Image

ഫോമാ-ഗ്രാന്റ്‌ കാന്യന്‍ യൂണിവേഴ്‌സിറ്റി സഹകരണത്തിന്റെ ചരിത്ര വിജയവുമായി ബാബു തോമസ്‌

Published on 13 June, 2014
ഫോമാ-ഗ്രാന്റ്‌ കാന്യന്‍ യൂണിവേഴ്‌സിറ്റി സഹകരണത്തിന്റെ ചരിത്ര വിജയവുമായി ബാബു തോമസ്‌
നഴ്‌സിംഗ്‌ രംഗത്ത്‌ ഒട്ടേറെ പേര്‍ക്കു ഗുണകരമാകുകയും ഫോമായുടെ പ്രധാന പദ്ധതികളിലൊന്നായി മാറുകയും ചെയ്‌ത ഫോമാ- ഗ്രാന്‍ഡ്‌ കാന്യന്‍ യൂനിവേഴ്‌സിറ്റി കരാറിന്റെ തുടക്കത്തെപറ്റി കോര്‍ഡിനേറ്റര്‍ ആയ ബാബു തോമസ്‌ തെക്കേക്കര (കൊളംബിയ മെരിലാന്‍ഡ്‌) വിശദീകരിക്കുന്നു.
1700 ഡിപ്ലൊമാ നഴ്‌സുമാര്‍ക്ക്‌ ബിരുദം നേടുവാന്‍ സഹായിച്ച പദ്ധതിക്കു പിന്നില്‍ ബാബു തോമസിന്റെ അധ്വാനവും സമയവുമുണ്ട്‌. ഇത്രയും പേരുടെ പേപ്പര്‍ വര്‍ക്ക്‌ ചെയ്യുകയും അതു യൂണിവേഴ്‌സിയിലെത്തിക്കുവാനുമൊക്കെ ഏറെ സമയം വേണമല്ലൊ.ബിസിനസ്‌ രംഗത്ത്‌ അല്ലായിരുന്നെങ്കില്‍ ഇതൊന്നും നടക്കുകയില്ലായിരുന്നുവെന്നു തൊടുപുഴ സ്വദേശിയായ ബാബു പറയുന്നു. നാട്ടില്‍ അഭിഭാഷകനായിരുന്ന ബാബു 10 വര്‍ഷം സൗദിയിലായിരുന്നു. 2007ല്‍ ആണു അമേരിക്കയിലെത്തിയത്‌.
(ഇനി ബാബുവിനു എന്തു നേട്ടം കിട്ടി എന്നറിയാന്‍ അവസാന പാരഗ്രാഫ്‌ നോക്കുക)

2011 ഡിസംബറില്‍ എന്റെ ഭാര്യ സെലിന്‍ ഗ്രാന്റ്‌ കാന്യന്‍ യൂണിവേഴ്‌സിറ്റിയുടെ ഓണ്‍ലൈന്‍ ബി.എസ്‌.എന്‍ (ആടച) ക്ലാസില്‍ ചേര്‍ന്നതാണ്‌ ഇത്രയധികം വിജയം വരിച്ച ഫോമാ ഗ്രാന്റ്‌ കാന്യന്‍ യൂണിവേഴ്‌സിറ്റി സഹകരണത്തിന്റെ തുടക്കം. ആദ്യ ഡിസ്‌കൗണ്ടും ഭാര്യക്കാണു കിട്ടിയത്‌ സെലിന്റെ കോഴ്‌സ്‌ കൗണ്‍സലര്‍ ആയിരുന്ന യീങ്കാ ഒഗുണ്ടാരെ (ഥശിസമ ഛഴൗിറമൃല) ഒരിക്കല്‍ ക്ലാസ്‌ സംബന്ധമായ കാര്യങ്ങള്‍ സംസാരിക്കുവാ ന്‍ സെലിനെ വിളിച്ചു. സെലിന്‍ ഉറക്കമായിരുന്നതിനാല്‍, അദ്ദേഹവുമായി കുറേ നേരം സംസാരിക്കുവാന്‍ എനിക്ക്‌ സാധിച്ചു. യൂണിവേഴ്‌സിറ്റിയേക്കുറിച്ചും അവരുടെ വിവിധങ്ങളായ പ്രോഗ്രാമുകളേക്കുറിച്ചും സംസാരിച്ച കൂട്ടത്തില്‍, ഇന്‍ഡ്യാക്കാരായ വിദ്യാര്‍ത്ഥികളുണ്ടെങ്കില്‍ അവരെ അദ്ദേഹത്തിന്‌ പരിപചയപ്പെടുത്തി കൊടുക്കുവാന്‍ അഭ്യര്‍ത്ഥിച്ചു. അതനുസരിച്ച്‌ എന്റെ പരിചയത്തില്‍പ്പെട്ട കുറേ പേരെ ഞാന്‍ യീങ്കയ്‌ക്ക്‌ പരിചയപ്പെടുത്തിക്കൊടുക്കുകയും അവരെല്ലാം ഓണ്‍ലൈന്‍ നേഴ്‌സിംഗ്‌ കോഴ്‌സിന്‌ ചേരുകയും ചെയ്‌തു. ഓരോ വിദ്യാര്‍ത്ഥി ചേരുമ്പോഴും ഈങ്ക നന്ദി പറയുവാനായി എന്നെ വിളിക്കുമായിരുന്നു.

അത്തരം ഒരു ഫോണ്‍ സംഭാഷണത്തിനിടയിലാണ്‌, ധാരാളം ഇന്‍ഡ്യന്‍ വിദ്യാര്‍ത്ഥികള്‍ യൂണിവേഴ്‌സിറ്റിയില്‍ ചേരുന്നതുകൊണ്ട്‌ അവര്‍ക്ക്‌ എന്തെങ്കിലും തരത്തിലുള്ള ഫീസിളവ്‌ ലഭിക്കാന്‍ മാര്‍ഗ്ഗമുണ്ടോ എന്ന്‌ ഞാന്‍ തിരിക്കിയത്‌. ചില സംഘടനകളിലെ അംഗങ്ങള്‍ക്ക്‌ കൂടെ ഫീസിളവ്‌ കൊടുക്കുവാന്‍ യൂണിവേഴ്‌സിറ്റിയ്‌ക്ക കഴിയുമെന്നും അതിനാല്‍ ഏതെങ്കിലുമൊരു ഇന്‍ഡ്യന്‍ സംഘടനയുമായി യോജിച്ച്‌ പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞാല്‍ അവയിലെ അംഗങ്ങള്‍ക്ക്‌ ഫീസീളവ്‌ ലഭിക്കുവാനുള്ള ഏര്‍പ്പാടുകള്‍ ചെയ്യാമെന്ന്‌ ഈങ്ക സമ്മതിക്കുകയും ചെയ്‌തു. ഞാനപ്പോള്‍ ഫോമയേക്കുറിച്ച്‌ പറയുകയും ഫോമയുടെ വെബ്‌സൈറ്റിന്റെ വിവരങ്ങള്‍ നല്‍കുകയും ചെയ്‌തു. ഏതാനും ദിവസങ്ങള്‍ക്കുശേഷം ഈങ്ക എന്നെ വിളിച്ച്‌ ഫോമയുമായി സഹകരിച്ച്‌ പ്രവര്‍ത്തിക്കുവാന്‍ തയ്യാറാണെന്ന്‌ അറിയിച്ചു. ഞാനുടനെ എന്റെ സുഹൃത്തായ ഫോമയുടെ അന്നത്തെ ജനറല്‍ സെക്രട്ടറി ബിനോയി തോമസുമായി ഇക്കാര്യം ചര്‍ച്ച ചെയ്‌തു. ഇത്‌ നമ്മുടെ സമൂഹത്തിന്‌ വളരെ ഉപകാരപ്രദമായ ഒരു ആശയമായി ഞങ്ങള്‍ക്ക്‌ തോന്നുകയും, അതനുസരിച്ച്‌ ഞങ്ങള്‍ അന്നത്തെ ഫോമാ പ്രസിഡന്റ്‌ ബേബി ഊരാളില്‍, ട്രഷറര്‍ ഷാജി എഡ്വേര്‍ഡ്‌, കണ്‍വന്‍ഷന്‍ ചെയര്‍മാന്‍ സണ്ണി പൗലോസ്‌ എന്നിവരുമായി ഒരു കോണ്‍ഫറന്‍സ്‌ കോളിലൂടെ ഇക്കാര്യം വിശദമായി ചര്‍ച്ച ചെയ്യുകയും ചെയ്‌തു. നല്ലൊരു ആശയമെന്ന നിലയ്‌ക്ക്‌ ഇക്കാര്യവുമായി മുന്നോട്ടു പോകുവാന്‍ അവരെന്നെ ചുമതലപ്പെടുത്തിയതനുസരിച്ച്‌ ഞാനും യീങ്കയും യൂണിവേഴ്‌സിറ്റിയുടെ ഇന്റര്‍നാഷ്‌ണല്‍ വിഭാഗത്തിന്റെ ഡയറക്ടറായ റാവോന്‍ റിയോസുമായി ചര്‍ച്ച നടത്തി. ഇതിനേതുടര്‍ന്ന്‌ യൂണിവേഴ്‌സിറ്റി പ്രതിനിധികളും ഫോമാ എക്‌സിക്യൂട്ടീവുമായി പലവട്ടം ഫോണിലൂടെ ചര്‍ച്ച നടത്തിയെങ്കിലും ഒരു തീരുമാനത്തില്‍ എത്തിച്ചേരുവാന്‍ കഴിഞ്ഞില്ല. ഫോമയുടെ അത്തവണത്തെ കണ്‍വന്‍ഷന്‍ കപ്പലില്‍ നടത്തുന്ന തിരക്കില്‍ ഫോമാ എക്‌സിക്യൂട്ടീവിന്‌ പിന്നീട്‌ യൂണിവേഴ്‌സിറ്റി പ്രോഗ്രാമില്‍ ശ്രദ്ധ ചെലുത്തുവാന്‍ കഴിഞ്ഞില്ല.

എല്ലാവരും ഈ ആശ്രയം മറന്നെങ്കിലും ഞാനും യീങ്കയും ഞങ്ങളുടെ ബന്ധം നിലനിര്‍ത്തുകയും, ഞങ്ങളായി തുടങ്ങിവച്ച ഈ പ്രോഗ്രാം എങ്ങിനെ മുന്നോട്ടുകൊണ്ടുപോകാം എന്നതിനേപറ്റി ആലോചന തുടര്‍ന്നു കൊണ്ടിമിരുന്നു.

ഏതാനും മാസങ്ങള്‍ക്കുശേഷം ജോര്‍ജ്‌ മാത്യൂവിന്റെ നേതൃത്വത്തില്‍ ഫോമയുടെ പുതിയ ഭാരവാഹികള്‍ അധികാരത്തില്‍ വന്നപ്പോള്‍ അവരുമായി സംസാരിക്കുവാന്‍ ഞങ്ങള്‍ തീരുമാനിച്ചു. ജോര്‍ജിന്റെ നിര്‍ദേശപ്രകാരം ഞാന്‍ ഫിലാഡല്‍ഫിയായില്‍ ചെന്ന്‌ ഫോമയുടെ മീറ്റിംഗില്‍ പങ്കെടുക്കുകയും സെക്രട്ടറി ഗ്ലാഡ്‌സണുമായ സംസാരിക്കുകയും ചെയ്‌തു. യൂണിവേഴ്‌സിറ്റിയുമായി മടങ്ങിപ്പോയ ചര്‍ച്ച പുനരാരംഭിക്കാന്‍ അവര്‍ അഭ്യര്‍ത്ഥിച്ചതനുസരിച്ച്‌ ഞാന്‍ യീങ്കയും റാമോനുമായി വീണ്ടും ചര്‍ച്ച നടത്തി. അതിന്റെ ഫലമായി യൂണിവേഴ്‌സിറ്റി പ്രതിനിധികളും ഫോമാ പ്രതിനിധികളുമായി ഫോണിലൂടെ ചര്‍ച്ച നടത്തിയെങ്കിലും തീരുമാനത്തിലുമെത്തുവാന്‍ കഴിഞ്ഞില്ല. ഏതാനും നാളുകള്‍ക്ക്‌ ശേഷം ന്യൂജേര്‍സിയില്‍ വച്ച്‌ ഞാനും ജോര്‍ജ്ജും യീങ്കയും നേരില്‍ക്കണ്ട്‌ ചര്‍ച്ച നടത്തിയെങ്കിലും ഫോമായുടെ ചില ഡിമാന്റ്‌സ്‌ അംഗീകരിക്കാന്‍ കഴിയില്ലെന്ന്‌ അവര്‍ അറിയിച്ചതനുസരിച്ച്‌, യൂണിവേഴ്‌സിറ്റിയുമായി ഒരു കരാറിനുള്ള സാദ്ധ്യത ഇല്ലാതായതായി എനിക്ക്‌ തോന്നി. ഏറെ താമസിയാതെ യീങ്ക യൂണിവേഴ്‌സിറ്റിയുടെ മറ്റൊരു ഡിവിഷനിലേക്ക്‌ മാറിപ്പോവുകയും ഞങ്ങള്‍ തമ്മിലുള്ള ബന്ധം അവസാനിക്കുകയും ചെയ്‌തു. എല്ലാവരും ഇക്കാര്യം മറന്നു കഴിഞ്ഞിരുന്നു, ഞാനും റാമോനുമൊഴികെ.
ഒരിക്കല്‍ ഒരു വിദ്യാര്‍ത്ഥിയു ആവശ്യത്തിനായി ഞാന്‍ റമോനുമായി വീണ്ടും സംസാരിക്കാന്‍ ഇടയായി. അപ്പോള്‍ ഫോമയുമായുള്ള ബന്ധത്തേക്കുറിച്ച്‌ ഞാന്‍ വീണ്ടും സൂചിപ്പിച്ചപ്പോള്‍ യാതൊരു മുന്‍ വിധികളുമില്ലാതെ ഒരിക്കല്‍ കൂടി ഫോമയുമായി സംസാരിക്കാമെന്ന്‌ റമോന്‍ സമ്മതിച്ചു. ഞാനുടനെ ജോര്‍ജ്ജും ഗ്ലഡ്‌സണുമായി ബന്ധപ്പെടുകയും ഞങ്ങള്‍ യൂണിവേഴ്‌സിറ്റിയുമായുള്ള ചര്‍ച്ച പുനരാരംഭിക്കുകയും ചെയ്‌തു. ഇത്തവണ രണ്ടു വിഭാഗവും വളരെ ഗൗരവകരമായ നിലപാട്‌ എടുത്തതിനാല്‍ ചര്‍ച്ചയില്‍ പുരോഗതിയുണ്ടായി. പിന്നീടെല്ലാം വളരെ പെട്ടെന്നായിരുന്നു. യൂണിവേഴ്‌സിറ്റി 15 ശതമാനം ഡിസ്‌ക്കൗണ്ട്‌ അനുവദിക്കുകയും ഫോമായുടെയും മറ്റ്‌ അംഗ സംഘടനകളുടെയും പരിപാടികളില്‍ സാമ്പത്തികമായും അല്ലാതെയും സഹകരിക്കാമെന്ന്‌ സമ്മതിക്കുകയും ചെയ്‌തു. അതനുസരിച്ച്‌ 2015 ജൂണ്‍ മാസത്തില്‍, ഫോമയുടെ ചരിത്രത്തിലെ ഏറ്റവും വലിയ നാഴികക്കല്ലായി തീര്‍ന്ന ഫോമാഗ്രാന്റ്‌ കാന്യന്‍ യൂണിവേഴ്‌സിറ്റി സഹകരണ കരാര്‍ യാഥാര്‍ത്ഥ്യമായിത്തീര്‍ന്നു.

ഒരു കൊല്ലത്തിനുശേഷം തിരിഞ്ഞു നോക്കുമ്പോള്‍ വളരെ ചാരിതാര്‍ത്ഥ്യം തോന്നുന്നു. പ്രോഗ്രാം കോര്‍ഡിനേറ്റര്‍ എന്ന നിലയില്‍ ഇതുവരെയായി ആയിരത്തി എഴുന്നൂറിലേറെ വിദ്യാര്‍ത്ഥികളുടെ ഡിസ്‌ക്കൗണ്ട്‌ അപ്ലിക്കേഷന്‍ ഒപ്പിട്ടുകൊടുക്കുവാന്‍ കഴിഞ്ഞു. ഓരോ വിദ്യാര്‍ത്ഥിക്കും ഏകദേശം 3,000 ഡോളര്‍ ഇതു മുഖേന ലാഭിക്കുവാന്‍ കഴിയുന്നു. ഇത്രമാത്രം വിജയകരമായിരിക്കുമെന്ന്‌ ഞാനൊരിക്കലും കരുതിയിരുന്നില്ല. പക്ഷെ ഇതൊരു ഭാരിച്ച ശ്രമകരമായ ഉത്തരവാദിത്വം കൂടിയാണ്‌. ചില ദിവസങ്ങളില്‍ പത്തും പതിനഞ്ചും വിദ്യാര്‍ത്ഥികളുടെ ഫോണ്‍കോളുകള്‍ ലഭിക്കും. അതുപോലെ ഈമെയിലുകളും, അവര്‍ക്കൊക്കെ വേണ്ട മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ നല്‍കുന്നു, ആപ്ലിക്കേഷന്‍ ഫോം ഈമെയില്‍ ചെയ്‌തു കൊടുക്കണം, പിന്നീട്‌ അവര്‍ പൂരിപ്പിച്ചയ്‌ക്കുന്ന ആപ്ലിക്കേഷന്‍ കോപ്പിയെടുത്ത്‌ അവരുടെ പ്രാദേശിക സംഘടനകളുടെ വിവരങ്ങള്‍ രേഖപ്പെടുത്തി ഒപ്പിട്ട്‌ തിരിച്ചയക്കണം. അങ്ങിനെ ഭാരിച്ച ധാരാളം ജോലികള്‍. എല്ലാം നമ്മുടെ സമൂഹത്തിനു വേണ്ടിയുള്ള ഒരു സൗജന്യസേവനം. മറ്റു ജോലിത്തിരക്കുകള്‍ക്കിടയില്‍ എല്ലാദിവസവും വൈകുന്നേരങ്ങളില്‍ ഇതിനായി പ്രത്യേകം സമയം കണ്ടെത്തി ചെയ്‌തുതീര്‍ക്കുന്നു.
ഒരു സങ്കടം മാത്രം. ഇത്രയൊക്കെ ചെയ്‌താലും, വളരെ ചുരുക്കം ചിലരൊഴികെ, ഒരു വിദ്യാര്‍ത്ഥിപോലും ഒരു നന്ദി വാക്ക്‌ മറുപടിയായി പറയാറില്ല!
ഫോമാ-ഗ്രാന്റ്‌ കാന്യന്‍ യൂണിവേഴ്‌സിറ്റി സഹകരണത്തിന്റെ ചരിത്ര വിജയവുമായി ബാബു തോമസ്‌ഫോമാ-ഗ്രാന്റ്‌ കാന്യന്‍ യൂണിവേഴ്‌സിറ്റി സഹകരണത്തിന്റെ ചരിത്ര വിജയവുമായി ബാബു തോമസ്‌
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക