2 ജി: 5 കോര്‍പ്പറേറ്റ് ഉന്നതര്‍ക്ക് ജാമ്യം
VARTHA
23-Nov-2011
VARTHA
23-Nov-2011
ന്യൂഡല്‍ഹി: 2 ജി സ്‌പെക്ട്രം അഴിമതിക്കേസില്‍ സി.ബി.ഐ അറസ്റ്റു ചെയ്ത
കോര്‍പ്പറേറ്റ് ഉന്നതര്‍ക്ക് ജാമ്യം അനുവദിച്ചു. സ്വാന്‍ ടെലികോം ഡയറക്ടര്‍
വിനോദ് ഗോയെങ്ക, യൂണിടെക് വയര്‍ലെസ് ലിമിറ്റഡ് എം.ഡി. സഞ്ജയ് ചന്ദ്ര,
റിലയന്‍സ് എ.ഡി.എ. ഗ്രൂപ്പ് മാനേജിങ് ഡയറക്ടര്‍ ഗൗതംദോഷി, ഉദ്യോഗസ്ഥരായ
ഹരി നായര്‍, സുരേന്ദ്ര പിപാറ എന്നിവര്‍ക്കാണ് ജാമ്യം ലഭിച്ചത്.
2 ജി സ്‌പെക്ട്രം കേസിലെ ആദ്യ കുറ്റപത്രത്തില്‍ അഞ്ചു പേരുടേയും പേര് പരാമര്‍ശിച്ചിരുന്നു. സ്വാന്‍ ടെലികോമിന്റെ വിനോദ്‌ഗോയെങ്കയും യൂണിടെക് എം.ഡി. സഞ്ജയ് ചന്ദ്രയും മുന്‍ മന്ത്രി എ. രാജയുമായി ചേര്‍ന്ന് സ്‌പെക്ട്രം ലൈസന്‍സ് ചുളുവിലക്ക് സ്വന്തമാക്കാനായി ഗൂഢാലോചന നടത്തിയതായാണ് സി.ബി.ഐയുടെ പ്രധാന ആരോപണം.

ലൈസന്‍സിന് അപേക്ഷിക്കാനുള്ള സമയപരിധി പ്രഖ്യാപിച്ചതും ഒരാഴ്ച മുമ്പേ
അവസാനിപ്പിക്കാന്‍ രഹസ്യപദ്ധതി തയ്യാറാക്കിയതും മൂലം യൂണിടെക്
ഉള്‍പ്പടെയുള്ള കമ്പനികള്‍ക്കാണ് കൂടുതല്‍ പ്രയോജനം ലഭിച്ചത്. സ്വാന്‍ എന്ന
കമ്പനിയുണ്ടാക്കി റിലയന്‍സിനുവേണ്ടി കൂടുതല്‍ സ്‌പെക്ട്രവും ലൈസന്‍സും
സ്വന്തമാക്കുവാന്‍ അംബാനിയുടെ എ.ഡി.എ. ഗ്രൂപ്പില്‍പ്പെട്ട മൂന്നു
ഉദ്യോഗസ്ഥര്‍ ഗൂഢാലോചന നടത്തിയതായി സി.ബി.ഐ. കുറ്റപ്പെടുത്തിയിരുന്നു.
സ്വാന്‍ ടെലികോമില്‍ റിലയന്‍സിന്റെ ഓഹരി അവകാശം മറച്ചുവെക്കാനും ഇവര്‍
ശ്രമിച്ചതായും കുറ്റപത്രത്തില്‍ വിശദീകരിച്ചിട്ടുണ്ട്.
Comments.
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

Facebook Comments