Image

രൂപയുടെ മൂല്യം ഉയര്‍ന്നു

Published on 23 November, 2011
രൂപയുടെ മൂല്യം ഉയര്‍ന്നു
കൊച്ചി: വിദേശനാണ്യ വിപണിയില്‍ ചൊവ്വാഴ്ച റെക്കോഡ് നിലയിലേക്ക് താഴ്ന്ന രൂപയുടെ മൂല്യം ബുധനാഴ്ച ഉയര്‍ന്നു. ഡോളറിനെതിരെ രൂപയുടെ മൂല്യം 32 പൈസ ഉയര്‍ന്ന് 51.92 ലെത്തി.

അതായത്, ഒരു ഡോളര്‍ വാങ്ങാന്‍ 51.92 രൂപ നല്‍കിയാല്‍ മതി. ചൊവ്വാഴ്ച വ്യാപാരത്തിനിടെ ഇത് 52.73 വരെ എത്തിയിരുന്നു. ഒടുവില്‍ 52.29 എന്ന നിലയിലായിരുന്നു ക്ലോസ് ചെയ്തത്.

റിസര്‍വ് ബാങ്കിന്റെ ഇടപെടലിനെത്തുടര്‍ന്നാണ് രൂപയുടെ മൂല്യം ഉയര്‍ന്നതെന്ന് സൂചനയുണ്ട്
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക