രവര്‍ത്തിനത്തിന്റെ കാലചക്രം മുന്നോട്ടു പോകുന്തോറും നിരവധി സുഹൃത്തുക്കള്‍ വന്നു ചേര്‍ന്നുകൊണ്ടിരുന്നു. സ്റ്റാന്‍ലി കളരിക്കമുറി, ബെന്നി വാച്ചാച്ചിറ, ജോസി കുരിശിങ്കല്‍, പീറ്റര്‍ കുളങ്ങര, ജോസ്‌ പനങ്ങത്ത്‌, ഐപ്‌ മാരേട്ട്‌, വിന്‍സെന്റ്‌ ബോസ്‌, വിന്‍സണ്‍ പാലത്തിങ്കല്‍, ബിജു പന്തളം, സജീവ്‌ വേലായുധന്‍, റീനി പൗലോസ്‌, ബാബു സഖറിയ, രാജന്‍ യോഹന്നാന്‍, തോമസ്‌ ഓലിയാംകുന്നേല്‍, ബാബു മുല്ലശേരി, എ.വി. വര്‍ഗീസ്‌, റോയി ചെങ്ങന്നൂര്‍, പ്രദീപ്‌ നായര്‍, തോമസ്‌ മാത്യു, മാത്യു തോമസ്‌, തോമസ്‌ തോമസ്‌, സുരേഷ്‌ നായര്‍, സ്റ്റാന്‍ലി കളത്തില്‍, ഫിലിപ്പ്‌ മഠത്തില്‍, ജോസ്‌ ചുമ്മാര്‍, തോമസ്‌ കോശി, റീനി മമ്പലം, നിവേദ രാജന്‍, കുസുമം ടൈറ്റസ്‌, ഗ്രേസി ജയിംസ്‌, അജിതാ മേനോന്‍, ജോസ്‌ ചുമ്മാര്‍, തമ്പി തലപ്പള്ളില്‍, റെജി മര്‍ക്കോസ്‌, ലാലി കളപ്പുരയ്‌ക്കല്‍, കുഞ്ഞ്‌ മലയില്‍, ബേബി ജോസ്‌, ബോബി തോമസ്‌, രാജേഷ്‌ നായര്‍, ശങ്കരന്‍കുട്ടി, സാം ജോണ്‍, ജോമോന്‍ കളപ്പുരയ്‌ക്കല്‍, രാജു ചാമത്തില്‍, രാജ്‌ കുറുപ്പ്‌, തോമസ്‌ ജോസ്‌, ഗോപിനാഥ കുറുപ്പ്‌, റോഷന്‍ ജോണ്‍, ബാബു തെക്കേക്കര, കോര ഏബ്രഹാം, സണ്ണി ഏബ്രഹാം, വര്‍ഗീസ്‌ ഫിലിപ്പ്‌, ഗ്ലാഡ്‌സണ്‍ വര്‍ഗീസ്‌ ജോര്‍ജ്‌ എം. മാത്യു തുടങ്ങിയവരുടെ പേരുകള്‍ അനേകം സുഹൃത്തുക്കളില്‍ ചിലതുമാത്രം. ഫോമയുടെ 58 അംഗ സംഘടനകളിലും വ്യക്തിബന്ധങ്ങള്‍ നിലനിര്‍ത്താന്‍ കഴിയുന്ന ചുരുക്കം ചില നേതാക്കന്മാരില്‍ ഒരാളാണ്‌ ഷാജി എഡ്വേര്‍ഡ്‌. ഈ സൗഹൃദത്തിന്റെ നീണ്ടനിര തന്നെ എടുത്തു നോക്കിയാല്‍ തന്നെ അറിയാം ഫോമ എന്ന സംഘടനയ്‌ക്ക്‌ ഷാജി എന്ന വ്യക്തി എത്രത്തോളം സ്വീകാര്യനാണെന്നും അതുപോലെ ഒഴിച്ചുകൂടാനാവാത്തതും ആണെന്ന്‌.

ഒരു സെക്രട്ടറിയെ സംബന്ധിച്ചടത്തോളം മേല്‍തട്ടിലുള്ള പ്രവര്‍ത്തനത്തോളം തന്നെ വലുതാണ്‌ അംഗ സംഘടനകളോടുള്ള പ്രതിബദ്ധതയും അവയെ ഒരു കുടക്കീഴില്‍ കൊണ്ടുപോകുന്നതിനുള്ള നയപരമായ പ്രവര്‍ത്തനങ്ങളും. ഷാജി എഡ്വേര്‍ഡ്‌ അതിനു തീര്‍ത്തും പ്രാപ്‌തനാണെന്ന്‌ അദ്ദേഹത്തിന്റെ വിശാലമായ സൗഹൃദത്തിന്റെ നിരതന്നെ വീക്ഷിച്ചാല്‍ മനസിലാകും. എല്ലാ അംഗസംഘടനകള്‍ക്കും ഒരുപോലെ സ്വീകാര്യനായ ഷാജി സംഘടനയുടെ മുമ്പന്തിയില്‍ വരുമ്പോള്‍ വ്യക്തിക്കല്ല മറിച്ച്‌ സംഘനയ്‌ക്കായിരിക്കം പരിഗണന നല്‌കുന്നത്‌ എന്നും നമുക്ക്‌ മനസിലാക്കാവുന്നതാണ്‌.
സൗഹൃദ നഗരിയില്‍ സൗഹൃദത്തിന്റെ കരുത്തുമായി ഷാജി എഡ്വേര്‍ഡ്‌ (ഫൈസല്‍ എഡ്വേര്‍ഡ്‌)
Join WhatsApp News
Thomas K George 2014-06-21 06:10:30
Good Luck to you, Shaji, You forgot my name to add into your friendship list, still i am your friend rejy, Roma
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക