Image

വീണ്ടും കുടുക്ക്: "സോളാര്‍ സ്വപ്‌നങ്ങള്‍'ക്ക് വിലക്ക്

Published on 18 June, 2014
വീണ്ടും കുടുക്ക്: "സോളാര്‍ സ്വപ്‌നങ്ങള്‍'ക്ക് വിലക്ക്
സരിത എസ് നായര്‍ പ്രധാന പ്രതിയായ സോളാര്‍ തട്ടിപ്പിന ആസ്പദമാക്കിയൊരുക്കിയ 'സോളാര്‍ സ്വപ്‌നങ്ങള്‍'ക്ക് വീണ്ടും പ്രദര്‍ശന വിലക്ക്. ബിജു രാധാകൃഷ്ണന്റെ പരാതിയെ തുടര്‍ന്ന് തിരുവനന്തപുരം അഡീഷണന്‍ മുന്‍സിപ്പല്‍ കോടതിയാണ് ചിത്രത്തിന് വിലക്കേര്‍പ്പെടുത്തിയത്. 

അഭിഭാഷനായ തന്റെ ജീവിതം മറ്റൊരു തരത്തില്‍ ദൃശ്യവത്കരിക്കുകയാണ് ചിത്രത്തിലെന്നും അത് തന്നെ പ്രേക്ഷകര്‍ക്ക് മുന്നില്‍ തെറ്റായി ചിത്രീകരിക്കുകയാണെന്നും ബിജു പരാതിയല്‍ പറഞ്ഞിരുന്നു. 

ശാലു മേനോന്‍, സരിത എസ് നായര്‍, ബിജു രാധാകൃഷ്ണന്‍ എന്നിവരെ കുറിച്ചു പറയുന്ന ചിത്രത്തിലെ മുഖ്യകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നവരാരും മുന്‍നിര താരങ്ങളല്ല. മേഘന പട്ടേല്‍, ധവാന്‍, ദേവന്‍ എന്നിവരാണ് ചിത്രത്തിലെ പ്രധാന വേഷങ്ങള്‍ ചെയ്തിരിയ്ക്കുന്നത്. ചിത്രത്തിന്റെ വിലക്കുമാറ്റാനുള്ള ശ്രമത്തിലാണ് ഇപ്പോള്‍ പിന്നണിപ്രവര്‍ത്തകര്‍.

അതേ സമയം സോളാര്‍ സ്വപ്‌നങ്ങള്‍ തട്ടിപ്പുകളെ കുറിച്ച് പറയുന്നതല്ലെന്നും ഇന്നത്തെ സമൂഹത്തിപലെ സ്ത്രീകഥാപാത്രങ്ങളെ കുറിച്ച് പറയുന്നതുമാണെന്നാണ് സംവിധായകന്‍ പറയുന്നത്. തട്ടിപ്പിന്റെ രാഷ്ട്രീയവും സിനിമ ചര്‍ച്ച ചെയ്യുന്നുണ്ട്. 

സോളാര്‍ സ്വപ്‌നങ്ങള്‍ക്ക് വിലക്ക് നേരത്തെ ചിത്രത്തിന്റെ നിര്‍മാതാവിനെ സരിത എസ് നായര്‍ ഭീഷണിപ്പെടുത്തിയെന്ന് വാര്‍ത്തകളുണ്ടായിരുന്നു. 80കാരിയായ തന്റെ അമ്മയോട് സരിത ഭീഷണി മുഴക്കിയെന്ന് നിര്‍മാതാവ് പരാതിപ്പെട്ടിരുന്നു.
വീണ്ടും കുടുക്ക്: "സോളാര്‍ സ്വപ്‌നങ്ങള്‍'ക്ക് വിലക്ക്
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക