Image

'നമസ്‌തേ ബാലി': റോമ തിരിച്ചെത്തുന്നു

Published on 16 June, 2014
'നമസ്‌തേ ബാലി': റോമ തിരിച്ചെത്തുന്നു
ബിജോയ്‌ സംവിധാനം ചെയ്യുന്ന 'നമസ്‌തേ ബാലി' എന്ന നായികാ പ്രാധാന്യമുള്ള സിനിമയിലൂടെ യുവ നടി റോമ മലയാള സിനിമയിലേക്ക്‌ തിരിച്ചെത്തുന്നു. ജൂണ്‍ 25ന്‌ കൊച്ചിയില്‍ ഷൂട്ടിംഗ്‌ തുടങ്ങാനാണ്‌ പദ്ധതിയിട്ടിരിക്കുന്നത്‌.

അജു വര്‍ഗീസും ഈ ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു.

നോട്ട്‌ ബുക്ക്‌, ട്രാഫിക്ക്‌, ചോക്‌ളേറ്റ്‌ തുടങ്ങിയ സിനിമകളിലൂടെ ശ്രദ്ധേയായ റോമ അപ്രതീക്ഷിതമായാണ്‌ സിനിമാരംഗം വിട്ടത്‌. മോഹന്‍ലാല്‍ നായകനായ കാസിനോവയിലും ഗ്രാന്‍ഡ്‌മാസ്റ്ററിലും അഭിനയിച്ചു. 2012ല്‍ ഇറങ്ങിയ ഫേസ്‌ ടു ഫേസ്‌ എന്ന സിനിമയിലാണ്‌ റോമ ഒടുവില്‍ അഭിനയിച്ചത്‌.
'നമസ്‌തേ ബാലി': റോമ തിരിച്ചെത്തുന്നു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക