Image

ടിവിയില്‍ എത്തിയത്‌ സിനിമയില്‍ അവസരം കുറഞ്ഞിട്ടല്ലെന്ന്‌ പ്രിയാമണി

Published on 19 June, 2014
ടിവിയില്‍ എത്തിയത്‌ സിനിമയില്‍ അവസരം കുറഞ്ഞിട്ടല്ലെന്ന്‌ പ്രിയാമണി
താന്‍ ടിവിയില്‍ ജൂറിയായി എത്തിയത്‌ സിനിമയില്‍ അവസരം കുറഞ്ഞിട്ടല്ലെന്ന്‌ പ്രശസ്‌ത നടി പ്രിയാമണി വ്യക്തമാക്കി. മഴവില്‍ മനോരമയിലെ ഡി ഫോര്‍ ഡാന്‍ എന്ന റിയാലിറ്റിഷോയിലെ പ്രധാന ജൂറിയംഗമാണ്‌ പ്രിയാമണി. ഈ ഷോയുടെ ഭാഗമായി പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞത്‌ വലിയകാര്യമായി കാണുന്നുവെന്നാണ്‌ പ്രിയ പറയുന്നത്‌. മഴവില്‍ മനോരമയിലെതന്നെ ഹലോ നമസ്‌തേ എന്ന പരിപാടിയില്‍ പങ്കെടുക്കവേ ടിവി പരിപാടികളോടുള്ള തന്റെ സമീപനം പ്രിയ വ്യക്തമാക്കി. പൊതുവേ വലിയ താരങ്ങള്‍ ടിവിപരിപാടികളിലേയ്‌ക്ക്‌ വരുമ്പോള്‍ ഏവരും കരുതുക അവര്‍ക്ക്‌ സിനിമയില്‍ റോളില്ല എന്നായിരിക്കും. എന്നാല്‍ ഇത്‌ ശരിയല്ല. സിനിമപോലെതന്നെ പ്രാധാന്യമുള്ള മാധ്യമമാണ്‌ ടിവിയും. പല ടിവി പരിപാടികളും മികച്ച കലാകാരന്മാരെയാണ്‌ സിനിമയിലേയ്‌ക്ക്‌ സംഭാവന ചെയ്യുന്നത്‌ പ്രിയാമണി പറയുന്നു. ദേശീയപുരസ്‌കാര ജേതാവായ പ്രിയാമണി.

താരങ്ങള്‍#ോ വമ്പന്‍ പ്രതിഫലവും അത്രയ്‌ക്കുതന്നെ ജനങ്ങളുമായി കൂടുതല്‍ അടുത്ത്‌ പെരുമാറാനുള്ള അവസരവുമായി താരങ്ങള്‍ ഇതിനെ കാണുന്നത്‌. ഇങ്ങനെനേടുന്ന ജനപ്രീതി പലപ്പോഴും അവരുടെ പുത്തന്‍ ചിത്രങ്ങള്‍ക്ക്‌ സഹായകമാവുകയും ചെയ്യുന്നുണ്ട്‌.
ടിവിയില്‍ എത്തിയത്‌ സിനിമയില്‍ അവസരം കുറഞ്ഞിട്ടല്ലെന്ന്‌ പ്രിയാമണി
ടിവിയില്‍ എത്തിയത്‌ സിനിമയില്‍ അവസരം കുറഞ്ഞിട്ടല്ലെന്ന്‌ പ്രിയാമണി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക