Image

വിവാഹം അടുത്തവര്‍ഷമെന്ന്‌ നടി ഭാവന

Published on 20 June, 2014
വിവാഹം അടുത്തവര്‍ഷമെന്ന്‌ നടി ഭാവന
തന്റെ വിവാഹം അടുത്തവര്‍ഷമുണ്ടാകുമെന്ന്‌ നടി ഭാവന പറഞ്ഞു. ഇപ്പോള്‍ അതിനെക്കുറിച്ച്‌ കാര്യമായി ചിന്തിച്ചുകൊണ്ടിരിക്കുകയാണ്‌. കല്യാണം വലിയൊരു ഉത്തരവാദിത്തമാണ്‌. എന്റെ മനസ്‌ അതിനായി പാകപ്പെട്ടിരിക്കുന്നു ഇങ്ങനെയാണ്‌ ഭാവന പറഞ്ഞിരിക്കുന്നത്‌. സിനിമയുടെ കാര്യത്തില്‍ കഥ ഇഷ്ടപ്പെട്ടില്ലെങ്കില്‍ അത്‌ വേണ്ടെന്നുവെയ്‌ക്കാം, പക്ഷേ വിവാഹത്തിന്റെ കാര്യം അങ്ങനെയല്ലല്ലോയെന്നൊരു ചിന്തകൂടി ഭാവന പങ്കിടുന്നുണ്ട്‌.

നേരത്തെ ഭാവനയുടെ വിവാഹം കഴിഞ്ഞുവെന്നും അതല്ല അടുത്ത ദിവസങ്ങളില്‍ നടക്കുമെന്നും വരെ റിപ്പോര്‍ട്ടുകള്‍ വന്നു. വിവാഹ, പ്രണയ വാര്‍ത്തകള്‍ ഒരു പതിവായി മാറിയപ്പോള്‍ ഭാവന തന്നെ രംഗത്തെത്തി താനൊരാളുമായി പ്രണയത്തിലാണെന്നും വിവാഹം നടക്കുമ്പോള്‍ അറിയിക്കുമെന്നും വ്യക്തമാക്കിയിരുന്നു.

അനൂപ്‌ മേനോന്‍ നായകനായ ആംഗ്രി ബേബീസും മോഹന്‍ലാല്‍ ചിത്രമായ കൂതറയുമാണ്‌ ഭാവനയുടെ പുതിയ ചിത്രങ്ങള്‍.
വിവാഹം അടുത്തവര്‍ഷമെന്ന്‌ നടി ഭാവന
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക