Image

തമിഴ്‌ നടി ഖുശ്‌ബു ഡി.എം.കെയില്‍ നിന്ന്‌ രാജിവെച്ചു

Published on 17 June, 2014
തമിഴ്‌ നടി ഖുശ്‌ബു ഡി.എം.കെയില്‍ നിന്ന്‌ രാജിവെച്ചു
ചെന്നൈ: തമിഴ്‌ നടി ഖുശ്‌ബു ഡി.എം.കെയില്‍ നിന്ന്‌ രാജിവെച്ചതായി റിപ്പോര്‍ട്ട്‌. ട്വിറ്ററിലൂടെയാണ്‌ ഖുശ്‌ബു രാജിക്കാര്യം പ്രഖ്യാപിച്ചത്‌. രാജിക്കത്ത്‌ ഡി എം കെ പാര്‍ട്ടി അദ്ധ്യക്ഷന്‍ എം കരുണാനിധിയ്‌ക്ക്‌ കൈമാറിയതായി റിപ്പോര്‍ട്ടില്‍ പറയുന്നു.

ഡി എം കെ അംഗത്വം രാജിവച്ചെങ്കിലും മറ്റൊരു പാര്‍ട്ടിയിലേക്കും പോകാന്‍ താത്‌പര്യമില്ലെന്നും ഖുശ്‌ബു വ്യക്തമാക്കിയിട്ടുണ്ട്‌.
പാര്‍ട്ടിയില്‍ നിന്ന്‌ തിരിച്ചൊന്നും പ്രതീക്ഷിച്ചിരുന്നില്ല. പാര്‍ട്ടി വിട്ട്‌ പോകുന്നതില്‍ വിഷമമുണ്ട്‌. കരുണാനിധി തന്റെ അച്ഛനെപോലെയാണ്‌ കരുതുന്നത്‌. പാര്‍ട്ടി പ്രവര്‍ത്തനങ്ങള്‍ക്ക്‌ തനിക്ക്‌ പൂര്‍ണ പിന്തുണയും അദ്ദേഹം നല്‍കി. അതുകൊണ്ട്‌ തന്നെ പാര്‍ട്ടിവിട്ട്‌ മറ്റൊരു പാര്‍ട്ടിയിലേക്ക്‌ പോകുന്നില്ലെന്നും ഖുശ്‌ബു പറഞ്ഞു.

അതിനിടെ തന്റെ വാക്കുകള്‍ക്ക്‌ പാര്‍ട്ടി വലകല്‍പ്പിക്കുന്നില്ലെന്നതാണ്‌ പാര്‍ട്ടി വിടാന്‍ നടിയെ പ്രേരിപ്പിച്ചതെന്ന്‌ കരുതുന്നു.
തമിഴ്‌ നടി ഖുശ്‌ബു ഡി.എം.കെയില്‍ നിന്ന്‌ രാജിവെച്ചു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക