Image

മോഷണം നടത്തിയത് സഹോദരിയുടെ പ്രതിശ്രുത വരന്‍ അല്ലെന്ന് നടി ഇനിയ

Published on 18 June, 2014
മോഷണം നടത്തിയത് സഹോദരിയുടെ പ്രതിശ്രുത വരന്‍ അല്ലെന്ന് നടി ഇനിയ
കൊച്ചി: തന്റെ വീട്ടില്‍ നടന്ന മോഷണം നടത്തിയ സഹോദരിയുടെ പ്രതിശ്രുത വരനായ ഷെബീന്‍ അല്ലെന്ന് നടി ഇനിയ ഒരു പത്രത്തോട് വിശദീകരിച്ചു. സാമ്പത്തികമായി തങ്ങളേക്കാളും ഉയര്‍ന്ന നിലയിലുള്ള ഷെബീന് ഇത്തരത്തില്‍ മോഷണം നടത്തേണ്ട കാര്യമില്ലെന്നാണ് നടി പറയുന്നത്. 

എസ്‌റ്റേറ്റുകളും വിതരണക്കമ്പനിയുമൊക്കെ സ്വന്തമായുള്ള വീട്ടുകാരാണ് ഷെബീന്റേത്. തങ്ങളേക്കാള്‍ സാമ്പത്തികമായി ഉയര്‍ന്ന നിലയിലുള്ളവരാണെന്ന് അന്നേ അറിഞ്ഞിരുന്നു. അപ്പോള്‍ പണത്തിനു വേണ്ടി ഷെബീന്‍ ഇങ്ങനെ ചെയ്യാന്‍ സാധ്യതയില്ലെന്നാണ് ഇനിയ പറയുന്നത്. 

ഒരുപാട് മോശം കൂട്ടുകെട്ട് ഷെബീന് ഉണ്ടായിരുന്നതായും അത്തരത്തില്‍ ഏതെങ്കിലും സുഹൃത്തുക്കള്‍ ഇയാളെ കുടുക്കിയതാണോ എന്ന് സംശയമുണ്ടെന്നും ഇനിയ പറയുന്നു. കസിന്റെ നിജസ്ഥിതി വെളിപ്പെടുന്നതു വരെ ചേച്ചിയുടെ വിവാഹം വേണ്ടെന്ന് വയ്‌ക്കേണ്ടന്നാണ് വീട്ടുകാരുടെ ആലോചനയെന്നും നടി വെളിപ്പെടുത്തി.

രണ്ടാഴ്ച മുമ്പാണ് നടി ഇനിയയുടെ വീട്ടില്‍ മോഷണം നടന്നത്. ഇനിയയും കുടുംബവും സെക്കന്റ് ഷോ സിനിമ കാണാനായി പോയപ്പോഴാണ് മോഷണം നടന്നത്.
മോഷണം നടത്തിയത് സഹോദരിയുടെ പ്രതിശ്രുത വരന്‍ അല്ലെന്ന് നടി ഇനിയമോഷണം നടത്തിയത് സഹോദരിയുടെ പ്രതിശ്രുത വരന്‍ അല്ലെന്ന് നടി ഇനിയ
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക