Image

ഫോമാ കണ്‍വന്‍ഷനിലുടനീളം മംമ്‌താ മോഹന്‍ദാസ്‌ പങ്കെടുക്കും

ജോയിച്ചന്‍ പുതുക്കുളം Published on 19 June, 2014
ഫോമാ കണ്‍വന്‍ഷനിലുടനീളം മംമ്‌താ മോഹന്‍ദാസ്‌ പങ്കെടുക്കും
ഫിലാഡല്‍ഫിയ: ഫോമയുടെ നാലാമത്‌ അന്തര്‍ദേശീയ കണ്‍വന്‍ഷനില്‍ (വാലിഫോര്‍ജ്‌ കണ്‍വന്‍ഷന്‍ സെന്റര്‍, ഫിലാഡല്‍ഫിയ, ജൂണ്‍ - 26-29) മലയാള സിനിമയിലെ പ്രിയപ്പെട്ട നടി മംമ്‌താ മോഹന്‍ദാസ്‌ എല്ലാ കണ്‍വന്‍ഷന്‍ ദിനങ്ങളിലും പങ്കെടുത്ത്‌ കണ്‍വന്‍ഷന്‌ ആവേശം പകരുന്നു. മലയാളം, തമിഴ്‌, കന്നഡ, തെലുങ്ക്‌, ഹിന്ദി സിനിമകളില്‍ സൂപ്പര്‍ സ്റ്റാറുകള്‍ക്കൊപ്പം നായികാപദവി അലങ്കരിക്കുന്ന മംമ്‌ത ഒട്ടേറെ സിനിമകളില്‍ ഹിറ്റ്‌ ഗാനങ്ങളും ആലപിച്ചിട്ടുണ്ട്‌.

2010-ലെ മലയാളത്തിലെ മികച്ച നടി, 2008-ല്‍ ബെസ്റ്റ്‌ പ്ലേബാക്ക്‌ സിംഗര്‍ (തെലുങ്ക്‌) തുടങ്ങി ഒട്ടേറെ അവാര്‍ഡുകള്‍ വാങ്ങിക്കൂട്ടിയ മംമ്‌ത മമ്മൂട്ടിയുടെ നായികയായി ബസ്‌ കണ്ടക്‌ടര്‍, സുരേഷ്‌ ഗോപിയുടെ നായികയായി അത്ഭുതം, ലങ്ക, ജയറാമിന്റെ നായികയായി ഡി.ഐ.ജി ചന്ദ്രലേഖ, മോഹന്‍ലാലിന്റെ നായികയായി സെല്ലുലോയിഡ്‌ ഉള്‍പ്പടെയുള്ള ചിത്രങ്ങള്‍, ദിലീപിന്റെ നായികയായി ബിഗ്‌ ബോസ്‌..ഇങ്ങനെ പോകുന്നു സിനിമകള്‍.

ഡാഡി മമ്മി വീട്ടിലില്ല...എന്ന തമിഴിലെ സൂപ്പര്‍ ഹിറ്റ്‌ ഗാനം ഇന്ത്യന്‍ സംഗീത പ്രേക്ഷകര്‍ക്ക്‌ സമ്മാനിച്ച മംമ്‌ത ഒട്ടേറെ ഗാനങ്ങളാണ്‌ ഫോമാ കണ്‍വന്‍ഷനില്‍ ആലപിക്കുന്നത്‌.

ഫോമയുടെ ബ്യൂട്ടി പേജന്റ്‌ ആയി തെരഞ്ഞെടുക്കപ്പെടുന്ന മിസ്‌ ഫോമയെ കിരീടമണിയിക്കുന്നത്‌ മംമ്‌താ മോഹന്‍ദാസാണ്‌. 15 വയസ്‌ മുതല്‍ 25 വയസുവരേയുള്ള എല്ലാ മലയാളികളും മിസ്‌ ഫോമ മത്സരത്തില്‍ പങ്കെടുക്കാം. കൂടുതല്‍ വിവരങ്ങള്‍ക്ക്‌: കുസുമം ടൈറ്റസ്‌ (253 797 0250), ഷെറില്‍ തോമസ്‌ (832 660 1729), ആഷാ മാത്യു (302 981 1562). വെബ്‌: www.fomaa.com
ഫോമാ കണ്‍വന്‍ഷനിലുടനീളം മംമ്‌താ മോഹന്‍ദാസ്‌ പങ്കെടുക്കുംഫോമാ കണ്‍വന്‍ഷനിലുടനീളം മംമ്‌താ മോഹന്‍ദാസ്‌ പങ്കെടുക്കും
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക